Zero, as a number, has no value. But without zero, no math is complete. Indeed, it adds value to numbers. Zero is also a special number. It can neither be negative nor positive. It is neutral. And ‘neutral’, like shoonya, is all-encompassing.
In this poem, Shoonyam Nisshoonyam, the poet ponders on the fullness of nothingness. The tangible presence of the non-existent. The matter-less space that holds the entire matter of the universe. The darkness that carries the light. The infinity that contains the finite. Yes, everything belongs to this nothingness, this utter nothingness.
Listen to Jayashree Peringode’s smooth, simple rendition of this profound poem.
SW · Shoonyam Nisshoonyam | K. T. Krishna Variyar | Jayashree Peringode | PC: Gerd Altman - Pixabay
ശൂന്യം നിശ്ശൂന്യം
ശൂന്യമാമാകാശത്തി-
ലുദിപ്പൂ നക്ഷത്രങ്ങൾ,
പൂജ്യമുണ്ടസംഖ്യമാം
സംഖ്യകളുൾക്കൊള്ളുന്നു.
മൗനത്തിൽ വിടരുന്നു
നാദങ്ങൾ; തമസ്സിൻ്റെ
വേദിയിൽ വെളിച്ചത്തിൻ
രശ്മികൾ തെളിയുന്നു.
നിദ്ര വിട്ടുണരുന്ന
ജാഗരസ്വപ്നങ്ങളാ
നിദ്രയാം സത്യത്തിങ്കൽ
പിന്നെയും വിലയിപ്പൂ.
മൃത്യുവിൽ പിറക്കുന്നു
ജന്മങ്ങൾ; ശൂന്യത്തിങ്ക-
ലിക്കാണും ചരാചര-
പ്രപഞ്ചം വിടരുന്നു.
ശൂന്യമാണല്ലോ പൂർണ്ണം;
അഖിലം പിറക്കുന്നു
ശൂന്യത്തി,ലന്ത്യത്തിൽ നി-
ശ്ശൂന്യത്തിൽ വിലയിപ്പൂ!
© 1990 KTK