Thursday 29 December 2022

കാട്ടാളൻ



The poem connects two different points of time, the connecting link being the Kaattaalan  "the hunter"  who is also the protagonist in the poem.

In the Treta, a hunter shot his arrow and killed one of two mating birds, incurring the wrath of the Sage (Valmiki) who happened to witness the tragedy that rent his heart. The Sage’s cry, ma nishada (nay, wild hunter!), which turned out to be the very first words of the first verse of the first ever poem uttered, has been echoing in the universe ever since. And the world received an epic that interwove into its verses the ways of dharma – right living – the intricacies of which the world continues to unweave and reweave.

In the Dwapara, again, a hunter shot his arrow at what he thought was a doe, but hit Lord Krishna’s toe – that being an excuse for the Lord to leave his mortal form. Ironically, in both the contexts, the hunter was only aiming for his day’s kill to feed his dear ones. Whatever followed was unintentional. Yet, what were commonplace actions for a hunter mark the turn of the course of history in two different eras. And the hunter – the protagonist – seeks forgiveness from the seers for his actions that may have emended, albeit unknowingly, their prophecies.

This was a poem the poet held very close to his heart; so was its rendition by Smitha Keeran Warrier, his youngest daughter. He would listen to the rendition umpteen times and still not tire of it. 


SW · Kaattaalan | K. T. Krishna Variar | Smitha Keeran Warrier | PC: Public Domain


കാട്ടാളൻ 


പണ്ടു ഞാൻ, പശിമൂലം,

     കൊക്കുരുമ്മുമാ ക്രൗഞ്ച-

പ്പക്ഷിയെക്കൂരമ്പെയ്തു

     വീഴ്ത്തിയ നിമിഷത്തിൽ 

അഗ്നിയായ് മുനിശാപ-

     മെങ്കിലും മഹാകാവ്യ-

സ്വർഗംഗാപ്രവാഹത്തി-

     ന്നുറവെൻ ശരം തീർത്തു.

ഒന്നൊന്നായ് തുടരുമീ 

     മാനവപരമ്പര 

തൻനിറമാലയ്ക്കതു 

     ഗന്ധശോഭകൾ ചേർത്തു.

ഇന്നുമീ മരതക-

      പ്പടർപ്പിൽ മാൻപേടതൻ 

ചെന്തളിരൊളിയാർന്ന 

     വാർമുഖം നിഴലിയ്‌ക്കേ,

എത്രയുമുണങ്ങിയ 

     ഞാങ്ങണപ്പുല്ലാൽ തീർത്തൊ-

രസ്ത്രം താനെയ്തു, പക്ഷേ,

     വീണതു മാൻകുഞ്ഞല്ല.

ഇങ്ങൊരു ഭഗവാൻ്റെ 

     യന്ത്യവും പുതുയുഗ-

സംക്രമോഷസ്സിൻ തിര-

     നോട്ടവുമല്ലോ കണ്ടു.

അജ്ഞൻ ഞാനൊരു വേടൻ 

     കുഞ്ഞിൻ്റെ പശിമാറ്റാ-

നസ്ത്രമെയ്തുപോയ്, ശപി-

     ച്ചീടൊല്ലേ മുനിമാരേ!

നിങ്ങൾതൻ ചരിത്രത്തെ-

     ത്തിരുത്താനെന്നമ്പൊരു     

ബന്ധമായെങ്കിൽ - പൊറു-

     ത്തീടണേ വരേണ്യരേ!


© 1990 KTK


Saturday 10 December 2022

വിട!




It was one of those last days when the poet was in the hospital. Perhaps he knew that his time had come. He wished that his poem, Vazhiyorathu (On the Wayside), be published after his passing away. In this poem, the poet says vida (farewell) to all who gave him company on the journey of his life.

He bids adieu to the wayside inns, the trees, the beaming flowers and the gurgling streams. He takes leave of the travellers who went ahead of him, who came after him, and who walked with him – some giving him laughter and some giving him tears. He says goodbye to the distant views that drizzled poetry in his barren mind.

The poet feels he has achieved it all, yet he has gained nothing save for a few tears and smiles. There’s no page for himself that he wrote in the epic of his life. There’s no invention he made nor any monument he raised that he would be remembered for.

As one reads this poem, one wonders at the quiet exit the poet had desired for himself. He perhaps wished to disappear leaving even the fallen leaves unruffled, the grassy patches uncrushed, and the tiniest pebble unturned. And so he did. Yet the landscape doesn’t remain the same. It looks empty for his absence.

Presenting here a rendition of the poem by K. A. Sudarsana Kumar.



SW · Vazhiyorathu | K. T. Krishna Variar | K. A. Sudarsana Kumar | PC: SSW


വഴിയോരത്ത് 


പാതി ദൂരമേ പോന്നു;

     നന്ദിയോതുന്നു പാത-

യോരത്തെസ്സത്രങ്ങൾക്കും 

     വഴിയമ്പലങ്ങൾക്കും.

ഇക്കൊടും വെയ്‌ലിൽ തണ-

     ലേകിയ വൃക്ഷങ്ങൾക്കും 

ഇറ്റുദാഹനീർ തന്ന 

     തണ്ണീർപ്പന്തലുകൾക്കും 

ചിരിയും കരച്ചിലു-

     മെന്നൊപ്പം പങ്കിട്ടൊരു 

സഹയാത്രികർക്കുമെൻ-

     മുമ്പുപിമ്പണഞ്ഞോർക്കും.

എൻനിശ്ശൂന്യതതന്നിൽ 

     കാവ്യസൗഭഗം ചിന്തു-

മങ്ങകലത്തെച്ചേതോ-

     ഹരമാം ദൃശ്യങ്ങൾക്കും.

നൽക്കളകളം പാടി-

     യൊഴുകും പൂഞ്ചോലയ്ക്കും 

മുഗ്‌ദ്ധസുസ്മിതം തൂകി 

     വിടരും പൂമൊട്ടിനും.

ഒട്ടേറെത്തളരുമ്പോൾ 

     ചുമടൊന്നിറക്കിയൊ-

രത്താണിക്കതിന്നൊര-

     ത്താ വഴിക്കിണറിനും.

മുന്തിരിത്തോട്ടങ്ങൾ ഞാ-

     നിരുഭാഗത്തും നട്ട-

തങ്ങതാ കുല തിങ്ങി-

     ക്കായ്ച്ചുനിൽക്കുന്നു നീളെ.

ഇല്ലിനി നേടാനൊന്നും;

     നേടിയില്ലേതും ചെറ്റു 

കണ്ണീരും ചിരിയുമെൻ 

     കൈമുതൽ ശേഷിക്കുന്നു.

പുത്തനായൊരു മാർഗ്ഗം 

     കാട്ടിയല്ലോർമ്മക്കായി-

ക്കെട്ടീല മണിമയ-

     സ്മാരക ഹർമ്മ്യങ്ങളും.

ഇങ്ങനാദ്യന്തമാമീ

     യാത്രതൻ സുദീർഘമാം 

ഗ്രന്ഥത്തിലൊരു താളു-

     മെഴുതീലിൻ്റേതായി.

ഇന്നെൻ്റെ മുളന്തണ്ടിൽ

     നാടൻ ചിന്തുകൾ മാത്ര-

മുണ്ടല്ലോ വേർപാടിന്നൊ-

     രീണമേകുവാനായി.

ഓർക്കുവാനൊന്നും നൽകാ-

      തൊരു ശേഷപത്രവും 

തീർക്കാതെ വിട; പോട്ടെ!

     കൂട്ടുകാർക്കെല്ലാം വിട!


© 1983 KTK


Wednesday 7 December 2022

അജ്ഞാത്വാ തേ മഹത്വം

Announcing the sad demise of Poet K. T. Krishna Variar. He had been ailing for the past few months. The poet left his mortal coil for the Divine Abode on December 3, 2022, at 7.40 p.m.

The void he left is irreparable. The loss is irreplaceable.

The poet had touched many lives with his friendly manners, charming smile, stark professionalism, engaging interactions, incredible brilliance and heart-touching poetry.

Presented below is an anecdotal and poetic tribute to the poet by Jayadev Krishnan, Editor, Uravu, Arya Vaidya Sala Kottakkal. 


അജ്ഞാത്വാ തേ മഹത്വം

മൃത്യുവെ വെന്നമൃതത്വം തമസ്സക-
ന്നുജ്വല ജ്യോതി,സ്സസത്തു മാഞ്ഞുർവ്വിയിൽ
സച്ചിത് പ്രകാശമണഞ്ഞെഴുന്നള്ളട്ടെ!


ആര്യവൈദ്യശാല മുൻ ജനറൽ മാനേജർ കെ.കെ.വാരിയർ സാറുടെ അഞ്ജലി എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മൃത്യുവിനെ വെന്ന അക്ഷരകല മാത്രം ഇനി മുമ്പിൽ!

വെളുത്തു തടിച്ച്, ചന്ദനവും സിന്ദൂരവും കുറി തൊട്ട്, ഐശ്വര്യമാർന്ന ഒരു തേജോരൂപം. ആര്യവൈദ്യശാലയിൽ ജനറൽ മാനേജർ ആയി വന്ന ആളാണ്. കെ കെ വാരിയർ എന്നാണ് പേര്. കണ്ടപ്പോൾ നല്ല കണ്ടു പരിചയം തോന്നി. പിന്നെ ഓർത്തെടുത്തു - ഡൽഹി ആര്യവൈദ്യശാല ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നപ്പോൾ മയൂർവിഹാറിലെ ഗുരുവായൂരപ്പൻ അമ്പലത്തിൽ നിന്ന് കണ്ടിട്ടുണ്ടല്ലോ! നാരായണീയ പ്രഭാഷണം നടത്തുകയായിരുന്നു. ശ്ലോകങ്ങളെല്ലാം കാണാപ്പാഠം. സരസമായി അർത്ഥം പറയുന്നുണ്ട്. ഭാഗവതവുമായി ബന്ധപ്പെടുത്തി അതിൽ മേൽപ്പത്തൂർ ഇണക്കിയ സവിശേഷ വൈഭവം കൂടി ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടാണ് പ്രഭാഷണം. പ്രസിദ്ധ സാഹിത്യ വിമർശകനും  കലാമർമ്മജ്ഞനും ആയ യശ:ശരീരനായ  അകവൂർ നാരായണൻ അടുത്തിരിക്കുന്നുണ്ട്. 'കെ.ടി. നന്നായി പറയുന്നുണ്ട്' - അദ്ദേഹം പറഞ്ഞപ്പോഴാണ് കെ ടി കൃഷ്ണ വാരിയരാണ് പ്രഭാഷകൻ എന്ന് മനസ്സിലായത്. മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹത്തിൻ്റെ കവിതകൾ കണ്ടിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇദ്ദേഹം എന്ന് അകവൂർ നാരായണേട്ടൻ പറഞ്ഞാണ് അറിഞ്ഞത്.

ജനറൽ മാനേജരെ നേരിട്ട് ഹെഡ് ചെയ്യാനുള്ള ധൈര്യം അങ്ങനെ കൈവന്നു. ആദ്യം തന്നെ സംശയം ഉന്നയിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്കൊക്കെ പരിചയം കെ ടി കൃഷ്ണവാരിയർ എന്ന പേരാണ്. കെ.കെ.വാരിയർ എന്ന് വന്നത് എങ്ങനെയാണ്? - ഞാൻ ചോദിച്ചു.

 'അതാണ് എൻ്റെ ഔദ്യോഗിക പേര്. എൻ്റെ ജീവിതത്തിൽ ഉടനീളം ഈ ദ്വൈതം (Duality) പ്രവർത്തിക്കുന്നുണ്ട്. പേരിലും കുലത്തിലും പ്രൊഫഷനിലും എഴുത്തിലും എല്ലാം !'

ആര്യവൈദ്യശാലയും കോട്ടക്കലും ഉൾപ്പെട്ട സാംസ്കാരിക പൈതൃകവും പാരമ്പര്യവും എല്ലാം അദ്ദേഹത്തിന് ഹൃദിസ്ഥം. കക്കടവത്ത് വാരിയത്തെ ആയതുകൊണ്ട് പണ്ടുമുതലേയുള്ള ബന്ധങ്ങൾ അത്രയും സുദൃഢം. ആര്യവൈദ്യശാല ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ ആർക്കിനെപ്പറ്റിയും അതിൻ്റെ മുഖപത്രമായ ഉറവ് ത്രൈമാസികത്തെ പറ്റിയും എല്ലാം ആദ്യം തന്നെ പരിചയപ്പെടുത്തി. സംശയലേശമെന്യേ എല്ലാ ലക്കത്തിനും ഓരോ കവിത തരാമെന്ന് പറഞ്ഞു.

 'പുതിയത് എഴുതുന്നത് വളരെ കുറവ്.പഴയത് പ്രസിദ്ധീകരിക്കാത്ത കുറച്ചുണ്ട്. അതെല്ലാം കൂടി ഏൽപ്പിക്കാം. തെരഞ്ഞെടുത്തു കൊടുത്തോളൂ'.

 തെരഞ്ഞെടുക്കാൻ മാത്രമല്ല തിരുത്തേണ്ടത് തിരുത്താനും അദ്ദേഹം നിർബന്ധിച്ചു. പുതുതലമുറയുടെ എഴുത്തും വായിക്കാറുണ്ട് അദ്ദേഹം. 

'എൻ്റെ തലമുറയുടെ ശൈലി തന്നെയാണ് എനിക്ക് ഇഷ്ടം. പഴയതായാലും പുതിയതായാലും കൃത്രിമത്വം ഇല്ലായ്മയാണ് പ്രധാനം എന്നാണ് ഞാൻ കരുതുന്നത്. സാരള്യവും ആർജ്ജവവും ആണ് എഴുത്തിൽ വേണ്ടത് '. പുഴ, ബലിക്കാക്ക, കൊച്ചരിപ്പൂക്കൾ, ഭാഷാ ഭഗവദ് ഗീത, സൗന്ദര്യലഹരിഭാഷ, സിന്ദൂരച്ചെപ്പ് എന്നീ കാവ്യസമാഹാരങ്ങൾ അദ്ദേഹം എഴുതി ഒപ്പിട്ട് തന്നു - 'പ്രിയ ജയദേവ് കൃഷ്ണന് സസ്നേഹം കെ.ടി. കൃഷ്ണവാരിയർ'.

ഒരു ദിവസം അദ്ദേഹം പറഞ്ഞു - 'ഞാനിപ്പോൾ കൃഷ്ണഗാഥയാണ് വായിക്കുന്നത്. നവീനവും കാലികപ്രസക്തവുമായ വരികൾ എന്ന് ഓരോ വായനയിലും തോന്നിപ്പിക്കുകയാണ് കൃഷ്ണഗാഥ'.

എന്റെ സ്ഥലവും മറ്റും അന്വേഷിച്ച കൂട്ടത്തിൽ എനിക്ക് ചന്ദനക്കാവ് ക്ഷേത്രത്തിലും മേൽപ്പത്തൂർ ഇല്ലപ്പറമ്പിലും വരണമെന്നുണ്ടെന്നു പറഞ്ഞു. പറഞ്ഞ പോലെ തന്നെ അതിന് തയ്യാറായി. എന്നേയും കൂട്ടി ആദ്യം ചന്ദനക്കാവിൽ ദർശനം നടത്തി. മേൽപ്പത്തൂർ സ്തുതിച്ച 'പാടീരവാടി'യിലെ പ്രകൃതി സൗന്ദര്യത്തിൽ കുറച്ചുനേരം ധ്യാനലീനനായി. മേൽപ്പത്തൂർ വേദാദ്ധ്യയനവും മറ്റും നിർവഹിച്ച ഗണപതി ക്ഷേത്രം, വന്ദനശ്ലോകം ചൊല്ലി സ്തുതിച്ച വിഷ്ണു ക്ഷേത്രം തുടങ്ങിയവയെല്ലാം ഭക്ത്യാദരപൂർവ്വം നമിച്ചു. ചന്ദനക്കാവിലെ കേശവൻ നമ്പീശനെയും കൂട്ടി മേൽപ്പത്തൂർ ഇല്ലപ്പറമ്പിലേക്ക് പോയി.

ഭാരതം മാത്രമല്ല ലോകം മുഴുവൻ, ഇവിടെ ജന്മം കൊണ്ട മഹാഭാഗവതോത്തമനു മുമ്പിൽ  നമ്രശിരസ്കരാകുന്നു. അങ്ങനെയുള്ള ഈ പുണ്യ സ്ഥലത്തിൻ്റെ ശോചനീയാവസ്ഥ അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ഒരു കെട്ടിടത്തിൽ കവിഞ്ഞ് ഒന്നും അവിടെ ഉണ്ടായിട്ടില്ല. ഇല്ലത്തറയുടെ ചില അവശിഷ്ടങ്ങൾ, സ്ഥാനം എന്നിവ നമ്പീശൻ കാണിച്ചു തന്നു. സ്മാരകത്തിനു മുമ്പിൽ നിന്ന്, കണ്ണടച്ച് തൊഴുത് അദ്ദേഹം ചൊല്ലുകയാണ്. എന്നോടും കൂടെ ചൊല്ലിക്കൊള്ളാൻ പറഞ്ഞു - സാന്ദ്രാനന്ദാവബോധാത്മകം.... നാരായണീയത്തിലെ ആദ്യത്തെ ശ്ലോകം. ഞാനും ഒപ്പം ചൊല്ലി. അത് കഴിഞ്ഞ് യോഗീന്ദ്രാണാം...... ഒടുവിൽ അജ്ഞാത്വാ തേ മഹത്വം..... നാരായണീയത്തിലെ അവസാന ശ്ലോകം.

മടങ്ങി പോരുമ്പോഴും മേൽപ്പത്തൂർ തന്നെയാണ് സംസാരവിഷയം.  എൻ്റെ വീട്ടിലേക്കാണ് വരുന്നത്. എല്ലാവരെയും പരിചയപ്പെട്ടു. അച്ഛനോട് കുറെ സംസാരിച്ചു. വെന്നിയൂർ ശിവക്ഷേത്രത്തെപ്പറ്റി അറിഞ്ഞപ്പോൾ അവിടെയും പോകണമെന്നായി. മറ്റൊരു ദിവസം അതിനും അവസരം ഉണ്ടായി. വെന്നിയൂർ ശിവക്ഷേത്രത്തിന്റെ പ്രാകാരവും ബൃഹത് രൂപവും ഗാംഭീര്യവും കണ്ട് അദ്ദേഹം അത്ഭുതപ്പെടുകയാണ് ചെയ്തത്.

എന്തൊക്കെയാണ് വിശേഷം എന്ന് എപ്പോൾ കാണുമ്പോഴും അന്വേഷിക്കും. സാഹിത്യസംബന്ധിയായ വിഷയങ്ങൾ കലവറ കൂടാതെ സംസാരിക്കും. എൻ വി കൃഷ്ണവാരിയരുടെ പ്രതിഭയെപ്പറ്റി, കുട്ടികൃഷ്ണമാരാരുടെ  സൂക്ഷ്മ ദൃഷ്ടിയെപ്പറ്റി, വള്ളത്തോൾ ശൈലിയെപ്പറ്റി - അങ്ങനെ എണ്ണമില്ലാത്ത വിഷയങ്ങൾ. ഒരിക്കൽ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. അവിടെ അക്ഷരശ്ലോകത്തിന് വട്ടം കൂട്ടിയിട്ടുണ്ട്. പ്രമുഖ ശ്ലോകക്കാരായ തൃക്കഴിപ്പുറം രവിയേട്ടൻ, മനോജ്, ശങ്കരൻകുട്ടി വാരിയർ തുടങ്ങിയവരൊക്കെ സന്നിഹിതരായിട്ടുണ്ട്. കൂടെ ഒരു വസ്തുവും നിശ്ചയമില്ലാത്ത ഞാനും! എം.ആർ.സാർ (ഡോ.എം.ആർ.രാഘവവാരിയർ )സ്വന്തം ഊഴം എത്തുമ്പോഴൊക്കെ കാളിദാസന്റെ ശ്ലോകങ്ങളാണ് (രഘുവംശം, കുമാരസംഭവം, മേഘസന്ദേശം) ചൊല്ലുന്നത് . 'പഴയ പഠിപ്പിന്റെ ഗുണമാണ്' - എംആർ -നെ പറ്റി ജി എം പറയുകയാണ്.

ആര്യവൈദ്യശാലയിൽ നിന്ന് വിരമിച്ചു പോകുമ്പോൾ സമുചിതമായ യാത്രയയപ്പാണ് ആര്യവൈദ്യശാല എംപ്ലോയീസ് ക്ലബ്ബ് ജി എമ്മിന് നൽകിയത് .അന്ന് ഈ മഹാനുഭാവനെപ്പറ്റി എഴുതി വായിച്ച കവിത ഇതോടൊപ്പം ചേർക്കുന്നു.

കവിതയുടെ പേര് തുളസി.


കൈതപ്പൂ മണം മോന്തി മദിക്കും കാറ്റിൽ തെല്ലും

കൈതവം കലരാത്ത രൂപസൗഭഗം കണ്ടേൻ

ഞങ്ങൾ തൻ കാവൽ, പെരുമാരിയിൽ പവിത്രമായ്

തിങ്ങിടും ജലം, കൊടുങ്കാറ്റിലെ സൗഗന്ധികം 

അറ്റത്തു വിരിയുന്ന പൂക്കളിൽ മാത്രം മണ-

മിറ്റിച്ചു നിൽക്കുന്നത,ല്ലടി തൊട്ടറ്റത്തോളം

ഇതളാവട്ടെ മുറ്റും കതിർ ചൂടിയ തയ്യിൻ -

പുതുവെൺ ചിരിയാട്ടെ തളിരിൻ മൃദുവാട്ടെ, 

തന്മനം ചോരും ഗന്ധവാരിയിൽ സമസ്നേഹം

തന്മയത്വത്തിൽ തൂകി തുളുമ്പിത്തുടിക്കുന്നു!

ഞങ്ങളീതുളസിതൻ ചോട്ടിലെ മണ്ണായ് ഗ്രാമ-

ഭംഗികൾ തേടി സർഗ്ഗസീമയിൽ ഇളവേൽക്കെ,

പെട്ടെന്ന് മറച്ചെന്നോ കാട്ടുവള്ളികൾ വീടിൻ

മുറ്റത്തുനിന്നും മാറിപ്പോമെന്നോ ദയാമയൻ?

പൂമുഖത്തിനി സർവ്വശുഭകാമനയുടെ

തൂമധുസ്മിതം നമ്മെയെതിരേൽക്കയില്ലെന്നോ?

പാവനമീ ഗന്ധത്തിൽ തെല്ലിട നമ്മൾ നവ്യ -

ഭാവനയാലേ പറന്നുയർന്നാലതേ നേട്ടം!

ഭൂവിതിൽ പുണ്യോദാര ചരിതം പാടും കൃഷ്ണ-

പ്പൂവിതളീ മൗലിയിൽ ചൂടുകിലതേ ഭാഗ്യം!



ഭൂമുഖത്തു നിന്ന് ആ ദയാമയൻ മാറിപ്പോയിരിക്കുന്നു. ഓർമ്മയിൽ മായാത്ത തൂ മധുസ്മിതത്തിനു മുന്നിൽ നിവാപാഞ്ജലി അർപ്പിക്കുന്നു.



സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...