Saturday 2 December 2023

സ്മൃതിപുരസ്കാരം


 

Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Shraddham rituals were conducted at Chovvara, Ernakulam, the family proceeded to hand over the award, K. T. Krishna Variar Smruthipuraskaram, which was instituted in memory of Achhan (the poet), to the noted poet and literary critic N. K. Desam at the awardee's residence in the presence of a few friends and family of the poet.

Here are a few excerpts from the press coverage.


എറണാകുളം:  പ്രശസ്ത കവി എൻ കെ ദേശത്തിന് കെ ടി കൃഷ്ണ വാര്യർ പുരസ്കാരം സമ്മാനിച്ചു. കവിയുടെ അങ്കമാലി കോതകുളങ്ങരയുള്ള വസതിയിലെത്തിയാണ് കെ ടി കൃഷ്ണവാര്യരുടെ കുടുംബാംഗങ്ങൾ പുരസ്‍കാര സമർപ്പണം നടത്തിയത്. എൻ കെ ദേശത്തിന്റെ “ദേശികം” എന്ന കവിതാ ബൃഹദ് സമാഹാരമാണ് ഈ പുരസ്‍കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മുപ്പതിനായിരം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‍കാരം. കവിയും വിവർത്തകനും സാങ്കേതിക വിദ്യാ വിദഗ്ധനുമായിരുന്ന കെ ടി കൃഷ്ണവാരിയരുടെ സ്മരണക്കായി ഏർപ്പെടുത്തപ്പെട്ടതാണ് പുരസ്‌കാരം...

പന്ത്രണ്ടാമത്തെ വയസ്സിൽ കാവ്യരചന തുടങ്ങിയ എൻ.കെ. ദേശം 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ.

ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്രയ്‌ക്കു 2007ൽ ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.കെ. ദേശം 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ആശാൻ പുരസ്കാരത്തിന് അർഹനായി.ഇദ്ദേഹത്തിന്റെ ഗീതാഞ്ജലിക്കു 2017ൽ പരിഭാഷയ്‌ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.30 വയസ്സു വരെ പ്രണയ കവിതകൽ എഴുതിയ എൻ കെ ദേശം പിന്നീടു സാമൂഹിക, രാഷ്‌ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു തന്റെ രചനാരീതി മാറ്റുകയായിരുന്നു.

കവി നാളിതുവരെ രചിച്ച തെരഞ്ഞെടുത്ത കവിതകൾ ചേർത്ത് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച് നാഷനൽ ബുക് സ്‌റ്റാൾ വിതരണം ചെയ്യുന്ന “ദേശികം” എന്ന സമ്പൂർണ്ണ കവിതാ സമാഹാരം വ്യാപകമായ അനുവാചക പ്രശംസ ഏറ്റുവാങ്ങിയ കൃതിയാണ്.......

Read more at: https://janamtv.com/80781283/ 




Friday 15 September 2023

വേനലിൽ ഒരു മഴ



Love. It has many gradients and variants. No love is as sweet as anticipated love. No love is as intense as unrequited love. No love is as painful as lost love. And love is at its dearest when you hold on to it even as you know it’s slipping away.

In this poem, venalil oru mazha (A Rain in Summer) – yes, a clichéd title, and we have read umpteen pieces of writing of all genres under that title – we surprisingly see a poet who does not welcome a midsummer rain, but who, rather, is in a hurry to shut himself in and away from it. Not for him the world’s much-awaited joy of getting wet and soaked in the rain. Not for him the music of rainfall and the drumbeats of thunder. Not for him the heady sweetness of petrichor. And not for him the after-shower puddles and paper boats.

Here, the poet urges his lover to close the glass doors and windows tight as the day sinks, its wings burnt in the heat of the weather.  In a lightning flash, the sapphirine clouds, he says, break into tears. Perhaps they recall a wintry, full-moon night from the past. The silken quilts, which the lovers had cherished, are now thoroughly wet and sodden. The barrens they ever so secretly buried in their hearts are flooded in the heavy downpour. Their crystal vases have upturned in the wind and shattered. The nectar of fond memories spills and spreads all over the ground. He implores his lover, yet again, to seal and fasten the windows and doors of their glass manor.

Wind-swept and rain-drenched in the imageries of the poem, the reader realises that the poet is trying to hold on to his love, or what’s left of it, lest it gets washed away in the thunderstorms of his own despair and the deluge of his own tears.

K. A. Sudarsana Kumar’s rendition plainly conveys, as it should, the desperation and anguish in the poem.


SW · Venalil Oru Mazha | K. T. Krishna Variar | K. A. Sudarsana Kumar

വേനലിൽ ഒരു മഴ


കൊട്ടിയടയ്ക്കു ജനലുകളോമനേ! 

മുദ്രിതമാക്കുകിച്ചിൽക്കവാടങ്ങളെ.

ഉഗ്രനിദാഘതാപത്തിൽ പകൽപ്പക്ഷി 

പത്രങ്ങൾ കത്തിക്കരിഞ്ഞു പതിക്കവേ,

ഏതോ ശരൽക്കാലചന്ദ്രിക പൂത്തൊരു 

നീലനിശീഥിനിതന്നോർമ്മകളുമായ് 

ഇന്ദ്രനീലങ്ങളാം മേഘങ്ങളിന്നിടി-

മിന്നലോടൊത്തെത്തിയശ്രുവർഷിക്കവേ,

ഒക്കെ നനഞ്ഞു കുതിർന്നുപോയിങ്ങു നാം 

ഭദ്രമായ് സൂക്ഷിച്ച പൂംപട്ടുമെത്തകൾ.

ഈ വർഷപാതത്തിൽ മുങ്ങി രഹസ്യമായ് 

മാറിലൊളിപ്പിച്ചൊരീ മണൽക്കാടുകൾ.

കാറ്റിൻ കരങ്ങളിലൂയലാടിത്തകർ-

ന്നാച്ചില്ലുപാത്രങ്ങൾ പൊട്ടിപ്പിളർന്നുപോയ്.

ആദ്യസ്‌മൃതികളാൽ മാധുരിവായ്‌ച്ചൊരു 

മാധ്വീരസം ചോർന്നു മണ്ണിലൊലിച്ചുപോയ്.

കൊട്ടിയടയ്ക്കൂ ജനൽ കവാടങ്ങളും 

മുദ്രിതമാക്കുകിച്ചില്ലണിമേടയും.

© 1990 KTK

[Photo Courtesy: Pixabay – FelixMittermeier]


Tuesday 15 August 2023

കുടകിൻ്റെ മകൾ


This poem, Kutakinte Makal (Daughter of Coorg), mirrors the reflections of Lopamudra, wife of Sage Agastya. According to ancient Vedic literature, she had secured a promise from the Rishi that he would not leave her by herself for prolonged periods of time. However, once it so happened that he continued to be engaged with his disciples for long hours even after he had completed his discourses. Disappointed with her husband breaking his word, she disappeared into the earth as River Guptagamini, only to reappear as Kaveri at Bhagamandala and continue eastward to merge with the ocean. The story up until here is implied in the poem.

The ancient legend of the river, along with its divine significance through the ages and its current plight which is the stark reality of the day, becomes the inspiration for the poem. The short narrative of the poem flows quickly through time, like a river. The protagonist of the poem is, of course, River Kaveri.

Relishing the harvests and revelling in the Sankranti, Lopamudra is the daughter of Coorg and the beloved child of the Sahyadri. As wife of Sage Agastya, one day she furiously walks away, or rather, flows away, from her husband following his failure to keep his own word. As a river, she re-emerges to feed and nourish "her children" who – alas! – mercilessly contend with each other in contaminating her. And this leaves her with no choice but to die away slowly, gradually sinking into the lap of the earth where she would rest in peace.

Here’s a rendition by Smitha Keeran Warrier, echoing the pathos of Guptagamini who journeys through the ages, right from the hills, down the vales and into the ocean, all the while anxious that she may have to lose herself all over again.


SW · Kutakinte Makal | K. T. Krishna Variar | Smitha Keeran Warrier | PC: Bishnu Sarangi

കുടകിൻ്റെ മകൾ 


'പുത്തരി', സംക്രാന്തിയും 

     നുകർന്നു കുടകിൻ്റെ 

പുത്രിയായ്, സഹ്യാദ്രിത-

    ന്നോമനക്കിടാവായി,

ലോപാമുദ്ര ഞാൻ, പിന്നെ 

     ഗുപ്‌തഗാമിനിയായി 

നാഥനാമഗസ്ത്യൻ തൻ 

     വാഗ്ദാനം ലംഘിച്ചപ്പോൾ,

പിന്നെയും കാവേരിയാ-

     യവതീർണയായ് നീറും 

പൊന്നുമക്കൾക്കായ് നീരും 

     കുളിരും പകർന്നേകാൻ.

ഇന്നെന്നിൽ വിഷം ചേർത്തു 

     ക്രൂരമാനസർ മക്ക-

ളന്യോന്യം കലഹിച്ചെ-

     ന്നുണ്മയെത്തളർത്തുമ്പോൾ,

ഗുപ്‌തഗാമിനിയായ് ഞാൻ 

     മറയുന്നിതാ വീണ്ടും 

പൃഥ്വിതന്നടിത്തട്ടിൽ 

     ശാശ്വതശാന്തിക്കായി!   


© 1991 KTK


Saturday 15 July 2023

പൊയ്മുഖങ്ങൾ



Nature is a reflection of the human mind. Or vice versa. Raging beats of thunder, rainstorms of unleashed despair, mists breezing with longing, draughts parched and barren – nature and mind mirror each other in different ways. Natural phenomena and human emotions – they are way too similar in their expression. But we, the human, differ in one way. While nature is as naked, as organic, as open, and as honest as can be, the human mind has several smokescreens to hide, filter, contort and camouflage emotions.

Here, the poet, or the protagonist, looks into the sky through a telescope, hoping to see an alluring, smiling star. However, he is startled by the vampire-like form of a fiery storm, its tongues of flames stretching out, ready to lick up anything and everything around.

Any external phenomenon provokes the poet to turn inward and delve deep into his own self. Indeed it’s only natural for the poet here that the awesome sight right in front of his eyes has opened up an inner world where he seeks, and finds, truth that is not visible in the outer world, and surely not to the naked eye.

The poet contemplates on the possibility of looking into one’s own mind through a telescope. Surely if there was such a contraption that can pierce through your façade and look far beyond the alluring smile and the beautiful face and features, then one might see similar phenomena. Fierce waterfalls falling from Himalayan heights, volcanoes throwing themselves in a dance of destruction, molten lava that overflows and submerges the entire surface of the earth, vicious, venom-spitting serpents, space-shattering bellows, sweeping, sweltering fumes, and floods that consume the worlds - all three of them - at the end of it all.

“If” there was such a contraption! The poet expresses his gratitude to the masks that hide it all. Alas! The masquerade, the poet says, triumphs.

Praseeda’s clear, unhindered rendition, lays bare the poet’s message with no veneer whatsoever.



പൊയ്മുഖങ്ങൾ

കോമളദ്യുതി ചിന്തി-
     പ്പുഞ്ചിരിച്ചെത്തും സാന്ധ്യ-
താരയെയൊരു 'ടെല-
     സ്കോപ്പി'ൽ ഞാൻ ദർശിച്ചപ്പോൾ,
കണ്ടു ഞാൻ കൊടുങ്കാറ്റി-
     ലഗ്നിജിഹ്വകൾ നീട്ടി 
അങ്ങൊരു പൈശാചിക-
     രക്തരക്ഷസ്സിൻ രൂപം 

ഉണ്ടൊരു 'ടെലസ്കോപ്പ്'
     നിൻ്റെ പൊയ്‌മുഖം ഭേദി-
ച്ചുളളിലെത്തനിരൂപം  
     നഗ്നമായ്‌ കാണ്മാനെങ്കിൽ,
അങ്ങ് നിൻ മന്ദസ്മേര-
     മധുരാനനത്തിനും 
സുന്ദരാപാംഗത്തിനും 
     പിന്നിലായ് കാണാറാകും 
ഉത്തുംഗഹിമഗിരി-
     ശ്രുംഗങ്ങളേറിത്താഴെ-
ക്കുത്തനെച്ചാടും കൂറ്റൻ 
     നയാഗ്രാപ്രപാതങ്ങൾ,
ഇദ്ധരാതലം മൂടും 
     ലാവതൻ  പ്രവാഹങ്ങൾ,
അഗ്നിപർവ്വതങ്ങൾ തൻ 
     സംഹാരനടനങ്ങൾ,
ഉഗ്രമാം ഹാലാഹല-
     മൊഴുക്കും ഭുജംഗങ്ങൾ,
ദിക്കെട്ടും വിറപ്പിക്കും 
     സ്തനിതാട്ടഹാസങ്ങൾ,
ചണ്ഡവേഗമാം ഝംഝാ-
     വാതങ്ങൾ; ത്രൈലോക്യത്തെ-
യൊന്നായി ഗ്രസിക്കുന്ന 
     കല്പാന്തപ്രളയങ്ങൾ.

നന്ദിയോതുന്നു മുഖം 
     മൂടികൾ,ക്കഖിലവും 
തന്നുള്ളിലൊതുക്കുമീ-
    പ്പൊയ്‌മുഖം ജയിക്കുന്നു. 

© 1990 KTK

Thursday 15 June 2023

സത്യഭാമ



Satyabhama laments to the Sun God. The divine gemstone – the Syamantaka – that He had given as a boon to her father had turned out to be nothing but a curse for her. The stone that had bestowed loads of wealth upon her father left her but impoverished, for what she desired was not wealth but the flute-playing cowherd of Vrindavan. She longed for the dusky hero who had subjugated the black venom-spitting serpent of Kalindi. Like every cowherd girl of Vraj, she awaited the prince of yadus who had stolen their garbs and danced with them in divine love. She always dreamt of him, who was dark as the clouds, and he stirred up thousands of rainbows in her heart.

Alas! The splendour of the divine gemstone had blinded her father with greed! She implored the Sun God to take back His magnificent gem, for what she yearned for was the emerald of Ambady. But will the “dark cloud” ever find this “lightning” that pines to embrace it?

The poet lets his imagination fly while articulating Satyabhama’s love for Krishna. His expressions of love take many different forms. Here, the poet becomes one with the lovelorn Satyabhama. Love of Krishna, for those who have not just skimmed the surface of the Puranas but delved deeper into their layers to draw the essence of them, is beyond physical and temporal boundaries. The narrative is but a vehicle to transport you to the ultimate experience.

It’s up to you whether you revel in Yashoda’s maternal love for her mischievous son, the gopis’ romantic love for the eve-teasing adolescent, the gopas’ binding love for their playmate who is their protector in all perils, Radha’s selfless love for her sweetheart, Sudama’s undemanding, unconditional love for his childhood friend, Kubja’s self-surrendering love for the prince whose touch changed her life forever, Rukmini's and Satyabhama’s ardent love vying for their beloved’s attention, or the love of the many, many others – not to mention the unswerving, obsessive attachment, albeit negative, of the perpetrators, including Kamsa who had deliberately chosen a life of evil only for a quick  deliverance at the hands of Krishna.

Every form of love, here, is a divine union with Krishna. Like the lightning and the rain cloud. The former cannot but unite with the latter. Indeed, it has little existence without the latter.

Sreedevi Unni's lilting rendition at once conveys Satyabhama's despair and longing that flash through the entire poem.


 

സത്യഭാമ 


സത്യഭാമ ഞാൻ സൂര്യ!

നീ പിതാവിനു സമ്പ-

ത്തെട്ടെട്ടു ഭാരം നൽകും 

ദിവ്യമാം സ്യമന്തകം 

വരമായരുളിയ-

തിന്നെൻ്റെയിളംനെഞ്ചിൻ 

മലർവാടികയ്ക്കൊരു 

ശാപമായ് ഭവിച്ചല്ലൊ!


എന്നുള്ളം വൃന്ദാവന-

മാക്കി ഞാനതിലൊരു 

പൊന്നോടക്കുഴലൂതും 

കണ്ണനെ സ്വപ്നം കണ്ടു.


മച്ചിത്തകാളിന്ദിയിൽ 

കാകോളമൊഴുക്കുന്ന 

സർപ്പത്തെ ഹനിക്കും കാർ-

വർണ്ണനെ പ്രതീക്ഷിച്ചു.


ഞാനൊരു ഗോപാംഗന 

ചേലകൾ കവർന്നൊപ്പം 

രാസലീലകളാടും 

യദുനാഥനെക്കാത്തു.


എന്നുള്ളിലൊരായിരം 

മഴവില്ലുണർത്തുമാ-

മംഗളമനോഹര-

നീലമേഘമെന്നോർത്തു.


സൂര്യ! നീയരുളിയൊ-

രീ മഹാരത്നത്തിൻ്റെ 

ഹാരിയാം പ്രഭ താത-

ന്നന്ധകാരമേ തീർത്തു!


നീ തിരിച്ചെടുത്താലു-

മീമണി, മരതക-

നീലമാമമ്പാടിത-

ന്നനർഘരത്നം പോരും.


കൃഷ്ണ! നീ കണ്ടെത്തുമോ  

ശ്യാമമേഘമാം നിന്നോ-

ടൊത്തിണങ്ങുവാൻ വെമ്പു-

മീ സൗദാമിനിതന്നെ?   


© 1990 KTK


Monday 15 May 2023

മുത്തുകൾ തേടി


Like many of his other poems, Muthukal Thedi (In Search of Pearls) is also a poem where the poet is on his relentless search of his own self. Again, like in all his other poems, he approaches the theme in a manner that is as beautiful as it is unique.

The poet here reminds his mother of the precious gem that she had said was in there – within him – a jewel that would shine like the Sun and fill his heart with light – the possession of which was enough for him to take care of his entire lifetime. Of course, mothers have a way of their own. Especially when it comes to bringing their children around. And the son ventures to discover and acquire this stone that is so priceless that there couldn’t be anything worthier on this earth.

With much effort, he plunges into the pool of his own mind and begins a search for the invaluable gemstone. In the process, he rebuilds the broken steps leading to his own depths, and clears the mosses and water weeds on his way. He shovels away the dirt and silt, which had settled over the years, leaving the waters as clear as a mirror, reflecting the scenic views of the earth and the moon and the sparkling stars in the sky.

The poet, as usual, conveys his meanings in layers. He tells you what it takes to clear all the undesirable encroachers that have invaded one’s mind. He tells you of the need to restore oneself from their harmful impacts to reveal one’s own soul wherein lies the jewel that is one's quintessential self. And to seek it one has to dive deep, very deep, and with one’s five apertures closed and five vital breaths held within the body, or rather, with total control over one’s senses and one’s state of being.

And still the poet would reach the rock bottom to grab nothing but a handful of gravel or, at best, a few shining white pebbles. The jewel continues to be evasive. However, his mother surely couldn’t be wrong! And so he resolves to go back and try again and again until he finds the gem. And he beseeches his mother, the Mother Almighty, to bless him and help him persevere to find the jewel which is his own quintessence.

Smitha Keeran Warrier has put her heart and soul into her rendition, plunging into the lines and surfacing with the jewel within the poem.



മുത്തുകൾ തേടി

അമ്മയന്നോതീലേ വാർമണിമുത്തിതി-
ന്നുള്ളിൻ്റെയുള്ളിലിരിപ്പുണ്ടെന്നായ്?

ആദിത്യബിംബംപോൽ ചിൽപ്രകാശം ചോരി-
ഞ്ഞാഴത്തിലേറെ നിഗൂഢമായി 

അത്രയ്ക്കമൂല്യമാ മുത്തിന്നതീതമായ്‌ 
മറ്റൊന്നുമില്ലിദ്ധരയിലെന്നായ്.

അന്നു തൊട്ടേറെപ്പണിപ്പെട്ടു ഞാനുള്ളിൽ 
മിന്നുമാ രത്നം കരസ്ഥമാക്കാൻ.

ആഴത്തിലാഴത്തിലൂളിയിട്ടൂളിയി-
ട്ടേവം തിരച്ചിൽ തുടർന്നിടുന്നേൻ.

കാടും പടലും പരന്നൊരിപ്പൊയ്ക തൻ 
തീരങ്ങൾ തൂത്തേറെശ്ശുദ്ധമാക്കി,

പൊട്ടിപ്പൊളിഞ്ഞ കരിങ്കൽപ്പടവുകൾ 
കെട്ടിച്ചിറങ്ങുവാൻ ഭദ്രമാക്കി 

പായലും പച്ചയും നീക്കിസ്സരസ്സിതു 
മാനസപ്പൊയ്കപോൽ ശുദ്ധമാക്കി.

ആയിരമായിരം വർഷങ്ങളായിതി-
ന്നാഴത്തിലുള്ള ചളിയും ചേറും 

വാരിക്കളഞ്ഞപ്പോൾ വാരൊളിച്ചില്ലാർന്നു 
വാപി പ്രകൃതിതൻ ദർപ്പണമായ്.

ചെന്താർനിരകളും കൈരവപ്പൂക്കളും 
ഭംഗിയിൽ പൂത്തു സുഗന്ധമേകി.

വാരണിപ്പൂന്തിങ്കൾ താരങ്ങൾ ബിംബിച്ചു 
വാനംപോലെൻ പൊയ്ക ലാലസിച്ചു.

അത്യന്തശുദ്ധമിപ്പൊയ്കയ്ക്കടിത്തട്ടിൽ 
രത്നത്തെത്തേടി ഞാനാണ്ടിറങ്ങി.

അഞ്ചു സുഷിരങ്ങൾ ബന്ധിച്ചെൻ പ്രാണങ്ങൾ 
നെഞ്ചിന്നകമേ നിലയ്ക്കു നിർത്തി.

ആഴത്തിലാഴത്തിലൂളിയിട്ടെത്തി ഞാൻ 
വാർമണിമുത്തൊന്നു കൈക്കലാക്കാൻ.

കിട്ടിയതില്ല ഞാൻ വാരിയെടുത്തതു 
മുറ്റും ചരൽ മാത്രമായിരുന്നു .

വെള്ളിത്തിളക്കമാർന്നുള്ളിൽ മരുവുന്ന 
വെള്ളാരങ്കല്ലുകളായിരുന്നു.

വിശ്വസിക്കുന്നിതനർഘമാ രത്നമു-
ണ്ടുൾത്തട്ടിനുള്ളിലെഗ്ഗഹ്വരത്തിൽ.

നിത്യം ശ്രമിക്കും ഞാനങ്ങിറങ്ങിച്ചെന്ന-
ശ്ശുദ്ധമാം രത്നം കരസ്ഥമാക്കാൻ.

ഒന്നു കൈവന്നീടിൽ സമ്പത്തതു പോരു-
മില്ല മറ്റൊന്നുമഭിലഷിക്കാൻ 

അമ്മേ! കനിഞ്ഞു നിന്നാശിസ്സരുളുകാ-
നന്മുത്തു കണ്ടെത്താൻ കെൽപ്പുമേകൂ! 

© 1991 KTK

Friday 14 April 2023

കാലം


Time (kaalam) changes, and it changes constantly. Or so you've always been told. Time races so ahead of you that you can’t catch up with it and are left far behind. Or so you often thought. Though always in a rush, Time sometimes slows down, limps and lags, only to make haste and dash off again into infinity. Or so you have, at times, felt.

But this infinity called Time  which is just a presence, if such a thing can be, with no physicality whatsoever – how would it change and how would it move? Aren’t you actually marking your own transitions as different points in Time?

The poet, here, addresses Time and implores it to pause for a while amidst its journey, which has neither a beginning nor an end, and is never anchored, nor ever moored. He asks Time where it is headed – to which destination? And he invites it to stop by and take a short respite under the pandal that he has put up for it on the wayside. The poet, as usual, has his unique perspective and his own way of approaching and expressing things.

Being the artist of words that he is, he paints vivid imagery with rich metaphors and intense emotional hues. He enticingly refers to blushing, bashful twilights that linger, waiting for Time, around the corner of the horizon. Nights languish, lovelorn, in anticipation of Time, wine in hand. So too the afternoons hang around, anxious and eager to serve from their silver bowls of milk. And he exclaims that many an empire collapses, oceans dry up, lands cave in, creatures evolve, and ideologies die and sprout again under the heavy, pounding hooves of Time.

Yet, the poet wonders, haven’t there been sages who have reined in and held Time under their control? Alas! Time itself has stood still on the Kalindi, as its waves thrilled at the mesmerising sight of the Lord and the gopis dancing in divine love. Thus, as the poet too waits under the figurative pandal, musing on love's melodies, he realises the unreality of it all. Time, himself, the pandal, and the entire scheme of things - aren't they all but figments of his own imagination!

Sudarsana Kumar’s rendition exquisitely captures the poetic imagery.


SW · Kaalam | K. T. K. Variar | K. A. Sudarsana Kumar | Image Source Unknown


കാലം 


നിൽക്ക കാലമേ! ഭവാ-

   നൽപം, നിന്നനാദ്യന്ത-

ജൈത്രയാത്രയിലവി-

   ശ്രാന്തം നീ മുന്നേറുമ്പോൾ.


തീർത്തു ഞാൻ തണ്ണീർപ്പന്ത-

   ലങ്ങയെ ശുശ്രൂഷിക്കാൻ;

കാത്തുനിൽക്കുന്നു പാദ്യാർ-

   ഘ്യങ്ങളോടെതിരേൽക്കാൻ.


എങ്ങുനിന്നാരംഭിച്ചു 

   നിൻ നിരങ്കുശയാത്ര;

എങ്ങു ചെന്നെത്തീടുവാൻ 

   വെമ്പലാർന്നോടുന്നു നീ?


ലജ്ജയാൽത്തുടുപ്പേറും

   കവിളേന്തുമസ്സന്ധ്യാ-

ലക്ഷ്മിമാർ കാത്തു നിന്നെ 

   ചക്രവാളത്തിൻ കോണിൽ;


മുന്തിരിച്ചഷകങ്ങ-

   ളേന്തുന്ന രജനിമാർ 

മന്മഥവ്യഥപൂണ്ടു 

   നിൻസമാഗമം തേടി;


വെള്ളിക്കിണ്ണത്തിൽ പൈമ്പാൽ 

   കാച്ചിയാ മധ്യാഹ്നങ്ങ-

ളല്ലലാർന്നതാ നിന്നെ-

   ക്കാത്തുനിൽക്കുന്നു ദൂരെ.


നിൽക്കാതെ നിൽക്കാതെങ്ങു 

   പോകുന്നു ഭവാനാരെ

വിശ്രമരഹിതമി-

   ങ്ങന്വേഷിച്ചലയുന്നു?


നിൻ കുളമ്പടിക്കീഴിൽ 

   നടുങ്ങിത്തെറിക്കുന്നി-

തിന്നലെ വെന്നിക്കൊടി-

   യേന്തിയ സാമ്രാജ്യങ്ങൾ.


വറ്റിപ്പോയ് സമുദ്രങ്ങൾ 

   വൻകരകളോ മഹാ-

ഗഹ്വരങ്ങളായ് മാറി 

   നിൻപാദവിന്യാസത്തിൽ 


മർക്കടൻ മനുഷ്യനായ് 

   ദേവനായുയർന്നു നീ-

ന്നുൽക്കടമഹാചണ്ഡ-

   പരിണാമവാതത്തിൽ.


സത്യമായിന്നോളവും 

   പാലൂട്ടിപ്പുലർത്തിയ 

തത്ത്വസംഹിതയൊക്കെ 

   ച്ചത്തു മണ്ണടിയുന്നു.


മൃതമാം വിശ്വാസത്തിൻ 

   ചുടുകാട്ടിലെ മണ്ണിൽ 

പുതുപുൽക്കൊടികൾതൻ 

   നാമ്പുകൾ വിരിയുന്നു.


തെല്ലു വിശ്രമിക്കുക 

   തോഴരേ! നിന്നോടല്പം

സല്ലപിക്കുവാൻ കാത്തു 

   നില്പൂ ഞാനുൽക്കണ്ഠിതൻ 


അഷ്ടാംഗയോഗജ്ഞരാം

   മഹർഷിപ്രവരന്മാ-

രുത്തമ! നിന്നെപ്പാട്ടിൽ 

   നിർത്തിയെന്നറിവൂ ഞാൻ.


ഗോപികാരമണൻതൻ 

   രാസലീലകൾ കണ്ടു 

കാളിന്ദീപുളിനത്തിൽ 

   നിശ്ചലം നിന്നീലേ നീ?


തുച്ഛമാം കലാകാഷ്ഠാ-

   രൂപത്തിൽ പിറന്ന നീ-

യിദ്ധരിത്രിയിൽ മാനവ-

   ന്തരങ്ങളായിത്തീർന്നു,


വളർന്നു വികസിച്ചു 

   നിൽക്കുമ്പോളറിവൂ ഞാൻ 

ഭഗവൽപ്രഭാവത്തിൻ 

   മൂർത്തിമദ്ഭാവം നീ താൻ!


ഇന്നു ഞാനൊരു തണ്ണീർ-

   പ്പന്തലിലനുരാഗ-

ബന്ധുരഗാനങ്ങൾ തീർ-

   ത്തങ്ങയെ പ്രതീക്ഷിക്കേ,


ഞെട്ടുന്നു ഭവാനുമീ 

   ഞാനുമിത്തണ്ണീർപ്പന്ത-

ലൊക്കെയും മമ മിഥ്യാ-

   സങ്കല്പശില്പങ്ങളോ?


© 1972 KTK


സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...