Saturday 11 June 2022

പൊൻമാൻ




In this poem, Ponmaan (Golden Deer), the poet uses the context of Ramayana to point out the fickleness of human nature. Rama - who could well be you and me - is constantly chasing the golden deer of his insatiable, unattainable desires. The moment he feels the deer is within his reach, he realises it has slipped farther away like an oasis. Rama continues to run after the deer, leaving Sita, the higher purpose of his life, far behind. So far behind that she cannot escape the hands of the multi-headed monstrous society that’s constantly after sensuous pleasures.

The poet ponders on the hypocrisy of it all. He alludes to Rama’s smouldering suspicion about his wife which is hidden behind the smokescreen of his dharma. Sita, having to prove herself over and over, is burnt down by the fires of her own chastity. Rama can do little but watch helplessly as she slowly drifts away from his world. In the end, he is left with nothing but a mere gold idol that he made of her. All the while Rama revels in sorrow, he continues to chase his golden deer. His fortitude, which had broken down many a Sivakarmuka* to win his Sita, gradually falls apart within him.

*Siva’s bow

Here’s a soothing recital of the poem by Sandhya E.


SW · പോൻമാൻ | കെ. ടി. കൃഷ്ണ വാരിയർ | സന്ധ്യ ഇ.


പൊൻമാൻ


മുപ്പാരിനധീശ്വരൻ ഞാ-

     നിപ്പൊൻമാനിൻ പിന്നിലോടി 

എത്രനാളായിരുൾക്കാട്ടി-

     ലലഞ്ഞിടുന്നു?

തൊട്ടുതൊട്ടില്ലേവം കാനൽ-

     ജ്ജലം പോലാ സ്വർണ്ണമൃഗം 

കൈപ്പിടിയിൽപ്പെടാതോടി 

     മറഞ്ഞിടുന്നു.

അഭ്രചിത്രം പോലുൾക്കണ്ണിൽ 

     തെളിയുന്നു ഭൂമികന്യ 

ലക്ഷ്മണരേഖകൾ താണ്ടി-

     ഗ്ഗമിക്കുവതും;

ദശേന്ദ്രിയവക്ത്രങ്ങളാൽ 

     മധുമോന്തും പിപാസുവാം 

ദശാനനൻ പുഷ്പകത്തിൽ 

     കരേറ്റുവതും;

അപവാദധൂമങ്ങളാ-

     ലാവൃതമാമഗ്നികുണ്ഡം 

വിരഹവഹ്നിയായുള്ളി-

     ലെരിയുവതും;

ധർമ്മരക്ഷണത്തിലെൻ്റെ 

     ശങ്കാവിഷം പൊതിഞ്ഞു ഞാൻ 

ക്രൗഞ്ചയുഗ്മങ്ങളെയൂട്ടി 

     വിലപിപ്പതും;

കാഞ്ചനത്തിൻ പ്രേയസിയൊ-

     ത്തശ്വമേധം; മൺമറയും 

സാധ്വി; കണ്ണീർപ്പുഴതന്നി-

     ലാഴും ദുരന്തം.

പൊൻമാനിനെപ്പിന്തുടർന്നി-

     ക്കാട്ടിലിന്നുമലയുമ്പോൾ 

എന്നിൽ ശിവകാർമുകങ്ങൾ 

     തകർന്നിടുന്നു.

ലങ്കയോത്തെന്നയോധ്യയു-

     മെരിയുന്നു; കന്യാത്വത്തിൻ 

പഞ്ചാഗ്നിയിൽ സ്ത്രീത്വമാകെ-

     ത്തപിച്ചിടുന്നു.

© 1990 KTK


Wednesday 1 June 2022

മുതലാളി

‘Muthalali’ is a biographical poem in that it reflects the life of certain people the poet has come across in his life. The protagonist is a combination of those people who left the villages they grew up in, chasing their dreams and aspirations, to build their fortunes in the cities. It is also about those who never left their hometown, but while remaining on their own native land, realised it was no more the place that it used to be.

The poem brings out the pure simplicities of a rustic life and its modesties as against the corrupt complexities of urban life and its excesses. The protagonist recalls the joy of eating gruel out of his mother’s hand and reminisces the coy demeanour of his first ever love. He wonders, with a rueful sigh, how much he has changed since those days and so too his village. He regretfully accepts that some changes cannot be reversed. And he loses hope that the sandy barrens of his life will ever turn green again.

Perhaps this poem will find an echo in the mind of every one of its readers. As for me, I am hooked on these four lines - “Where have gone the grassy patches / I passed by in this desert of mine / where are the shoots of poetry / that erewhile sprouted in my mind?). They run in a continuous loop inside my head.

Das M. D.’s rendition carries the soul and conveys the very essence of the poem.

മുതലാളി 


ഇന്നു ഞാനെ'ന്നിമ്പാല'യിൽ

     വമ്പെഴുന്ന നഗരത്തി-

ലീമഹാരാജവീഥിയിൽ 

     സഞ്ചരിക്കുമ്പോൾ,

ഓർത്തിടിന്നു ഞാനിന്നെത്ര 

     മാറിപ്പോയി? പൈമ്പാലൂട്ടി-

പ്പോറ്റിയൊരിപ്പട്ടണവു-

     മെത്ര മാറിപ്പോയ്?


അന്നു ഞാനുമൊരു കൊച്ചു 

     മൺകുടിലിൽ പിറന്നിതെ-

ന്നുന്നതാഭിലാഷം മാത്രം 

     മൂലധനമായ് 


അന്നു ഞാനെൻ കുറിപ്പാസ്സു-

     പുസ്തകങ്ങൾ കയ്യിലേന്തി-

സ്സഞ്ചരിച്ചു നിത്യം കൂലി-

     സ്സൈക്കിളിലേറി;

പുത്തനാമിപ്പാതയന്നു 

     ച്ചെത്തുവഴിയായിരുന്നു;

വിദ്യുത്പ്രഭയില്ല നാടൻ-

     വിളക്കു മാത്രം.


ഉത്തുംഗമായ് രണ്ടുപാടു-

     മുയർന്നൊരിപ്പരിഷ്കൃത-

പത്തനങ്ങളില്ല; കുടിൽ-

     നിരകൾ മാത്രം

കൊച്ചു പഞ്ചായത്തിന്നൊരു 

     'കോർപ്പറേഷ'നായി; ചായ-

മക്കാനിയോ 'പഞ്ചതാര'-

     ഹോട്ടലു*മായി.


പട്ടണത്തിൽ പത്തുലക്ഷം 

     മതിക്കുന്ന കെട്ടിടങ്ങ-

ളൊട്ടധിക,മിന്നെൻപേരി-

    ലുയർന്നുനില്പൂ.


പത്നിമാരീ നഗരത്തി-

     ലെനിക്കുണ്ടു മൂന്നുപേരി-

ന്നഭ്രനക്ഷത്രങ്ങളെൻ്റെ 

     നിത്യസഖിമാർ.


പുത്തനാമെൻ കാറു കണ്ടു 

     വഴികളിൽ പാവങ്ങളാം

മർത്ത്യലക്ഷമാദരാലേ 

    വാങ്ങിമാറുന്നു 


പട്ടണിക്കുഷ്യനിൽ ശീമ-

    മദ്യം മോന്തിക്കമ്പനിതൻ 

നഷ്ടലാഭക്കണക്കു ഞാൻ 

    പരിശോധിപ്പൂ.


എങ്കിലുമെൻ ദുർല്ലഭമാം 

     ഇളവേൽക്കും വേളകളിൽ 

കണ്ടിടുന്നു പണ്ടെത്തെയാ 

     ഗ്രാമബാലനെ


മൺകുടിലിലിമ്പമോട-

     ന്നമ്മയേകും പഴഞ്ചോറി-

ന്നെന്തുമാത്രം സ്വാദാണെന്നു 

     നെടുവീർക്കും ഞാൻ.


അന്നു ഞാനെന്നനുരാഗ-

     ഭാജനമായ് കണ്ട ഗ്രാമ-

പ്പെണ്ണിൻ വ്രീളാനമ്രാനന-

     മിന്നുമോർക്കുന്നു.


എങ്ങുപോയെൻ മരുഭൂവിൽ 

     പിന്നിട്ടൊരശ്ശാദ്വലങ്ങൾ;

എങ്ങുപോയെൻമനസ്സിലെ-

     ക്കാവ്യാങ്കുരങ്ങൾ?


ഉത്തുംഗമാമഭിലാഷ-

    സഞ്ചയത്തിൻ വിമാനത്തി-

ലിത്രകാലം പിന്തിരിയാ-

     തൊട്ടു നിർത്താതെ,

ചരിക്കുമ്പോളറിവു ഞാൻ 

    പിന്നിട്ടൊരപ്പച്ചപ്പുക-

ളൊരിക്കലും തിരിച്ചെത്തി-

    ല്ലെൻ മണൽക്കാട്ടിൽ. 


© 1970 KTK  


*ഫൈവ് സ്റ്റാർ ഹോട്ടൽ  

     


സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...