Showing posts with label Articles. Show all posts
Showing posts with label Articles. Show all posts

Saturday, 15 February 2025

...ഭൂവിൽ ഉറച്ചു നിൽക്കുന്ന കാലുകളും (ഭാഗം രണ്ട്)

Embed from Getty Images

 

(Part 2 – And Feet that Hold the Ground)

[Contd from Part 1]

Dr. Leelavathy continues to delve deep into the soul of the poem and the poet.

 The poet who leads a mechanical urban life reminisces man’s beautiful, rustic existence of the past, rife with adventure along with its inherent risks, dangers and anxieties. These ruminations manifest in the birds’ nostalgic flight into their past. The utter freedom with which the birds used to frolic in the meadows and the forests had its own pitfalls. It came with a lot of fears and challenges. The birds had to find the right bough to build their nest on, and the right materials to build them with. That a hunter’s arrow could pierce them any moment and put an end to their bold and beautiful life was but a constantly foreseen possibility.

However, life at the city square is exactly the opposite. The food is aplenty and risk inexistent. One just needs to strike poses with the sightseeing tourists.  So should one really trade one’s security for the perils that came along with freedom? Here, the poet finds a parallel between the choice of the migratory birds at the square and the migrant human’s rationale, which always found it wise to place one’s guaranteed security above everything else.

These birds which had flown over from the far Asian regions and the deep forests of Africa are depictive of humans who have left their own native lands in search of a living. But there’s a difference. The birds wished their own kind would fly down to the square where they could find their feed with hardly any effort. However, while they randomly posed for the cameras, their minds would flutter in memory of the infinite freedom of the blue skies where they could have drifted at will.

Anyone, regardless of their species, who has tasted this spirit of freedom at least once would surely experience this fluttering and longing in their subconscious. It is the experience of this truth that prompts the transmigration of the poet’s soul into the birds. Dr. Leelavathy states that in such a moment, one’s external realities in the wake state merge with the truths of one’s dream state. Teacher points out that this is one of those blessed moments when the poet, who is highly creative by nature and urban in his lifestyle, slowly shakes out and spreads his wings of consciousness. Though he spreads his wings, he still remains strongly connected to the ground underneath his feet – an incredibly creative moment when imagination merges with the fourth state of consciousness, the pure consciousness, or the self.

The poet, by watching the birds at the square, is aware of his own consciousness wherein merge the limitations of his material being and his desire for flight. Hence this is not a single poem, this is a confluence of all poems -- a poem that represents all poems and hence deserves the title of the entire collection. Dr. Leelavathy is a bit satirical when she states that the general (rational?) reader may find it difficult to accept the poetic approach of the seers of the past, which is beyond the material, but they may be acceptable to the western thought that calls poetry an ‘escape from personality’. They may be willing to accept that poetic emotion is an ‘impersonal feeling’.

Staying within the body of the ordinary, worldly man, who is neck-deep in desires, the poet empathises with the earthly existence of the grain-picking birds. His poem presents a state of nostalgia wherein the inherent limits of freedom have been crossed and the internal barriers that inhibit the self have been broken – a state of social nostalgia that’s soaked in the memories of a lost paradisiacal past – which makes the poem alluring to the like-minded reader.


...ഭൂവിൽ ഉറച്ചു നിൽക്കുന്ന കാലുകളും (ഭാഗം രണ്ട്)

[ഭാഗം ഒന്നിൽ നിന്ന് തുടർച്ച]

മരതകക്കാടുകളും ഋതുസൗഭാഗ്യങ്ങളും പു!ൽപ്പരപ്പുകളും അവരുടെ ഓർമകളിലുണ്ടെന്നയാൾ കണ്ടെത്തുന്നത് വർഗപ്രഭാതാസ്തിത്വം മുതൽക്ക് ഇങ്ങോട്ടുള്ള മാനവ ജീവിതപ്രയാണത്തിൽ ഉണ്ടായിട്ടുള്ള അനുഭൂതി പരമ്പരകളുടെ സ്‌മൃതികൾ അയാളുടെ അബോധചേതസ്സിൽ ഉള്ളതുകൊണ്ടാണ്. യാന്ത്രികനാഗരികതയുടെ മധ്യത്തിൽത്തന്നെ കഴിയാൻ വിധിക്കപ്പെട്ട ആധുനികൻ, പ്രകൃതിയുടെ അനുഗ്രഹശക്തികൾക്കും നിഗ്രഹശക്തികൾക്കും നടുവിൽ കഴിഞ്ഞുകൂടിയ പുരാതനമാനവൻ്റെ ഹരിതസുന്ദരാനുഭൂതികളും ഭീതികളും സാഹസികതകളും നിറഞ്ഞ സ്‌മൃതികളെ അയവിറക്കുന്നു. അതാണ്, കിളികളുടെ ഭൂതകാലത്തേയ്ക്കുള്ള പറന്നുപോക്കായി കവിതയിൽ അവതരിക്കുന്നത്. മരതകക്കാട്ടിലും പുൽപ്പരപ്പിലും മദിച്ചുകളിച്ചു പാറിനടന്ന പ്രപിതാമഹരുടെ കാലത്തേക്ക് അവരുടെ സ്മരണപറക്കുന്നു.

പക്ഷെ, അന്ന് ക്ലേശങ്ങളും ഭീതികളും സാഹസികോദ്യമങ്ങളും വളരെയേറെയുണ്ടായിരുന്നു. പറന്നലഞ്ഞ് പറ്റിയ മരം കണ്ടുവെച്ച് സാമഗ്രികൾ ശേഖരിച്ചു കൂടുകെട്ടണം. അതിന്നിടയ്ക്ക് വെടൻ്റെ അമ്പ് ഉടലിൽകൊണ്ടുപോയാൽ എല്ലാം തീർന്നു. ഇവിടെ നഗരചത്വരത്തിലോ? ക്ലേശങ്ങളില്ല. സ്വച്ഛന്ദ വിഹാരം നഷ്ടപ്പെട്ടതിൻ്റെ പരിഹാരമായി നിറഞ്ഞ ആഹാരം! സ്വാതന്ത്ര്യം വിപജ്ജടിലമാണ്. അതുവേണോ? നിരുപാധിക സ്വാതന്ത്ര്യമില്ലാത്ത സുരക്ഷിതത്വം വേണോ? അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്നു തത്ത്വം പറഞ്ഞാലും വിവേകം ഒന്നാമതായി തിരഞ്ഞെടുക്കുന്നത് വിശപ്പാറ്റുന്ന അപ്പത്തെത്തന്നെ. കിളികളുടെ സംതൃപ്തിയിൽ കവി മനുഷ്യരുടെ വിവേകം പ്രതിഫലിച്ചുകാണുന്നു. ഈ കിളികൾ അപ്പംതേടി ദേശാന്തരം പ്രാപിച്ച മനുഷ്യർ തന്നെ.

സൈബീരിയയിൽ നിന്നും ഏഷ്യയിലെ വിദൂരതകളിൽനിന്നും ആഫ്രിക്കൻ വനങ്ങളിൽനിന്നും നഗരചത്വരത്തിലെ അന്നം തേടിവന്നവരാണ് കിളികൾ. കുടുംബം പോറ്റാൻ വേണ്ടി തൻ നാടുവിട്ടു പൊൻ നാടുതേടുന്ന മനുഷ്യരുടെ പ്രതിരൂപങ്ങൾ. എന്നാൽ ഒരു വ്യതിരേകം - ഇവരുടെ സ്വപ്നങ്ങളിൽ സ്വവംശീയർ എല്ലാം ഇങ്ങോട്ടു പറന്നണഞ്ഞെങ്കിൽ എന്ന തേങ്ങൽ കൂടി ഉണ്ട്. കിളികൾക്ക് വെള്ളപ്പണമായി ഡ്രാഫ്ടോ, കള്ളപ്പണമായി കുഴൽപ്പണമോ അയക്കാൻ തരമില്ലല്ലോ. ഇവിടെ ചാഞ്ഞും ചെരിഞ്ഞും ക്യാമറയ്ക്കു മുന്നിൽ പോസുചെയ്ത് സഞ്ചാരികളെ ഉല്ലസിപ്പിക്കുന്ന പണി ചെയ്തും കൊണ്ട് അല്ലലില്ലാതെ നാൾപോക്കുമ്പോഴും ഇവരുടെ ഉള്ളിന്നുള്ളിൽ ഒരു തേങ്ങൽ പൊങ്ങാതിരിക്കുന്നില്ല. സ്വച്ഛന്ദം പറന്നൊരാ "നീലഗഗനത്തിൻ മായാവിലാസങ്ങൾ" - അതോർക്കുമ്പോൾ ഉള്ളിലൊരു പിടച്ചൽ.

ചേതനയുടെ സ്വാതന്ത്ര്യം ഒരിക്കൽ നുണഞ്ഞവരുടെ പരമ്പരയിൽ പിറക്കുന്ന ആർക്കും അബോധാന്തരാളത്തിൽ ഈ പിടച്ചലും തേങ്ങലും നുരയിടാതിരിക്കില്ല. അനുഭൂതി സത്യത്തിൽ നിന്നുയരുന്ന ഈ ഉറപ്പാണ്, കിളികളിലേക്കു കൂടുവിട്ടുകൂടുമാറാൻ പ്രേരണയായി നിറയുന്നത്. ഈ കൂടുമാറ്റം, ആത്മാവിൻ്റെ നാലാംപാദ(തുരീയ)ത്തിൻ്റെ അവസ്ഥാവിശേഷത്തോടു സദൃശമാണ് അദ്വൈതാവസ്ഥ പ്രപഞ്ചോപശമവും ശാന്തവും ശിവവുമായ ഏകാത്മപ്രത്യയസാരം . ജാഗ്രത്തിലെ ബാഹ്യസത്യങ്ങളും സ്വപ്നത്തിലെ ആന്തരസത്യങ്ങളും ഇതിൽ വിലയിക്കുന്നു. നാഗരികനും സർഗശക്തിധനനുമായ മനുഷ്യൻ ചേതസ്സിൻ്റെ ചിറകുകൾ നിവർത്തുന്ന ധന്യമുഹൂർത്തങ്ങളിലൊന്നാണിത്. കാലിന്ന്, ചുവട്ടിനിൽക്കുന്ന മണ്ണിനോടുള്ള ബന്ധം വിടർത്താതെതന്നെ, ചിറകിന്ന് സ്വയം വിടർത്താൻ കഴിയുക എന്നതാണ് ജാഗ്രത്സ്വപ്നങ്ങൾ തുരീയത്തോടു ചേരുന്നതിലെ സർഗക്രിയാത്ഭുതം.

ചത്വരത്തിലെ കിളികളിൽ, ഭൗതികാസ്തിത്വത്തിൻ്റെ പരിമിതികളും സങ്കല്പപത്രങ്ങളുടെ ഉഡ്ഡയനത്വരയും സമന്വയിക്കുന്ന സ്വചേതസ്സിനെ തിരിച്ചറിയുന്നതിനാൽ, ഇത് ഒരൊറ്റ കവിതയല്ല. എല്ലാ കവിതകളുടെയും നിർഗമഭൂമിയാണ്, സംഗമരംഗമാണ്. എല്ലാറ്റിന്നും പ്രാതിനിധ്യം വഹിക്കുന്ന പ്രതീകാത്മകതകൊണ്ട് ഇതിന്ന് ശീർഷകസ്ഥാനം ഉചിതം തന്നെ.

ധാന്യം കൊത്തിത്തിന്നുന്ന കിളിയെ പണ്ടു നാം ഒരേവൃക്ഷത്തിലിരിക്കുന്ന രണ്ടു കിളികളിലൊന്നായിക്കണ്ടിട്ടുണ്ട്. അത് കൊത്തിത്തിന്നുകൊണ്ടിരിക്കുന്നത് പഴം. അനശ്നനായി ഇരുന്ന കിളിയുടെ നിഴലായി അതിനെ പ്രാചീനർകണ്ടു. തിന്നുന്ന കിളി മനുഷ്യൻ്റെ ഐന്ദ്രിയ കാമനകൾക്കും തിന്നാത്ത കിളി നിർലിപ്തവും നിർമലവുമായ സർഗചൈതന്യത്തിനും ചേരുമെന്ന് പൗരസ്ത്യർ പറഞ്ഞാൽ നമുക്കു തികച്ചുമങ്ങ് ബോധ്യമാവില്ല. കവിത 'എസ്കേയ്പ് ഫ്രം പേഴ്‌സണാലിറ്റി'യാണെന്ന് പാശ്ചാത്യർ പറഞ്ഞാൽ നമുക്ക് സമ്മതമാവും. അതുപോലെ കവിതാരസം അലൗകിക കേവല ഭാവമാണെന്നോ, സാധാരണീകൃതമാണെന്നോ പറയുമ്പോൾ നെറ്റി ചുളിക്കും; 'ഇംപേഴ്‌സണൽ ഫീലിംങ്ങ്' എന്നായാലോ, തലകുലുക്കും.

ഭൗതികാസ്തിത്വത്തിൻ്റെ നിതാന്ത കാമനകളിൽ മൂക്കോളം മുങ്ങിയ വെറും മനുഷ്യൻ്റെയും ചത്വരത്തിൽ ധാന്യമണി കൊത്തിപ്പെറുക്കുന്ന പറവയുടെയും മൃൺമയകോശകഞ്ചുകത്തിൽ വർത്തിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകളെ അതിവർത്തിക്കുന്ന സ്വത്വസീമകളെ ഉല്ലംഘിക്കുന്ന, നഷ്ടസ്വർഗസ്‌മൃതി തുളുമ്പുന്ന, സമൂഹഗൃഹാതുരത ആവിഷ്കരിക്കുന്നതിലാണ് ഈ കവിത സമാനഹൃദയർക്കെല്ലാം ഹൃദ്യമായനുഭവപ്പെടുന്നത്.

 ഡോ. എം. ലീലാവതി

©







Tuesday, 14 January 2025

ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം ഒന്ന്)

Embed from Getty Images

(Part 1 - Wings that Soar the Sky...)

As most of the readers of this blog are aware already, the award, “K. T. Krishna Variar Smrtipuraskaram”, instituted in memory of the poet, was presented to Dr. M. Leelavathy, writer, literary critic, poet and educationist, on December 3, 2024, at her residence. Many years back – in 1994 to be precise – Leelavathy Teacher had written a foreword to the poet’s collection of poems, Chathwarathile Paravakal. This would be the right time, one feels, to share with the poet’s readers Leelavathy Teacher’s thoughts on the poet and his poetry, written so sincerely, honestly, elaborately and eruditely, as perhaps only she can.

[To skip intro and go straight to the article, click here.]

As an aside, interestingly, the title given to the collection initially was Trafalgar Squarile Paravakal (The Birds of Trafalgar Square). However, the poet himself changed the title to Chathwarathile Paravakal (The Birds of the Plaza), perhaps because the new title rolled off the tongue more easily than the older one. Whatever the reason might have been, the current title undoubtedly sounds more alluringly poetic or, rather, more charmingly lyrical.

Dr. M. Leelavathy, in her foreword, says that some humans have not only limbs, but wings too. The wings of imagination. They can choose to spread their wings at will and fly away into the free, infinite blue. Or they can choose to ignore the call of the skies.  They may choose to curl up in the warmth of their nests, or to perch here or there, slanting this way or that, nibbling on the grains doled out by others, existing only to please 'these others'. But is that what their life is for, she asks. Now here’s a person who has built his life on the ground with his knowledge of the machines. He also flies occasionally into the horizon on the wings of his poesy. If you had asked him the same question, what would have been his reply? The last of the poems of the said collection carries his answer, Teacher writes.

Out of sheer curiosity, intrigued by the title of the book, Dr. Leelavathy went on to read the last poem of the collection first. The poem carries the same title as the collection, Chathwarathile Paravakal. She discovers that the poet encounters with his own soul in the birds prancing about the world-famous Trafalgar Square. The hues of those winged beings identify with the hues of his poetry. What’s more, his readers too would find their souls merging with the vibes of the square and the spirit of the birds fluttering around in it, she says. The poet, like the birds, could exclude from his life neither his obligations that pull him to the ground nor his aspirations of flying into the skies. If at all he became habituated to the former and gave up on the latter, then his wings would be weighed down, burdened with his own nostalgic memories and lost dreams. 

It’s interesting to observe how one intuitive poet reads another, who is a natural. It’s intriguing to note how one brilliant mind delves into the creative mind of another. It’s fascinating to see how she weaves through the warp and weft of the thoughts of the poet to appreciate the fabric of his poetry. Indeed, it’s a spellbinding experience how one explores, discovers, appreciates and identifies with the journey of self-exploration, self-discovery and self-realisation of the other.

Excerpts from the foreword (“ദ്യോവിൽ പറക്കുന്ന ചിറകുകളും ഭൂവിൽ ഉറച്ചുനില്ക്കുന്ന കാലുകളും”, roughly translated as “Wings that Soar the Sky and Feet that Hold the Ground”), written by Dr. M. Leelavathy, will be published in two parts, of which the first is as follows. The link to the sequel will be included here as and when it is published. Dear readers, please read on.

[Part 2 - And Feet that Hold the Ground]



ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം ഒന്ന്)

എല്ലാ മനുഷ്യരും ഇരുകാലികളല്ല. ചിലർക്ക് ചിറകുകളുണ്ട്. സങ്കല്പശക്തിയുടെ ചിറകുകൾ. അവയുള്ളവർക്ക്സ്വച്ഛന്ദമായി അവ വിടർത്തി സ്വാതന്ത്ര്യപ്പരപ്പായ അനന്തനീലിമയിലേയ്ക്കു പറന്നുയരാം; അല്ലെങ്കിൽ നഭസ്സിൻ്റെ വിളിമറന്ന് , ചിറകുകൾ കൂട്ടി, നീഡത്തിൻ്റെ ഇളം ചൂടിലൊതുങ്ങിക്കൂടുകയോ, ആരുടെയോ ഉദാരത വിതറിക്കൊടുക്കുന്ന ധാന്യമണികൾ കൊറിച്ച് അവരുടെ ഇഷ്ട്ടത്തിന്ന് ചാഞ്ഞും ചരിഞ്ഞും ഇരുന്നു കൊടുക്കുകയോ ചെയ്യാം. ചിറകുകളോടു കൂടിപ്പിറന്നവർക്ക് ഒതുങ്ങിക്കൂടലും ഇരുന്നുകൊടുക്കലുമാണോ ജീവിതം? അതോ ഇടയ്ക്കൊക്കെ ചിറകുകൾ നീർത്തി സ്വാച്ഛന്ദ്യ വിരിപ്പിലേക്ക് പറന്നുപൊങ്ങലോ? മന്ത്രശക്തി(കവിത്വം)യാലനുഗൃഹീതനായി പറക്കുകയും യന്ത്രശക്തി വിദ്യ(എഞ്ചിനീയറിങ്ങ്)യുടെ പ്രയോക്താവായി ജീവിക്കുകയും ചെയ്യുന്നതിന്നു വിധിക്കപ്പെട്ട ഒരു വ്യക്തിയോട് മുൻ ചോദ്യങ്ങൾ ചോദിച്ചാൽ നമുക്കു കിട്ടുവാനിടയുള്ള ഉത്തരം എന്തായിരിക്കാം? അത് സമാഹാരത്തിലെ ഒടുക്കത്തെ കവിതയായ 'ചത്വരത്തിലെ പറവകൾ' വായിച്ച് മനസ്സിലാക്കാം.

ഒരു കവിതാസമാഹാരത്തിന്ന് ഇത്തരം സവിശേഷമായ പേരിടാനൊരു കവി മുതിരുമെന്ന് ഇതു കാണും മുമ്പെ സങ്കല്പിക്കാനാവുമായിരുന്നില്ല. അതിനു പ്രേരകമായ നിഗൂഢ രഹസ്യമെന്തെന്നറിയുന്നതിന്നുവേണ്ടി കവിത തന്നെ ഞാൻ ആദ്യം വായിച്ചു. എനിക്കു പിടിക്കിട്ടിയ രഹസ്യമിതാണ് - വിശ്വവിധിതമായ ചത്വരത്തിൽ തത്തിക്കളിക്കുന്ന പതത്രികളിൽ കവി സ്വന്തം ചേതനയെത്തന്നെ കണ്ടുമുട്ടി. ആത്മീയമായ ഏകീഭാവം മൂലം കവിക്ക് അവയുടെ ചിറകുകളുടെ വർണഭംഗികളും സ്വന്തം ജീവരക്തമായ കവിതയുടെ വർണഭംഗികളും വേറെവേറെയല്ലാതായി. ചത്വരത്തിൻ്റെ പേരിലെ വർണങ്ങൾ വർണ്ണലയത്തോട് അലിഞ്ഞുചേർന്നൊന്നായി. കവിത വായിച്ചുതീരുന്നതോടെ ചത്വരത്തോടും ചത്വരത്തിൽ വിഹരിക്കുന്ന ചൈതന്യങ്ങളോടും അന്യതാഭാവം പുലർത്താൻ കഴിയാതാവുക എന്നത് നമ്മുടെയും അനുഭവമായിമാറുന്നു

യന്ത്രയുഗത്തിൽ, യന്ത്ര സംസ്കാരനീതമായ നാഗരികതയുടെ ഭാഗമായി ചലിക്കാൻ വിധിക്കപ്പെട്ട ഒരു വ്യക്തിയ്ക്കുള്ള അസ്വാതന്ത്ര്യം ഏറെക്കുറെ ഒരു വലിയ എഞ്ചിൻ്റെ ഓരോ ചെറിയ ചെറിയ ഭാഗത്തിന്നുള്ള  അസ്വാതന്ത്ര്യത്തിന്നു തുല്യമാണ്. ഒരു ചക്രത്തിൽ പൂട്ടപ്പെട്ട ആരക്കാലിന്നോ അച്ചുതണ്ടിന്നോ നിയന്ത്രിത ചലനമല്ലാതെ അനിയന്ത്രിത ചലനമെന്നൊന്നില്ല. അനിയന്ത്രിത ചലനമുണ്ടായാൽ ഒന്നുകിൽ ചക്രം തകരുന്നു.; അല്ലെങ്കിൽ വ്യതിചലിച്ച് അംഗം തെറിയ്ക്കുന്നു. എഞ്ചിനിൽ ഘടിപ്പിച്ച നട്ടും ബോൾട്ടും ബാറും ചക്രങ്ങളും കമ്പികളും കുഴലുകളും എല്ലാം 'വിധിയ്ക്കപ്പെട്ട' നിയന്ത്രിത ചലനമര്യാദകൾ ലംഘിക്കാതെ പ്രവർത്തിക്കുന്നു. വ്യവസായയുഗത്തിൽ നാഗരികജീവിതം നയിക്കുകയും ഇതര പൗരന്മാർക്ക് നാഗരികജീവിത പ്രയാണത്തിന്നുവേണ്ട സംവിധാനങ്ങളുടെ സംരക്ഷണത്തിൽ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയും ഇതുപോലെ സാമാന്യേന പരാധീനനാണ്. എന്നാൽ, മനുഷ്യൻ നട്ടും ബോൾട്ടും പോലെ കേവലമൊരു വസ്തുവല്ല, ഒരു കേവല ചേതനകൂടിയാണ് എന്നതിനാൽ ഒരേ സമയത്ത് അവന്ന് നട്ടും ബോൾട്ടുമായി യാന്ത്രികകർത്തവ്യങ്ങളനുഷ്ഠിക്കാനും മനസ്സിൻ്റെ ചിറകുകൾ വിരുത്തി സ്വപ്നവിഹായസ്സിൽ വിഹരിക്കാനും കഴിയും എങ്കിലും ചിറകുകൾ നീർത്തുന്നശീലം കുറഞ്ഞുകുറഞ്ഞ്, ഭൂതലത്തോടൊട്ടിക്കഴിയുന്ന ശീലം ഉറച്ചുപോയാൽ 'സുരസിദ്ധസ്ഥാന'മായ വിഹായസ്സിലെ സ്വച്ഛന്ദവിഹാരം ചിറകുകൾക്കു ഭാരമേറ്റുന്ന ഓർമയായും ഗൃഹാതുരതയായും മാറുന്നു.

കവിതയുടെ വക്താവായ വ്യക്തിയുടെ സ്വത്വത്തിന്നുള്ള അനുഭൂതിയാണ് ചത്വരത്തിലെ പറവകൾക്കു മുന്നിൽ നിൽക്കുമ്പോൾ, അവയുമായി ഏകീഭാവം ഉളവാക്കുന്നത്. കവിത്വശക്തിയുടെ ചിറകുകളോടെ പിറന്ന സ്വത്വത്തിന്ന് ഭൗതിക നാഗരികാസ്തിത്വത്തിൻ്റെ യോഗങ്ങളും ഭോഗങ്ങളും വെടിഞ്ഞ്, ചിറകുകൾക്കെത്തിക്കാവുന്ന അപരലോകത്തിൻ്റെ ആത്മീയസ്വാതന്ത്ര്യം മാത്രം ലക്ഷ്യമാക്കുക സാധ്യമല്ല. അതേസമയം സ്വാതന്ത്യം ചിറകുകളുടെ ഓരോ കോശത്തിലും തുടിക്കുന്ന ഊർജ്ജസ്പുരണവുമാണ് - ഐന്ദ്രിയാസ്തിസ്ത്വതിൻ്റെ സീമിതമായ അവസ്ഥാവിശേഷങ്ങളും മാനസികാസ്തിത്വത്തിൻ്റെ സീമാതീതമായ സങ്കല്പവിശേഷങ്ങളും തുല്യതീവ്രങ്ങളായ ഉണ്മകളത്രേ  - ചത്വരത്തിലെ പറവകൾക്ക്, മുന്നിൽ വിതറിക്കിട്ടുന്ന ധാന്യങ്ങളും ചിറകിൽ തുടിക്കുന്ന ഓർമകളും തുല്യതീവ്രങ്ങളായ ഉണ്മകളായിരിക്കും പോലെട്രാഫൽഗർ സ്ക്വയറിൽ തറയിലും സ്തംഭത്തിൻ്റെ ചുവട്ടിലും  മനുഷ്യരോട് അത്ഭുതകരമായ ഇണക്കത്തോടെ ധാന്യം കൊത്തിത്തിന്നു നടക്കുന്ന കിളികളുടെ ദൃശ്യം സാധാരണക്കാർക്ക് വിനോദവും മാനസോല്ലാസവും നല്കുമ്പോൾ നീറുന്ന ആത്മാവുള്ള കവിയായ നാഗരികൻ മറ്റു മനുഷ്യരുടേതുപോലുള്ള ഭൗതികാസ്തിത്വം അഴിച്ചുവെച്ച്, ചേതനാമാത്രനായി, കാരണശരീരിയായി അവയുടെ ഉള്ളിലേയ്ക്കു  കടന്നുകൂടുന്നു . അവയുടെ നിനവുകളും കിനാവുകളുമായി അയാൾ തിരിച്ചറിയുന്നത് സ്വന്തം നിനവുകളും കിനാവുകളും തന്നെ

[തുടർന്നു വായിക്കുക - ...ഭൂവിൽ ഉറച്ചു നിൽക്കുന്ന കാലുകളും (ഭാഗം രണ്ട്)]

ഡോ . എം. ലീലാവതി

© 1994

Wednesday, 7 December 2022

അജ്ഞാത്വാ തേ മഹത്വം

Announcing the sad demise of Poet K. T. Krishna Variar. He had been ailing for the past few months. The poet left his mortal coil for the Divine Abode on December 3, 2022, at 7.40 p.m.

The void he left is irreparable. The loss is irreplaceable.

The poet had touched many lives with his friendly manners, charming smile, stark professionalism, engaging interactions, incredible brilliance and heart-touching poetry.

Presented below is an anecdotal and poetic tribute to the poet by Jayadev Krishnan, Editor, Uravu, Arya Vaidya Sala Kottakkal. 


അജ്ഞാത്വാ തേ മഹത്വം

മൃത്യുവെ വെന്നമൃതത്വം തമസ്സക-
ന്നുജ്വല ജ്യോതി,സ്സസത്തു മാഞ്ഞുർവ്വിയിൽ
സച്ചിത് പ്രകാശമണഞ്ഞെഴുന്നള്ളട്ടെ!


ആര്യവൈദ്യശാല മുൻ ജനറൽ മാനേജർ കെ.കെ.വാരിയർ സാറുടെ അഞ്ജലി എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മൃത്യുവിനെ വെന്ന അക്ഷരകല മാത്രം ഇനി മുമ്പിൽ!

വെളുത്തു തടിച്ച്, ചന്ദനവും സിന്ദൂരവും കുറി തൊട്ട്, ഐശ്വര്യമാർന്ന ഒരു തേജോരൂപം. ആര്യവൈദ്യശാലയിൽ ജനറൽ മാനേജർ ആയി വന്ന ആളാണ്. കെ കെ വാരിയർ എന്നാണ് പേര്. കണ്ടപ്പോൾ നല്ല കണ്ടു പരിചയം തോന്നി. പിന്നെ ഓർത്തെടുത്തു - ഡൽഹി ആര്യവൈദ്യശാല ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നപ്പോൾ മയൂർവിഹാറിലെ ഗുരുവായൂരപ്പൻ അമ്പലത്തിൽ നിന്ന് കണ്ടിട്ടുണ്ടല്ലോ! നാരായണീയ പ്രഭാഷണം നടത്തുകയായിരുന്നു. ശ്ലോകങ്ങളെല്ലാം കാണാപ്പാഠം. സരസമായി അർത്ഥം പറയുന്നുണ്ട്. ഭാഗവതവുമായി ബന്ധപ്പെടുത്തി അതിൽ മേൽപ്പത്തൂർ ഇണക്കിയ സവിശേഷ വൈഭവം കൂടി ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടാണ് പ്രഭാഷണം. പ്രസിദ്ധ സാഹിത്യ വിമർശകനും  കലാമർമ്മജ്ഞനും ആയ യശ:ശരീരനായ  അകവൂർ നാരായണൻ അടുത്തിരിക്കുന്നുണ്ട്. 'കെ.ടി. നന്നായി പറയുന്നുണ്ട്' - അദ്ദേഹം പറഞ്ഞപ്പോഴാണ് കെ ടി കൃഷ്ണ വാരിയരാണ് പ്രഭാഷകൻ എന്ന് മനസ്സിലായത്. മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹത്തിൻ്റെ കവിതകൾ കണ്ടിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇദ്ദേഹം എന്ന് അകവൂർ നാരായണേട്ടൻ പറഞ്ഞാണ് അറിഞ്ഞത്.

ജനറൽ മാനേജരെ നേരിട്ട് ഹെഡ് ചെയ്യാനുള്ള ധൈര്യം അങ്ങനെ കൈവന്നു. ആദ്യം തന്നെ സംശയം ഉന്നയിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്കൊക്കെ പരിചയം കെ ടി കൃഷ്ണവാരിയർ എന്ന പേരാണ്. കെ.കെ.വാരിയർ എന്ന് വന്നത് എങ്ങനെയാണ്? - ഞാൻ ചോദിച്ചു.

 'അതാണ് എൻ്റെ ഔദ്യോഗിക പേര്. എൻ്റെ ജീവിതത്തിൽ ഉടനീളം ഈ ദ്വൈതം (Duality) പ്രവർത്തിക്കുന്നുണ്ട്. പേരിലും കുലത്തിലും പ്രൊഫഷനിലും എഴുത്തിലും എല്ലാം !'

ആര്യവൈദ്യശാലയും കോട്ടക്കലും ഉൾപ്പെട്ട സാംസ്കാരിക പൈതൃകവും പാരമ്പര്യവും എല്ലാം അദ്ദേഹത്തിന് ഹൃദിസ്ഥം. കക്കടവത്ത് വാരിയത്തെ ആയതുകൊണ്ട് പണ്ടുമുതലേയുള്ള ബന്ധങ്ങൾ അത്രയും സുദൃഢം. ആര്യവൈദ്യശാല ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ ആർക്കിനെപ്പറ്റിയും അതിൻ്റെ മുഖപത്രമായ ഉറവ് ത്രൈമാസികത്തെ പറ്റിയും എല്ലാം ആദ്യം തന്നെ പരിചയപ്പെടുത്തി. സംശയലേശമെന്യേ എല്ലാ ലക്കത്തിനും ഓരോ കവിത തരാമെന്ന് പറഞ്ഞു.

 'പുതിയത് എഴുതുന്നത് വളരെ കുറവ്.പഴയത് പ്രസിദ്ധീകരിക്കാത്ത കുറച്ചുണ്ട്. അതെല്ലാം കൂടി ഏൽപ്പിക്കാം. തെരഞ്ഞെടുത്തു കൊടുത്തോളൂ'.

 തെരഞ്ഞെടുക്കാൻ മാത്രമല്ല തിരുത്തേണ്ടത് തിരുത്താനും അദ്ദേഹം നിർബന്ധിച്ചു. പുതുതലമുറയുടെ എഴുത്തും വായിക്കാറുണ്ട് അദ്ദേഹം. 

'എൻ്റെ തലമുറയുടെ ശൈലി തന്നെയാണ് എനിക്ക് ഇഷ്ടം. പഴയതായാലും പുതിയതായാലും കൃത്രിമത്വം ഇല്ലായ്മയാണ് പ്രധാനം എന്നാണ് ഞാൻ കരുതുന്നത്. സാരള്യവും ആർജ്ജവവും ആണ് എഴുത്തിൽ വേണ്ടത് '. പുഴ, ബലിക്കാക്ക, കൊച്ചരിപ്പൂക്കൾ, ഭാഷാ ഭഗവദ് ഗീത, സൗന്ദര്യലഹരിഭാഷ, സിന്ദൂരച്ചെപ്പ് എന്നീ കാവ്യസമാഹാരങ്ങൾ അദ്ദേഹം എഴുതി ഒപ്പിട്ട് തന്നു - 'പ്രിയ ജയദേവ് കൃഷ്ണന് സസ്നേഹം കെ.ടി. കൃഷ്ണവാരിയർ'.

ഒരു ദിവസം അദ്ദേഹം പറഞ്ഞു - 'ഞാനിപ്പോൾ കൃഷ്ണഗാഥയാണ് വായിക്കുന്നത്. നവീനവും കാലികപ്രസക്തവുമായ വരികൾ എന്ന് ഓരോ വായനയിലും തോന്നിപ്പിക്കുകയാണ് കൃഷ്ണഗാഥ'.

എന്റെ സ്ഥലവും മറ്റും അന്വേഷിച്ച കൂട്ടത്തിൽ എനിക്ക് ചന്ദനക്കാവ് ക്ഷേത്രത്തിലും മേൽപ്പത്തൂർ ഇല്ലപ്പറമ്പിലും വരണമെന്നുണ്ടെന്നു പറഞ്ഞു. പറഞ്ഞ പോലെ തന്നെ അതിന് തയ്യാറായി. എന്നേയും കൂട്ടി ആദ്യം ചന്ദനക്കാവിൽ ദർശനം നടത്തി. മേൽപ്പത്തൂർ സ്തുതിച്ച 'പാടീരവാടി'യിലെ പ്രകൃതി സൗന്ദര്യത്തിൽ കുറച്ചുനേരം ധ്യാനലീനനായി. മേൽപ്പത്തൂർ വേദാദ്ധ്യയനവും മറ്റും നിർവഹിച്ച ഗണപതി ക്ഷേത്രം, വന്ദനശ്ലോകം ചൊല്ലി സ്തുതിച്ച വിഷ്ണു ക്ഷേത്രം തുടങ്ങിയവയെല്ലാം ഭക്ത്യാദരപൂർവ്വം നമിച്ചു. ചന്ദനക്കാവിലെ കേശവൻ നമ്പീശനെയും കൂട്ടി മേൽപ്പത്തൂർ ഇല്ലപ്പറമ്പിലേക്ക് പോയി.

ഭാരതം മാത്രമല്ല ലോകം മുഴുവൻ, ഇവിടെ ജന്മം കൊണ്ട മഹാഭാഗവതോത്തമനു മുമ്പിൽ  നമ്രശിരസ്കരാകുന്നു. അങ്ങനെയുള്ള ഈ പുണ്യ സ്ഥലത്തിൻ്റെ ശോചനീയാവസ്ഥ അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ഒരു കെട്ടിടത്തിൽ കവിഞ്ഞ് ഒന്നും അവിടെ ഉണ്ടായിട്ടില്ല. ഇല്ലത്തറയുടെ ചില അവശിഷ്ടങ്ങൾ, സ്ഥാനം എന്നിവ നമ്പീശൻ കാണിച്ചു തന്നു. സ്മാരകത്തിനു മുമ്പിൽ നിന്ന്, കണ്ണടച്ച് തൊഴുത് അദ്ദേഹം ചൊല്ലുകയാണ്. എന്നോടും കൂടെ ചൊല്ലിക്കൊള്ളാൻ പറഞ്ഞു - സാന്ദ്രാനന്ദാവബോധാത്മകം.... നാരായണീയത്തിലെ ആദ്യത്തെ ശ്ലോകം. ഞാനും ഒപ്പം ചൊല്ലി. അത് കഴിഞ്ഞ് യോഗീന്ദ്രാണാം...... ഒടുവിൽ അജ്ഞാത്വാ തേ മഹത്വം..... നാരായണീയത്തിലെ അവസാന ശ്ലോകം.

മടങ്ങി പോരുമ്പോഴും മേൽപ്പത്തൂർ തന്നെയാണ് സംസാരവിഷയം.  എൻ്റെ വീട്ടിലേക്കാണ് വരുന്നത്. എല്ലാവരെയും പരിചയപ്പെട്ടു. അച്ഛനോട് കുറെ സംസാരിച്ചു. വെന്നിയൂർ ശിവക്ഷേത്രത്തെപ്പറ്റി അറിഞ്ഞപ്പോൾ അവിടെയും പോകണമെന്നായി. മറ്റൊരു ദിവസം അതിനും അവസരം ഉണ്ടായി. വെന്നിയൂർ ശിവക്ഷേത്രത്തിന്റെ പ്രാകാരവും ബൃഹത് രൂപവും ഗാംഭീര്യവും കണ്ട് അദ്ദേഹം അത്ഭുതപ്പെടുകയാണ് ചെയ്തത്.

എന്തൊക്കെയാണ് വിശേഷം എന്ന് എപ്പോൾ കാണുമ്പോഴും അന്വേഷിക്കും. സാഹിത്യസംബന്ധിയായ വിഷയങ്ങൾ കലവറ കൂടാതെ സംസാരിക്കും. എൻ വി കൃഷ്ണവാരിയരുടെ പ്രതിഭയെപ്പറ്റി, കുട്ടികൃഷ്ണമാരാരുടെ  സൂക്ഷ്മ ദൃഷ്ടിയെപ്പറ്റി, വള്ളത്തോൾ ശൈലിയെപ്പറ്റി - അങ്ങനെ എണ്ണമില്ലാത്ത വിഷയങ്ങൾ. ഒരിക്കൽ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. അവിടെ അക്ഷരശ്ലോകത്തിന് വട്ടം കൂട്ടിയിട്ടുണ്ട്. പ്രമുഖ ശ്ലോകക്കാരായ തൃക്കഴിപ്പുറം രവിയേട്ടൻ, മനോജ്, ശങ്കരൻകുട്ടി വാരിയർ തുടങ്ങിയവരൊക്കെ സന്നിഹിതരായിട്ടുണ്ട്. കൂടെ ഒരു വസ്തുവും നിശ്ചയമില്ലാത്ത ഞാനും! എം.ആർ.സാർ (ഡോ.എം.ആർ.രാഘവവാരിയർ )സ്വന്തം ഊഴം എത്തുമ്പോഴൊക്കെ കാളിദാസന്റെ ശ്ലോകങ്ങളാണ് (രഘുവംശം, കുമാരസംഭവം, മേഘസന്ദേശം) ചൊല്ലുന്നത് . 'പഴയ പഠിപ്പിന്റെ ഗുണമാണ്' - എംആർ -നെ പറ്റി ജി എം പറയുകയാണ്.

ആര്യവൈദ്യശാലയിൽ നിന്ന് വിരമിച്ചു പോകുമ്പോൾ സമുചിതമായ യാത്രയയപ്പാണ് ആര്യവൈദ്യശാല എംപ്ലോയീസ് ക്ലബ്ബ് ജി എമ്മിന് നൽകിയത് .അന്ന് ഈ മഹാനുഭാവനെപ്പറ്റി എഴുതി വായിച്ച കവിത ഇതോടൊപ്പം ചേർക്കുന്നു.

കവിതയുടെ പേര് തുളസി.


കൈതപ്പൂ മണം മോന്തി മദിക്കും കാറ്റിൽ തെല്ലും

കൈതവം കലരാത്ത രൂപസൗഭഗം കണ്ടേൻ

ഞങ്ങൾ തൻ കാവൽ, പെരുമാരിയിൽ പവിത്രമായ്

തിങ്ങിടും ജലം, കൊടുങ്കാറ്റിലെ സൗഗന്ധികം 

അറ്റത്തു വിരിയുന്ന പൂക്കളിൽ മാത്രം മണ-

മിറ്റിച്ചു നിൽക്കുന്നത,ല്ലടി തൊട്ടറ്റത്തോളം

ഇതളാവട്ടെ മുറ്റും കതിർ ചൂടിയ തയ്യിൻ -

പുതുവെൺ ചിരിയാട്ടെ തളിരിൻ മൃദുവാട്ടെ, 

തന്മനം ചോരും ഗന്ധവാരിയിൽ സമസ്നേഹം

തന്മയത്വത്തിൽ തൂകി തുളുമ്പിത്തുടിക്കുന്നു!

ഞങ്ങളീതുളസിതൻ ചോട്ടിലെ മണ്ണായ് ഗ്രാമ-

ഭംഗികൾ തേടി സർഗ്ഗസീമയിൽ ഇളവേൽക്കെ,

പെട്ടെന്ന് മറച്ചെന്നോ കാട്ടുവള്ളികൾ വീടിൻ

മുറ്റത്തുനിന്നും മാറിപ്പോമെന്നോ ദയാമയൻ?

പൂമുഖത്തിനി സർവ്വശുഭകാമനയുടെ

തൂമധുസ്മിതം നമ്മെയെതിരേൽക്കയില്ലെന്നോ?

പാവനമീ ഗന്ധത്തിൽ തെല്ലിട നമ്മൾ നവ്യ -

ഭാവനയാലേ പറന്നുയർന്നാലതേ നേട്ടം!

ഭൂവിതിൽ പുണ്യോദാര ചരിതം പാടും കൃഷ്ണ-

പ്പൂവിതളീ മൗലിയിൽ ചൂടുകിലതേ ഭാഗ്യം!



ഭൂമുഖത്തു നിന്ന് ആ ദയാമയൻ മാറിപ്പോയിരിക്കുന്നു. ഓർമ്മയിൽ മായാത്ത തൂ മധുസ്മിതത്തിനു മുന്നിൽ നിവാപാഞ്ജലി അർപ്പിക്കുന്നു.



Thursday, 20 January 2022

ചലാപാംഗവും ചഞ്ചരീകവും

If a lifetime were to be seen as a collection of poems, then one’s friendships would be some of them. The poet had a very close and special friendship with the eminent poet, philosopher and scholar, Vishnunarayanan Namboothiri. Poetic inclinations on both sides and their appreciation of each other’s literary works only enhanced this friendship. The poet held Namboothiri in high regard for his simple and sattvic way of life,  and was in great awe of his unique and inimitable writing style.

The poet’s friendship, however, remained unrequited when his friend’s brilliant mind began slipping into oblivion in his latter years. Finally he left this world for his eternal abode leaving a lasting void in the poet’s life.

The following is an excerpt from Poet Vishnunarayanan Namboothiri’s foreword to the poet’s collection of poems, “Kocharippookkal”. One can read between the lines the beginnings of their friendship and its progression into a poetic camaraderie.


ചലാപാംഗവും ചഞ്ചരീകവും

തൻ്റെ കാഴ്ചവട്ടത്തിലേക്ക് ഒരു നക്ഷത്രം ഒഴുകിവരുന്നതിൻ്റെ നവ്യാനുഭൂതിയെപ്പറ്റി വിശ്വകവിയായ കീറ്റ്സ് പാടിയുട്ടുണ്ടല്ലോ. അത്തരം ഒരനുഭവമാണ് പതിറ്റാണ്ടുകൾക്കുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ താളിൽ "കൃഷ്ണപ്പരുന്ത്‌" എന്ന ചിന്താബന്ധുരമായ ചെറുകവിത വായിച്ചപ്പോൾ എനിക്കുണ്ടായത്. ക്രൂരവും അതേസമയം പ്രഭാപൂരിതവുമായ ഏതോ നിയതിക്ക്‌ അനിവാര്യമായി ഇരയാകുന്ന ജീവചൈതന്യത്തെപ്പറ്റി, ക്ഷണികം എന്നതുകൊണ്ടുതന്നെ വിലയുറ്റതാകുന്ന അതിൻ്റെ രമ്യതയെപ്പറ്റി, ആഴമേറിയ ഉൾക്കാഴ്ച സമ്മാനിച്ച ആ കവിയുടെ പേരും ഞാൻ അന്നേ ഉള്ളിൽ കുറിച്ചിട്ടു. കെ. ടി. കൃഷ്ണവാരിയർ എന്ന ചെറുപ്പക്കാരനായ ആ എഞ്ചിനീയർ പിന്നീട് തിരക്കിട്ട തൻ്റെ കർമ്മരഥ്യയിലൂടെ ഉഴറിപ്പായുമ്പോഴും കവിതയുടെ അമൃതകണം ഓർമ്മയുടെ അടരുകളിൽ വറ്റാതെ കാത്തുപോന്നു. അനുഭവങ്ങളും അറിവുകളും കൊണ്ട് കൂടുകെട്ടി അതിന്നുള്ളിൽ കെ. കെ. വാരിയരായി ഏറെക്കാലം അടയിരുന്നു. സൗന്ദര്യലഹരിതൊട്ട് ഈശാവാസ്യംവരെ ആത്മികപര്യടനം സാധിച്ചു. പുരാണപീയൂഷംകൊണ്ട് തൻ്റെ നിനവുകളെ നിറവുകളാക്കുന്ന വിദ്യ ശീലിച്ചു. വീണ്ടും ഇതാ, മാധ്യന്ദിനത്തിൻ്റെ പരിപക്വമായ പശ്ചാത്തലത്തിൽ, അർത്ഥവത്തായ തൻ്റെ ആന്തരാനുസന്ധാനത്തെ, വിശിഷ്ടതരമായ ഗൗരവബോധത്തോടെ, രചനാതപസ്യയായി, അന്വേഷണമായി, സാക്ഷാത്കാരമായി ഏറ്റെടുത്തിരിക്കുന്നു.

സാഹിത്യകർമ്മത്തിൻ്റെ ഉത്പത്തിദശയിൽത്തന്നെ അസാഹിതീയ കർമ്മങ്ങളുടെ സാന്നിധ്യവും കാരണഭാവവും ഞാൻ അറിഞ്ഞിട്ടുണ്ട്. ആകയാൽ കൃഷ്ണവാരിയരുടെ ഈ "ദ്വിജ"ത്വത്തിൽ  എനിക്ക് ഒട്ടും ആശ്ചര്യമില്ല. വിട്ടുകളഞ്ഞ ഒന്നിനെ പുനഃ സ്വീകരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. സഹജമായ അധികാരംകൊണ്ട് ചെറുപ്പത്തിൽ തുടങ്ങിവെച്ച രചനാവ്യായാമത്തെ, അനുഭവമനനങ്ങളിലൂടെ നേടിയ ഉപര്യധികാരത്തോടേ, പുതിയൊരു തലത്തിലേക്ക് ഉപനയിക്കുകമാത്രം ആണ് ഈ പുതിയ രചനകളിലൂടെ അദ്ദേഹം അനുഷ്ഠിക്കുന്നത്. പണ്ട് നേർത്തും അവ്യക്തവുമായി വർത്തിച്ചിരുന്ന തൻ്റെ കാവ്യഭാവങ്ങൾ ഇപ്പോൾ നിയതരൂപം പൂണ്ട് അർക്കസദൃശങ്ങളായിരിക്കുന്നു. അവ ഉറപ്പും തിളക്കവും നേടിക്കാണുന്നു. ആന്തരമായി ഒന്നിലധികം പ്രരൂപങ്ങളാൽ അവ വാർന്നുവീഴുന്നു.

ഈ സമാഹാരത്തിലെ കവിതകൾ രുചിച്ചു തുടങ്ങുന്ന അനുവാചകനെ ആദ്യം പിടിച്ചുനിറുത്തുന്നത് അവയുടെ ചിരസമ്മതമായ ശിൽപം ആണ്. വൈലോപ്പിള്ളിമാസ്റ്ററെ ആകർഷിച്ച ചെറിയ ചെറിയ വാങ്മയങ്ങൾ; അവയിലൊതുങ്ങുന്ന വലിയ വലിയ ഭാവപ്രപഞ്ചങ്ങൾ. ധ്വനിക്കാര്യത്തിൽ ഇത്രയൊന്നും നിഷ്കർഷിക്കാത്ത ആധുനികരചനകളിൽ ഏർപ്പെടുന്നവരാണ് ഇന്ന് ഏറിയ കൂറും. പുതുമക്കുവേണ്ടിയുള്ള ബോധപൂർവ്വമായ യത്നം ഈ കവിക്ക് അപരിചിതമത്രേ. സാമ്പ്രദായികമായ ശീലും ശൈലിയും ഇവയെ തങ്ങളുടെ സഞ്ചിതസൗഭാഗ്യം കൊണ്ട് വേണ്ടുവോളം അനുഗ്രഹിച്ചിരിക്കുന്നു. എന്നുമാത്രമല്ല, ചിലേടത്തെങ്കിലും, പഴയ മലയാള കാവ്യഭാഷയിലെ 'ചലാപാംഗ'വും  'ചഞ്ചരീക'വും മറ്റും, മധുരമായ ഓർമ്മത്തെറ്റുകൾ എന്ന മട്ടിൽ കടന്നുവരുന്നതും കാണാം. നവീനരുചികളെ സന്തർപ്പണം ചെയ്യുക തൻ്റെ മുറയായി കൃഷ്ണവാരിയർ കരുതുന്നുണ്ടെന്നു തോന്നുന്നില്ല. തന്നിൽ സ്വതേ ഉള്ള ആധുനിക അവബോധം, ചുറ്റുപാടുകളുടെ ആന്തരസത്തയിലേക്ക്  അടുക്കുംതോറും കവിക്ക് കൈവരുന്ന യാഥാർഥ്യബോധം, താൻ ഏതു ശൈലിയിൽ എഴുതിയാലും ശരി അനുവാചകനിലേക്ക് സംക്രമിച്ചുകൊള്ളും എന്നദ്ദേഹത്തിന്ന് നിശ്ചയമുണ്ട്. ആത്മവിശ്വാസം അദ്ദേഹത്തിന് സ്വായത്തമാകുന്നു.

ഇന്നത്തെ കാവ്യാന്തരീക്ഷത്തിൽ ഇതുകൊണ്ട് ഒരു പ്രത്യേകമായ മെച്ചം ഞാൻ കാണുന്നുണ്ട്. അർത്ഥമുള്ള കവിത, ആശയബന്ധങ്ങളുടെ കുടക്കമ്പിയിന്മേൽ നിവർന്നുവിടരുന്ന ഭാവപ്രപഞ്ചം, ഇപ്പോൾ നാട്ടിൽ അത്ര സുലഭമല്ലല്ലോ. നമ്മുടെ മുമ്പിലുള്ള ഈ സമാഹാരത്തിൽനിന്ന് ഏതു ഭാഗം നിവർത്തി വായിച്ചാലും സഞ്ജയൻ്റെ ശൈലിയിൽ, "വാക്കുകൾക്കർത്ഥം വേണമെന്ന വാശി" ഇനിയും കൈവെടിയാത്ത ഒരു കവിയുടെ സമാശ്വാസകരമായ സാന്നിധ്യം അനുഭവപ്പെടാതെ വരില്ല.

© 1992


Thursday, 21 October 2021

"യജ്ഞം പൊർപ്പട്ടു"

Long ago, when the poet was in his intermediate year in college, he was desirous of publishing his first collection of poems. With much hope and expectations, he gathered some of his poems and all of his courage to meet the great poet Akkitham. However, the Mahakavi discouraged him, saying he ought to wait a while more and create some more poetry. Needless to say, this was too disheartening for the poet at that vulnerable age of 16 or so. He returned home and with a heavy heart, drowned all of his poems in the river that flowed by his home.

Years later, he again met the Mahakavi and this time, the latter was only too happy to read his poems and write a foreword for his book, "Kurukshetram." However, from the Mahakavi's own words, he had been very fond of the poet's style of writing and had missed his poems during the long hiatus. Had he known that, the poet wouldn't have let his adolescent musings flow down the river into the Arabian Sea. 

Here's an excerpt from Mahakavi Akkitham's foreword written in the year 1980 in the great poet's own inimitable style.



"യജ്ഞം പൊർപ്പട്ടു"

കഷ്ടി കാൽ നൂറ്റാണ്ടായെന്നു തോന്നുന്നു."മാതൃഭൂമി"യിൽ ഒരു പുതിയ കവി പ്രത്യക്ഷപ്പെട്ടു. അകവും പുറവും ഒരുപോലെ അരോഗസുന്ദരമായിരുന്നു അദ്ദേഹത്തിൻ്റെ കവിതകൾ. അപ്പോൾ ഞാനോർത്തത് കുംഭം മീനം കാലത്ത് കേരളത്തിലെ വൃക്ഷശിഖരങ്ങളിൽ നിന്നു കേൾക്കാറുള്ള "യജ്ഞം പൊർപ്പട്ടു" എന്നു പാടുന്ന പക്ഷിയെയാണ്. അത്രയ്‌ക്ക്‌ ആകസ്മികത്വമുണ്ടായിരുന്നു, ആ കവിയുടെ  കടന്നുവരലിന്ന്. അദ്ദേഹം പ്രത്യക്ഷപ്പെട്ടതാകട്ടെ, അന്ന് മലയാള വാരികകളിൽ ഏറ്റവും സമുന്നതം എന്നു കരുതപ്പെട്ടിരുന്ന "മാതൃഭൂമി"യിലുമാണ്. എങ്ങനെ ഒരാൾ ആദ്യംതന്നെ ഇത്ര നല്ല കവിതകളെഴുതുന്നു എന്ന് ഞാനാശ്ചര്യപ്പെട്ടു. എന്നാൽ "യജ്ഞം പോർപ്പട്ടു" എന്ന് പാടുന്ന കിളിയെപ്പോലെ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ കവിയും നിശ്ശബ്ദനായി. എവിടെപ്പോയി ആ കവി എന്ന് ഞാൻ വ്യസനിച്ചു. അങ്ങനെയിരിയ്ക്കുമ്പോളാണ് ഒരു ദിവസം കോഴിക്കോട്ടുവെച്ച് കക്കാട് എന്നോടു ചോദിച്ചത്, "കെ. ടി. കൃഷ്ണനെ അറിയില്ലേ?" എന്തു കെ. ടി. കൃഷ്ണൻ, ഏത് കെ. ടി. കൃഷ്ണൻ? കക്കാടിൻ്റെ അടുത്തു തുറന്ന പഞ്ചിരി പൊഴിച്ചുകൊണ്ടു നിൽക്കുന്ന തുടുത്തു കൊഴുത്ത യുവാവിനെ ഞാൻ നോക്കി. എത്ര സുന്ദരമായ ശരീരം! അപ്പോഴാണ് കക്കാടു പറഞ്ഞത് കെ. ടി. കൃഷ്ണനെന്നു പറഞ്ഞാൽ കെ. ടി. കൃഷ്ണവാരിയരാണെന്ന്. എൻ്റെ മനസ്സിൽനിന്ന് പെട്ടെന്നാരോ ചാടി എണീറ്റു. എൻ്റെ  പ്രിയപ്പെട്ട കവി കെ. ടി. കൃഷ്ണവാരിയർ  ഈ യുവാവോ? ചാടി എണീറ്റ ആൾ കെ. ടി. കൃഷ്ണവാരിയരെ കെട്ടിപ്പിടിച്ചു. ഞാനതു കണ്ടുകൊണ്ടു നിന്നു.

ആ കെ. ടി. കൃഷ്ണവാരിയരാണ് ഇപ്പോൾ കെ. കെ. വാരിയരായി വീണ്ടും എൻ്റെ മുമ്പിൽ വന്നു നിൽക്കുന്നത്. പതിനാറ് കവിതകളുടെ സമാഹാരമായ ഈ "കുരുക്ഷേത്ര"ത്തിലുടനീളം അന്നു പരിചയപ്പെട്ട പദസമ്പത്തും അനായാസവാഹിതയും സങ്കല്പമാധുരിയും ഓളം വെട്ടി നിൽക്കുന്നു. പക്ഷെ ഇന്ന് ഞാൻ നിൽക്കുന്നത് 1980 -ലാണ്. ഇന്നത്തെ മലയാള കവിതയുടെ അനുഗ്രഹവും ശാപവുമാകാറുള്ള ആത്യന്തിക സംഗ്രഹണപ്രവണത ഇതിൽ കണ്ടു എന്നു വരികയില്ല. സാധാരണക്കാരായ വായനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹം തന്നെയാണെന്നുവരെ പറയാം. വള്ളത്തോളിൻ്റെയും ചങ്ങമ്പുഴയുടെയും യുഗത്തിലൂടെ വീണ്ടും ഒന്നു സഞ്ചരിക്കാനാഗ്രഹിക്കുന്ന അനുവാചകന് തീർച്ചയായും ഈ കുരുക്ഷേത്രം ഉന്മേഷകരമായി അനുഭവപ്പെടും. പക്ഷെ, ആ രണ്ടുപേരിൽനിന്നും വളരെ ഭിന്നനുമാണ് ഈ കവി. കവിത ഇന്നമാതിരിയിലെഴുതണമെന്ന് ഓരോ കാലഘട്ടത്തിലും അന്നന്നത്തെ ഉന്നതശീർഷന്മാർ അഭിപ്രായം പുറപ്പെടുവിക്കാറുണ്ട്. പക്ഷെ, അതൊക്കെ കവി അനുസരിച്ചുകൊള്ളണമെന്ന് ആരും വിചാരിയ്ക്കാറില്ല. അനുസരിയ്ക്കാൻ യഥർത്ഥ കവിയ്ക്ക് സാധ്യമാണെന്നുതന്നെ തോന്നിയിട്ടില്ല.

പ്രകൃതത്തിൽ ശ്രീ കെ. കെ. വാരിയരുടെ "കുരുക്ഷേത്ര"മെന്ന കവിതാസമാഹാരമാണ് ഞാൻ വായിച്ചു നോക്കിയത്. വായിച്ചു തീർന്നപ്പോൾ രചയിതാവിൻ്റെ മനസ്സിലെ ഭാവമൂർച്ച വലിയൊരളവോളം അനുവാചകനായ എൻ്റെ മനസ്സിലും ഉല്പന്നമായി എന്നു സമ്മതിയ്ക്കാതെ തരമില്ല.

"കണ്ടുവോ, കണ്ഠീരവൻ 

     തൻ മുന്നിലകപ്പെട്ട 

കമ്പിതാംഗിയാമൊരു 

     പേടമാനിനെപ്പോലെ 

നിസ്സഹായയായ് കേഴും 

     പാഞ്ചാലി...ദുശ്ശാസന-

ഹസ്തത്തിൽ കുരുങ്ങുന്നി-

     തവൾതന്നുടുവസ്ത്രം!

എങ്ങുപോയ് ഭഗവാനേ?

     വരൂ നീ! കുരുക്ഷേത്ര-

ത്തിങ്കലിക്ഷണം! നിൻ്റെ 

     വിജയൻ പരാജയൻ!"

എന്ന ചടുലാർത്ഥമായ വരികൾ വായിച്ചവസാനിപ്പിയ്ക്കുമ്പോൾ നമുക്ക് തോന്നുന്നു: "ഇത് കുറെ വാക്കുകളല്ല. ഇതെല്ലാം പറയുന്ന അർജ്ജുനൻ കെ. കെ. വാരിയരല്ല, ഞാനാണ്, ഞാനാണ്!" വാക്കുകളുടെ തൂശിത്തുളകളിലൂടെ വാക്കുകൾക്കപ്പുറത്തെ അഗാധവികാരം ആവിഷ്‌കൃതമായിത്തീരുമ്പോൾ വാക്കുകളെ  നാം മറന്നുപോവുക എന്നതാണ് ഉത്തമകവിതയുടെ ദൃഷ്ടാന്തങ്ങളിലൊന്ന് എന്ന് ലിയോ ടോൾസ്റ്റോയിയെപ്പോലെയുള്ള മഹാന്മാർ വിശ്വസിച്ചിരുന്നതിൻ്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ "കുരുക്ഷേത്രം" ഒരു കുറി വായിച്ചാൽ മതി. എന്നുവെച്ച് ഇതിലുപയോഗിച്ച വാക്കുകളത്രയും അത്യന്തലളിതമാണെന്ന് ഞാൻ സൂചിപ്പിയ്ക്കുന്നതായി ധരിയ്ക്കേണ്ടതില്ല. ലളിതമായ ഭാവത്തിന്നു മാത്രമേ ലളിതമായ വാക്കുളളിലൂടെ ആവിഷ്കൃതമാകാൻ കഴിയുകയുള്ളു. ഇവിടെ ഭാവം അധികഠോരവും അതിസങ്കീർണ്ണവും അതിദുസ്സഹവുമെല്ലാമാണ്. മഹാഭാരതകഥയുടെ മുഴുവൻ അന്തസ്സംഘർഷവും 26 വരിക്കേകയിൽ ഒതുക്കിക്കളയാമെന്നു വിചാരിച്ച കെ. കെ. വാരിയരിലെ കവിയുടെ ആത്മവിശ്വാസം ഭയാനകം തന്നെ. പക്ഷേ, ആ 26 വരിക്കവിതയിലൂടെ അദ്ദേഹം ഉദ്ദേശിച്ച ഫലം ഉണ്ടാവുകതന്നെ ചെയ്തു എന്ന എൻ്റെ അനുഭവം ഞാൻ മറച്ചുവെയ്ക്കുകയില്ല. 

അക്കിത്തം

©1980


Monday, 19 July 2021

രചന [എൻ്റെ കവിത - ഭാഗം നാല്]



The metamorphosis of a poet is as amazing as that of a butterfly. It begins with the love for poetry germinating in him. He is then ready to lose himself in this newfound love, which creates magic in his mind, unknown and unseen by the world outside. Slowly, words of poetry start sprouting in him which grow into beautiful wings. And, in wonder, he spreads these wings and flies into the sky to discover new realms of the horizon within him. Here's about Achhan's evolution into a poet.

രചന 

ഏഴാംക്ലാസ്സ്‌സിൽ പഠിയ്ക്കുമ്പോൾ സ്‌കൂളിലെ കയ്യെഴുത്തുമാസികയിൽ 'അന്തിക്ക് കോന്തൻ ഈന്തുംകൊണ്ടു ചന്തയ്‌ക്ക് പോയതും ചന്തമുള്ള കോന്തിയെ കാന്തയാക്കിയതുമായ' ഹാസ്യം നിറഞ്ഞ നാല് ശ്ലോകങ്ങൾ എഴുതിയത് ഓർമ്മയുണ്ട്. എലത്തൂർ സി.എം.സി. ഹൈസ്‌കൂളിലെ സത്യാനന്ദൻ മാസ്റ്റർ ഒരു കവിയും ചങ്ങമ്പുഴയുടെ വലിയ ആരാധകനുമായിരുന്നു. അദ്ദേഹം ധാരാളം കവിതകൾ എഴുതുമായിരുന്നു. അവയെല്ലാം പകർത്തി എഴുതാനുള്ള ചുമതല എനിക്കായിരുന്നു.അങ്ങനെ പകർത്തിപ്പകർത്തി ആദ്യകാലത്ത് പുരാണങ്ങളിൽനിന്ന് നേടിയ കൊച്ചുകോച്ചറിവുകൾ കൂടുതൽ ആഴത്തിൽ പതിഞ്ഞു. ഗ്രീഷ്മം, വസന്തം തുടങ്ങിയ ഋതുക്കളെക്കുറിച്ചും, പ്രഭാതം, സന്ധ്യ, ആകാശം, ഭൂമി ഇവയെക്കുറിച്ചും മാസ്റ്റർ പറഞ്ഞതനുസരിച്ചു ഞാൻ പദ്യങ്ങൾ രചിച്ചു.

ഒമ്പതാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് (1953) 24 വരിയിൽ കേകാവൃത്തത്തിൽ 'ഉദയം' എന്ന കവിത എഴുതിയത്. ഈ കവിത ബാലപംക്തിയിൽ കൊടുക്കാമെന്ന് മാസ്റ്റർ പറഞ്ഞു. അങ്ങനെ എലത്തൂരിൽനിന്ന് മുക്കത്തേയ്ക്ക് പോകുമ്പോൾ കോഴിക്കോട്ടിറങ്ങി മാതൃഭൂമിയിൽ ബാലപംക്തിയിലെ കുട്ടേട്ടനെ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് വലിയ ഒരു മേശയുടെ പിന്നിൽ കുറേശ്ശെ തേഞ്ഞ പല്ലുകളുമായി ചിരിച്ചുകൊണ്ടെന്നെ സ്വീകരിച്ച ആ വലിയ മനുഷ്യനെ ഞാൻ ആദ്യമായി കാണാനിടവന്നത്. അദ്ദേഹം ഞാൻ കൊടുത്ത കടലാസ്സിൽ കുറെ വെട്ടും തിരുത്തും വരുത്തി മാറ്റിവെച്ചു. അടുത്ത ആഴ്ച വന്ന മാതൃഭൂമിയിലെ ബാലപംക്തിയിൽ എൻ്റെ കവിത അച്ചടിച്ചു വന്നപ്പോഴുണ്ടായ ആഹ്ളാദത്തിന് ഒരു കയ്യും കണക്കുമില്ല. പിന്നീട് ബാലപംക്തിയിൽ സ്ഥിരമായി എൻ്റെ കവിതകൾ വന്നുതുടങ്ങിയപ്പോൾ സത്യാനന്ദൻമാസ്റ്റർ പോലും അത്ഭുതപ്പെട്ടു. സ്‌കൂളിൽ എന്നെ വിദ്യാർത്ഥിലീഡറായി തിരഞ്ഞെടുത്തു. ഓരോ കവിതയ്ക്കും പത്തോ, പതിനഞ്ചോ ഉറുപ്പിക പ്രതിഫലമായി ലഭിച്ചത് പോസ്റ്റ്മാൻ ക്ലാസ്സിൽത്തന്നെ കൊണ്ടുവന്ന്‌ തരുമായിരുന്നു. ആ പണം കൊണ്ട് സി.ആം.സി. റസ്റ്റാറന്റിൽ വെച്ചു സുഹൃത്തുക്കൾക്ക് ചായയും നെയ്യപ്പവും വാങ്ങിക്കൊടുത്തു.

സത്യാനന്ദൻ മാസ്റ്ററെപ്പോലെ ഒരു മലയാളം അദ്ധ്യാപകനാവാനായിരുന്നു എൻ്റെ ആഗ്രഹം. പിന്നീട് കോളേജിൽ ഇംഗ്ളീഷ് ലക്‌ചററാവാമെന്ന് ആഗ്രഹം വലുതാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഇംഗ്ളീഷ് ഓണേഴ്‌സിന്ന് ചേരുകയും ചെയ്തു. എനിക്ക് കൂടുതൽ ഉയർന്ന പദവികൾ കിട്ടണമെന്ന് ആഗ്രഹിച്ച അച്ഛൻ എഞ്ചിനീയറിങ്ങ് കോളേജിൽ ചേരണമെന്ന് നിർബന്ധിച്ചു. അങ്ങനെ ഞാനൊരു എഞ്ചിനീയറായി. അക്കാലത്തും എൻ്റെ കവിതകൾ മാതൃഭൂമി, ജനയുഗം, ജയകേരളം തുടങ്ങിയ പല വാരികകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം റെയിൽവേ വൈദ്യുതീകരണവിഭാഗത്തിൽ പ്രോജക്ട് എഞ്ചിനീയറായി ജോലിക്ക് ചേർന്നശേഷം മലയാളസാഹിത്യത്തോടും കവിസുഹൃത്തുക്കളോടും ഉള്ള ബന്ധം തീരെ ഇല്ലാതായി. ഉത്തരേന്ത്യയിലും മറ്റുമായി പത്തോ പതിനഞ്ചോ വർഷങ്ങൾ കഴിഞ്ഞതിനുശേഷം മദ്രാസിൽ പോസ്റ്റിങ്ങ് കിട്ടിയപ്പോഴാണ് ആ ബന്ധങ്ങൾക്ക്‌ വീണ്ടും ഉണർവുണ്ടായത്.ഇവിടത്തെ ആനുകാലികങ്ങളോടും സാഹിത്യകാരന്മാരോടുമുള്ള ബന്ധത്തിന് അകൽച്ച തട്ടിയെങ്കിലും എയർപോർട്ടുകളിൽ വിമാനം കാത്തുനിൽക്കുന്ന വേളകളിലും തീവണ്ടിയിൽ ദൂരസംഞ്ചാരം ചെയ്യുന്ന അവസരങ്ങളിലും ആ ഏകാന്തതയുടെ സുഖദു:ഖങ്ങൾ ഞാൻ അനുഭവിക്കാറുണ്ടായിരുന്നു. മദ്രാസിലെ ജീവിതത്തിന്നിടക്കാണ്  ഞാൻ വീണ്ടും ആനുകാലികങ്ങളിൽ എഴുതാൻ തുടങ്ങിയതും കുറെ സമാഹാരങ്ങൾ പ്രസിദ്ധം ചെയ്തതും.

കവിത എൻ്റെ ജീവിതത്തിലെ ഒരിക്കലും വിട്ടുപിരിയാത്ത ഒരേ ഒരു കൂട്ടുകാരിയാണ്. കവിതയിൽനിന്ന് ധനമമ്പാദനമോ, പ്രശസ്തിയോ, പുരസ്കാരമോ, ജീവിതമാർഗ്ഗമോ ഒന്നുംതന്നെ ഞാൻ ആഗ്രഹിച്ചിട്ടില്ല. സ്വകാര്യമായ എന്റെ ആനന്ദവും അഭിനിവേശവും ആണ് കവിത.

എൻ്റെ ഏകാന്തതയുമായുള്ള സംവാദങ്ങളാണ് ഈ കാവ്യശില്പങ്ങൾ. അവ ആധുനികങ്ങളോ അത്യന്താധുനികങ്ങളോ പുരോഗാമികളോ ഒന്നുമല്ല. ഈ എളിയ മാനസപുത്രിമാരെ ആസ്വാദകലോകം സ്നേഹവാത്സല്യങ്ങളോടെ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

© KTK


Sunday, 11 July 2021

നക്ഷത്രലോകം [എൻ്റെ കവിത - ഭാഗം മൂന്ന്]

https://www.vecteezy.com/free-photos

Once upon a time, everyday knowledge used to be interwoven with everyday life. Medicinal values of the different herbs were common knowledge. They didn’t need a degree to practice it. Forget degree, they didn’t even need to be literate to use it. People had different skills and knowledge, and they were interdependent. In those times, when satellite communication was not even in their wildest imagination, the common man knew about the stars and the planets. Knowledge was both vast and deep, both practical and philosophical. Knowledge was so simple in function that we doubted its authenticity. It was so intricate in concept that we failed to validate its accuracy.

Achhan belongs to a generation that tried to hold steadfast to its knowledge that was steadily losing its meaning.

നക്ഷത്രലോകം 

വെളുത്തവാവുതോറും എനിക്ക് കഠിനാമായ ശ്വാസംമുട്ട് ഉണ്ടാവാറുണ്ട്. അതിന്ന് ഔഷധമായി ആടലോടകത്തിൻ്റെ ഇലകൾ ഞാൻ തന്നെ ശേഖരിച്ചുവെയ്ക്കും.ഇലകൾ കുത്തിപ്പിഴിഞ്ഞു നീരുണ്ടാക്കിയത് ഭയങ്കരമായ കയ്പ്പാണെങ്കിലും ഞാൻ സേവിക്കാറുണ്ട്.പക്ഷെ അതുകൊണ്ട് ശ്വാസംമുട്ട് നിൽക്കുകയില്ല. ആശാരിവീട്ടിലെ കല്ല്യാണി ഒരു എണ്ണ കാച്ചിക്കൊണ്ടുവരും. ആ എണ്ണ ശിരസ്സിലും കഴുത്തിലും ഓരോ സന്ധികളിലും പുരട്ടി കല്ല്യാണി കുറച്ചു നേരം മന്ത്രം ജപിച്ചാൽ ശ്വാസംമുട്ടിന് ആശ്വാസമാകും. കല്ല്യാണിക്ക് ഓണക്കാലത്ത് മുണ്ട് കൊടുക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. വയറുവേദന വന്നാൽ ചെറുമക്കുടിലിലെ കൊറ്റിയായിരുന്നു എൻ്റെ ഡോക്ടർ. എൻ്റെ മുന്നിൽ ദൂരത്ത് വന്നിരുന്ന് ഒരു തിരി കത്തിച്ചു കുത്തനെ പിടിച്ചു കുറച്ചുനേരം മന്ത്രം ജപിച്ചാൽ എൻ്റെ വയറുവേദന പറപറക്കും. ജപിക്കുന്ന മന്ത്രമെന്താണെന്നു കൊറ്റിയോ കല്ല്യാണിയോ എന്നോടു വെളിപ്പെടുത്തിയില്ല. എൻ്റെ മുടി വളരാൻ 'ശ്രീ' താളി കൊണ്ടുവന്ന്  തരാറുള്ള ചിരുതക്കുട്ടിയേയും ഞാൻ ഓർമ്മിക്കുന്നു.

ആഴ്ചതോറും അച്ഛൻ വന്നാൽ എന്നെ മടിയിലിരുത്തി പലതും പറഞ്ഞുതരുന്ന കൂട്ടത്തിൽ ആകാശത്തിലെ നക്ഷത്രങ്ങളെപ്പറ്റി പഠിപ്പിക്കുമായിരുന്നു. അച്ഛന് എല്ലാ നക്ഷത്രങ്ങളെയും തിരിച്ചറിയാം. അശ്വതി അശ്വമുഖം പോലെ, മകീരം മന്നിങ്ങാക്കണ്ണുപോലെ, തിരുവാതിര തീക്കട്ടപോലെ എന്ന് തുടങ്ങി ഓരോ നക്ഷത്രത്തെയും ചൂണ്ടിക്കാട്ടി പറഞ്ഞുതരും. എൻ്റെ ചിന്തമുഴുവൻ വിദൂരങ്ങളായ ഈ നക്ഷത്രലോകങ്ങളെക്കുറിച്ചായിരുന്നു. രാത്രി പാറിനടക്കുന്ന മിന്നാമിനുങ്ങുകളെക്കണ്ട് നക്ഷത്രങ്ങളിൽനിന്ന് അടർന്നുവീണ തീപ്പൊരികളാണെന്ന് ഞാൻ വിചാരിക്കും. 

സ്‌കൂളിൽ ചേർന്നുപഠിച്ചാൽ 'ശുദ്ധം' മാറും. അതുകൊണ്ടു സ്‌കൂൾജീവിതം തുടങ്ങാൻ വൈകി. അഞ്ചാംക്ലാസ്സിലാണ് സ്‌കൂളിൽ ചേർന്നത്. അതുവരെ ട്യൂഷൻ പഠിപ്പിച്ചത് അടുത്ത സ്‌കൂളിലെ നമ്പ്യാർ മാസ്റ്ററായിരുന്നു. നമ്പ്യാർ മാസ്റ്റർ ഓരോ സ്‌കൂളിലും മാറ്റമായി വന്നാൽ സ്‌കൂളിനടുത്തുള്ള ഒരു വീട്ടിൽ സംബന്ധം തുടങ്ങും. മാസ്റ്ററുടെ കുട്ടികൾ പിന്നീട് അച്ഛനെ തേടിപ്പോവാറുള്ളത് എനിക്കോർമ്മയുണ്ട്. ഏതായാലും മാസ്റ്റർ പഠിപ്പിച്ചിരുന്ന നളചരിതവും 'കിതവനായ നീ ഉടുവസ്ത്രത്തിൻ്റെ പാതി അപഹരിച്ചു എന്നെ കാട്ടിൽ തനിച്ചാക്കി എവിടെപ്പോയി' എന്ന ദമയന്തിയുടെ വിലാപവും ഇന്നും ഞാൻ ഓർമ്മിക്കുന്നു.

© KTK

(തുടരും)


Friday, 2 July 2021

മൊയ്തീൻ്റെ വാഗ്ദാനം [എൻ്റെ കവിത - ഭാഗം രണ്ട്]

 
https://www.vecteezy.com/free-photos

There’s something about growing up listening to stories. You believe you belong in those stories. The dividing line between fact and fiction is but faint. Then one day you have a rude awakening. You realise that the stories were not yours after all. But you are still fascinated by them. They go with you wherever you go. Here’s a narration about such an awakening. One of the earliest encounters of the poet’s young mind with reality.

മൊയ്തീൻ്റെ വാഗ്ദാനം

ചെറിയേടത്തിക്ക് ഗുണകോഷ്ട്ഠം ഹൃദിസ്‌ഥമായിരുന്നു. പത്തുവൃത്തം, നാരായണീയം, ശ്രീകൃഷ്ണചരിതം മണിപ്രവാളം എന്നീ കാവ്യങ്ങളിലെ ശ്ലോകങ്ങൾ കാണാതെ ചൊല്ലാൻ കഴിഞ്ഞിരുന്നു. ചെറിയേടത്തി ആയിരുന്നു എൻ്റെ ആദ്യത്തെ ഗുരുനാഥ. അവർക്കറിയാവുന്ന ശ്ലോകങ്ങളും, കണക്കുകളും, 27 നക്ഷത്രങ്ങളും, 15 തിഥികളും മറ്റും ഞാനും പഠിച്ചു. അമ്മക്ക് ഉച്ചക്ക് ഊണ് കഴിഞ്ഞാൽ വായന കേൾക്കണമെന്ന് നിർബന്ധമായിരുന്നു. വൈശാഖമാഹാത്മ്യം, തിങ്കളാഴ്ചമാഹാത്മ്യം, ശിവപുരാണം, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, പുറയന്നൂരിൻ്റെ ഭാഗവതം ദശമസ്കന്ധം, എഴുത്തച്ഛൻ്റെ രാമായണം കിളിപ്പാട്ട് ഇവയൊക്കെ ആയിരുന്നു അമ്മ വായിച്ചുകേൾക്കുന്ന പുരാണഗ്രന്ഥങ്ങൾ.

കൂട്ടിവായിക്കാറായപ്പോഴേക്കും ഈ പുരാണങ്ങൾ വായിച്ചു കേൾപ്പിക്കേണ്ട ചുമതല എനിക്കായി. അമ്മക്ക് എല്ലാ പുരാണകഥകളും കാവ്യാർത്ഥങ്ങളും വിശദമായി അറിയാമായിരുന്നു. അങ്ങനെ അമ്മയെ വായിച്ചുകേൾപ്പിച്ചും, അമ്മ പറഞ്ഞുതരുന്ന സാരാർത്ഥങ്ങൾ ഗ്രഹിച്ചും എനിക്ക് പുരാണകഥകളിൽ ഒരുപാട് തഴക്കം വന്നു. ജീവിച്ചിരിക്കുന്നവരേക്കാൾ പ്രിയപ്പെട്ടവർ പുരാണകഥാപാത്രങ്ങളായി. ആകാശത്തു കാണുന്ന സൂര്യചന്ദ്രന്മാരും, ഭൂമിയും, അടുക്കളയിൽ കത്തുന്ന അഗ്നിയും എല്ലാം കഥാപാത്രങ്ങളായി. ഓരോ മരത്തിലും നളകൂബരമണിഗ്രീവന്മാർ ഒളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. അച്ഛൻ നന്ദഗോപരും അമ്മ യശോദയും ചെറിയേടത്തി ഗോപകന്യകയും ആയി. ഈ പുരാണസ്വാധീനം എന്നിൽ എല്ലാ കാലത്തും നിലനിന്നു.

തൊഴുത്തിലെ പശുക്കളും പശുക്കുട്ടികളും എനിക്ക് വലിയ ഹരമായിരുന്നു. സ്നേഹത്തോടുകൂടി താടയിൽ ചൊറിഞ്ഞുകൊടുത്താൽ അവ നക്കിത്തോർത്തുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. പശുക്കുട്ടികളെ പുല്ലുമേയാൻ കൊണ്ടുപോയി കെട്ടുന്നതും വൈകുന്നേരം ആലയിൽ കൊണ്ടുവന്നു കെട്ടുന്നതും ഞാൻ തന്നെ.

കാലിത്തൊഴുത്തിൽ എല്ലാ പശുക്കളുടേയും അമ്മയായി വെളുത്തുതടിച്ച സുന്ദരിയായ ലക്ഷ്മി എന്ന അമ്മപ്പശു ഉണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഈ തള്ളപ്പശുവിന് പ്രസവശേഷി ഇല്ലാതെയായി. അച്ഛൻ ഈ വെളുത്ത പയ്യിനെ 15 ക.ക്ക് വിൽക്കാൻ തീരുമാനിച്ചു. പശുവിനെ മൊയ്തീൻ വാങ്ങിക്കൊണ്ടുപോയി കൊന്ന് ഇറച്ചിവിൽക്കുമെന്ന് ആരോ എന്നോടു പറഞ്ഞു. പയ്യിനെ വിൽക്കരുതെന്ന് ഞാൻ അച്ഛനോട് താണുകേണപേക്ഷിച്ചു. കൊല്ലാനല്ലെന്ന്  മൊയ്‌തീൻ തന്ന വാഗ്ദാനത്തിൻമേൽ പശുവിനെ കൊണ്ടുപോവുകതന്നെ ചെയ്തു.

അന്ന് ഞാൻ അനുഭവിച്ച ദുഃഖവും സങ്കടവും പറയാനാവില്ല. പിന്നീട് എൻ്റെ അമ്മ വാഹനാപകടത്തിൽപ്പെട്ടു മരിച്ചുപോയപ്പോൾ ഒരിക്കൽക്കൂടി ആ ദുഃഖം ഞാൻ അനുഭവിച്ചു. മൊയ്തീനെ ഹിരണ്യകശിപുവായും രാവണൻ എന്ന ദുഷ്ടരാക്ഷസനായും കണ്ടു. ആ രാക്ഷസൻ ലക്ഷ്മിപ്പശുവെ വെട്ടാൻ ഓങ്ങുന്നതും അവൾ എന്നെ വിളിച്ചു കരയുന്നതും സ്വപ്നത്തിൽ കണ്ടു ഞാൻ ഞെട്ടിയുണർന്നു. 15 കയ്ക്കു ആ പശുവിനെ കൊടുത്തത് അച്ഛൻ ചെയ്ത അക്ഷന്തവ്യമായ ഒരു ക്രൂരകൃത്യമായി എനിക്ക് തോന്നി.

©KTK

(തുടരും)


Friday, 25 June 2021

എൻ്റെ കുട്ടിക്കാലം [എൻ്റെ കവിത - ഭാഗം ഒന്ന്]




Solitude is a state of being. A state in which one is deeply aware of one’s aloneness in this world. And one’s happy in it too. What’s more, one mentally creates an entire world of one’s own in this state. Here’s the poet writing about his solitude, his childhood, his poetry and his muse.

എൻ്റെ കുട്ടിക്കാലം

കവിതയോടുള്ള എൻ്റെ താൽപര്യത്തിൻ്റെ ഉറവിടം തേടിച്ചെന്നാൽ എത്തുന്നത് കുട്ടിക്കാലത്ത് അനുഭവിച്ച തീവ്രമായ ഏകാന്തതയിൽ തന്നെയാണ്. തെങ്ങും, കവുങ്ങും, മാവും, പ്ലാവും, ചെറുതും വലുതുമായ മറ്റു വൃക്ഷലതാദികളും ഇടതൂർന്ന് അഞ്ചാറു ഏക്കറോളം പരന്നുകിടക്കുന്ന സസ്യസമൃദ്ധമായ പറമ്പിൻ്റെ നടുവിലുള്ള വലിയൊരു വീട്ടിലാണ് ഞാൻ വളർന്നത് (ഈ വീടിനെക്കുറിച്ച്‌ 'The Mansion' എന്ന ശീർഷകത്തിൽ ഹൃദ്യമായ ഒരു ഇംഗ്ളീഷ് കവിത എൻ്റെ മകൾ സുജാത പിൽക്കാലത്ത് രചിച്ചിട്ടുണ്ട്.)

ആ വലിയ വീട്ടിൽ സ്ഥിരതാമസക്കാർ എൻ്റെ അമ്മയും ചെറിയേടത്തിയും ഞാനും മാത്രമായിരുന്നു. സ്വന്തം ഇല്ലത്തുള്ള ആപ്പീസിൽ ബേങ്ക് വ്യാപാരം നടത്തിയിരുന്ന അച്ഛൻ ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂത്ത ചേച്ചി വിവാഹം കഴിഞ്ഞു ഭ൪ത്തൃഗൃഹത്തിലായിരുന്നു. ഏട്ടൻ പഠിപ്പും മറ്റും കഴിഞ്ഞ് ഇടക്കൊക്കെ വരും. ഇതായിരുന്നു കുട്ടിക്കാലത്ത് ഞാൻ വളർന്ന അന്തരീക്ഷം. പുറത്തുപോയി മറ്റുള്ളവരോട് ഇടപഴകുന്നതിനോ, കുട്ടികളോടൊത്ത് കളിക്കുന്നതിനോ ഉള്ള അനുവാദം എനിക്കുണ്ടായിരുന്നില്ല.

ഈ ലോകത്ത് എൻ്റെ കളിക്കൂട്ടുകാർ കാലത്ത് വിടർന്നു വൈകുന്നേരം വാടിപ്പോകുന്ന പലതരം പൂക്കളും, പൂക്കളിലെ തേൻകുടിച്ചു പാറിപ്പറന്ന് നടക്കുന്ന ചിത്രശലഭങ്ങളും, മഞ്ഞക്കിളികളും, തുമ്പികളും, കാറ്റിൽപാറിനടക്കുന്ന അപ്പൂപ്പൻതാടികളും, പുതുമഴയ്‌ക്ക്‌ എങ്ങുനിന്നോ പൊങ്ങിവരുന്ന ഇയ്യാംപാറ്റകളും മറ്റും ആയിരുന്നു. അവരുമായി ഞാൻ ഒരു ചങ്ങാത്തം സ്ഥാപിച്ചു. മുറ്റത്ത് ചിക്കിയ നെല്ലിന് കാവലിരിക്കുന്ന എന്നെ അവഗണിച്ചു നെന്മണികൾ കൊത്തിത്തിന്നാനെത്തുന്ന കറുത്ത അതിഥികളേയും മറ്റു പറവകളേയും അടയ്ക്കാപ്പക്ഷികളെയും ഞാനിഷ്ടപ്പെട്ടു. മാവിൻകൊമ്പിൽ വന്നിരുന്ന് ആൺകൂമൻ ഒരു പ്രാവശ്യം മൂളിയാൽ രണ്ടു മൂളക്കം കൊണ്ട് മറുപടി പറയുന്ന പെണ്കൂമനേയും എനിക്ക് പ്രിയമായി. തൊടിയിൽ നടക്കുമ്പോൾ അറിയാതെയെങ്ങാനും ഒന്ന് തൊട്ടുപോയാൽ കണ്ണുചിമ്മി നാണം നടിച്ചു തല കുനിച്ചുനിൽക്കുന്ന  തൊട്ടാവാടികളെ ഞാൻ കൈവിരലുകൾകൊണ്ടു തടവി നാണിപ്പിച്ചു.

എൻ്റെ വീടിൻ്റെ ചുറ്റും ഒഴുകുന്ന ചെറുപുഴയുടെ ഓരത്ത് നിറഞ്ഞുനിൽക്കുന്ന ഓടക്കാടുകളും പടിഞ്ഞാറുവശത്ത് മുണ്ടിത്തോടിൻ്റെ കരയിൽ കാറ്റടിക്കുമ്പോൾ തലയാട്ടി മൂളിപ്പാട്ടു പാടുന്ന മുളങ്കാടുകളും ജീവിതത്തിൻ്റെ ഭാഗങ്ങളായി. പുഴയിലെ ഓളങ്ങളും കൊച്ചുമീനുകളും വെള്ളാരങ്കല്ലുകളും കല്ലെടുത്തെറിഞ്ഞാൽ ഉയർന്നുയർന്നുവരുന്ന കൊച്ചുകൊച്ചുതിരമാലകളും എൻ്റെ കൂട്ടുകാരായി. കൂട്ടം കൂട്ടമായി വന്ന് തെങ്ങുകളിൽ കയറി ഇളനീർ കുടിക്കുന്ന കുരങ്ങന്മാരെ എല്ലാവരും പേടിക്കുകയും വെറുക്കുകയും ചെയ്തുവെങ്കിലും എനിക്കവരെ ഇഷ്ടമായിരുന്നു. മാറിമാറിവരുന്ന കാലങ്ങളിൽ മഴക്കാലമാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടത്. ഓടിന്മേൽ വീഴുന്ന മഴയുടെ ശബ്ദം കേട്ട് മൂടിപ്പുതച്ചുകിടന്നുറങ്ങുവാൻ ഞാനിഷ്ടപ്പെട്ടു. പുഴയിൽനിന്ന് ഓരോ കല്പടവും കയറി പറമ്പിലേക്കെത്തുന്ന വെള്ളപ്പൊക്കങ്ങളെ ഞാൻ ആസ്വവദിച്ചു.

©KTK

(തുടരും)  

നിഴൽ

  The different ways in which the poet relates to "the woman" through the different stages, or rather, the different ages, of his ...