Wednesday, 15 January 2025

ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം രണ്ട്)

Embed from Getty Images

 

(Part 2 – Wings that soar the sky…)

[Contd from Part 1]

Dr. Leelavathy continues to delve deep into the soul of the poem and the poet.

 The poet who leads a mechanical urban life reminisces man’s beautiful, rustic existence of the past, rife with adventure along with its inherent risks, dangers and anxieties. These ruminations manifest in the birds’ nostalgic flight into their past. The utter freedom with which the birds used to frolic in the meadows and the forests had its own pitfalls. It came with a lot of fears and challenges. The birds had to find the right bough to build their nest on, and the right materials to build them with. That a hunter’s arrow could pierce them any moment and put an end to their bold and beautiful life was but a constantly foreseen possibility.

However, life at the city square is exactly the opposite. The food is aplenty and risk inexistent. One just needs to strike poses with the sightseeing tourists.  So should one really trade one’s security for the perils that came along with freedom? Here, the poet finds a parallel between the choice of the migratory birds at the square and the migrant human’s rationale, which always found it wise to place one’s guaranteed security above everything else.

These birds which had flown over from the far Asian regions and the deep forests of Africa are depictive of humans who have left their own native lands in search of a living. But there’s a difference. The birds wished their own kind would fly down to the square where they could find their feed with hardly any effort. However, while they randomly posed for the cameras, their minds would flutter in memory of the infinite freedom of the blue skies where they could have drifted at will.

Anyone, regardless of their species, who has tasted this spirit of freedom at least once would surely experience this fluttering and longing in their subconscious. It is the experience of this truth that prompts the transmigration of the poet’s soul into the birds. Dr. Leelavathy states that in such a moment, one’s external realities in the wake state merge with the truths of one’s dream state. Teacher points out that this is one of those blessed moments when the poet, who is highly creative by nature and urban in his lifestyle, slowly shakes out and spreads his wings of consciousness. Though he spreads his wings, he still remains strongly connected to the ground underneath his feet – an incredibly creative moment when imagination merges with the fourth state of consciousness, the pure consciousness, or the self.

The poet, by watching the birds at the square, is aware of his own consciousness wherein merge the limitations of his material being and his desire for flight. Hence this is not a single poem, this is a confluence of all poems -- a poem that represents all poems and hence deserves the title of the entire collection. Dr. Leelavathy is a bit satirical when she states that the general (rational?) reader may find it difficult to accept the poetic approach of the seers of the past, which is beyond the material, but they may be acceptable to the western thought that calls poetry an ‘escape from personality’. They may be willing to accept that poetic emotion is an ‘impersonal feeling’.

Staying within the body of the ordinary, worldly man, who is neck-deep in desires, the poet empathises with the earthly existence of the grain-picking birds. His poem presents a state of nostalgia wherein the inherent limits of freedom have been crossed and the internal barriers that inhibit the self have been broken – a state of social nostalgia that’s soaked in the memories of a lost paradisiacal past – which makes the poem alluring to the like-minded reader.


ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം രണ്ട്)

[ഭാഗം ഒന്നിൽ നിന്ന് തുടർച്ച]

മരതകക്കാടുകളും ഋതുസൗഭാഗ്യങ്ങളും പു!ൽപ്പരപ്പുകളും അവരുടെ ഓർമകളിലുണ്ടെന്നയാൾ കണ്ടെത്തുന്നത് വർഗപ്രഭാതാസ്തിത്വം മുതൽക്ക് ഇങ്ങോട്ടുള്ള മാനവ ജീവിതപ്രയാണത്തിൽ ഉണ്ടായിട്ടുള്ള അനുഭൂതി പരമ്പരകളുടെ സ്‌മൃതികൾ അയാളുടെ അബോധചേതസ്സിൽ ഉള്ളതുകൊണ്ടാണ്. യാന്ത്രികനാഗരികതയുടെ മധ്യത്തിൽത്തന്നെ കഴിയാൻ വിധിക്കപ്പെട്ട ആധുനികൻ, പ്രകൃതിയുടെ അനുഗ്രഹശക്തികൾക്കും നിഗ്രഹശക്തികൾക്കും നടുവിൽ കഴിഞ്ഞുകൂടിയ പുരാതനമാനവൻ്റെ ഹരിതസുന്ദരാനുഭൂതികളും ഭീതികളും സാഹസികതകളും നിറഞ്ഞ സ്‌മൃതികളെ അയവിറക്കുന്നു. അതാണ്, കിളികളുടെ ഭൂതകാലത്തേയ്ക്കുള്ള പറന്നുപോക്കായി കവിതയിൽ അവതരിക്കുന്നത്. മരതകക്കാട്ടിലും പുൽപ്പരപ്പിലും മദിച്ചുകളിച്ചു പാറിനടന്ന പ്രപിതാമഹരുടെ കാലത്തേക്ക് അവരുടെ സ്മരണപറക്കുന്നു.

പക്ഷെ, അന്ന് ക്ലേശങ്ങളും ഭീതികളും സാഹസികോദ്യമങ്ങളും വളരെയേറെയുണ്ടായിരുന്നു. പറന്നലഞ്ഞ് പറ്റിയ മരം കണ്ടുവെച്ച് സാമഗ്രികൾ ശേഖരിച്ചു കൂടുകെട്ടണം. അതിന്നിടയ്ക്ക് വെടൻ്റെ അമ്പ് ഉടലിൽകൊണ്ടുപോയാൽ എല്ലാം തീർന്നു. ഇവിടെ നഗരചത്വരത്തിലോ? ക്ലേശങ്ങളില്ല. സ്വച്ഛന്ദ വിഹാരം നഷ്ടപ്പെട്ടതിൻ്റെ പരിഹാരമായി നിറഞ്ഞ ആഹാരം! സ്വാതന്ത്ര്യം വിപജ്ജടിലമാണ്. അതുവേണോ? നിരുപാധിക സ്വാതന്ത്ര്യമില്ലാത്ത സുരക്ഷിതത്വം വേണോ? അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്നു തത്ത്വം പറഞ്ഞാലും വിവേകം ഒന്നാമതായി തിരഞ്ഞെടുക്കുന്നത് വിശപ്പാറ്റുന്ന അപ്പത്തെത്തന്നെ. കിളികളുടെ സംതൃപ്തിയിൽ കവി മനുഷ്യരുടെ വിവേകം പ്രതിഫലിച്ചുകാണുന്നു. ഈ കിളികൾ അപ്പംതേടി ദേശാന്തരം പ്രാപിച്ച മനുഷ്യർ തന്നെ.

സൈബീരിയയിൽ നിന്നും ഏഷ്യയിലെ വിദൂരതകളിൽനിന്നും ആഫ്രിക്കൻ വനങ്ങളിൽനിന്നും നഗരചത്വരത്തിലെ അന്നം തേടിവന്നവരാണ് കിളികൾ. കുടുംബം പോറ്റാൻ വേണ്ടി തൻ നാടുവിട്ടു പൊൻ നാടുതേടുന്ന മനുഷ്യരുടെ പ്രതിരൂപങ്ങൾ. എന്നാൽ ഒരു വ്യതിരേകം - ഇവരുടെ സ്വപ്നങ്ങളിൽ സ്വവംശീയർ എല്ലാം ഇങ്ങോട്ടു പറന്നണഞ്ഞെങ്കിൽ എന്ന തേങ്ങൽ കൂടി ഉണ്ട്. കിളികൾക്ക് വെള്ളപ്പണമായി ഡ്രാഫ്ടോ, കള്ളപ്പണമായി കുഴൽപ്പണമോ അയക്കാൻ തരമില്ലല്ലോ. ഇവിടെ ചാഞ്ഞും ചെരിഞ്ഞും ക്യാമറയ്ക്കു മുന്നിൽ പോസുചെയ്ത് സഞ്ചാരികളെ ഉല്ലസിപ്പിക്കുന്ന പണി ചെയ്തും കൊണ്ട് അല്ലലില്ലാതെ നാൾപോക്കുമ്പോഴും ഇവരുടെ ഉള്ളിന്നുള്ളിൽ ഒരു തേങ്ങൽ പൊങ്ങാതിരിക്കുന്നില്ല. സ്വച്ഛന്ദം പറന്നൊരാ "നീലഗഗനത്തിൻ മായാവിലാസങ്ങൾ" - അതോർക്കുമ്പോൾ ഉള്ളിലൊരു പിടച്ചൽ.

ചേതനയുടെ സ്വാതന്ത്ര്യം ഒരിക്കൽ നുണഞ്ഞവരുടെ പരമ്പരയിൽ പിറക്കുന്ന ആർക്കും അബോധാന്തരാളത്തിൽ ഈ പിടച്ചലും തേങ്ങലും നുരയിടാതിരിക്കില്ല. അനുഭൂതി സത്യത്തിൽ നിന്നുയരുന്ന ഈ ഉറപ്പാണ്, കിളികളിലേക്കു കൂടുവിട്ടുകൂടുമാറാൻ പ്രേരണയായി നിറയുന്നത്. ഈ കൂടുമാറ്റം, ആത്മാവിൻ്റെ നാലാംപാദ(തുരീയ)ത്തിൻ്റെ അവസ്ഥാവിശേഷത്തോടു സദൃശമാണ് അദ്വൈതാവസ്ഥ പ്രപഞ്ചോപശമവും ശാന്തവും ശിവവുമായ ഏകാത്മപ്രത്യയസാരം . ജാഗ്രത്തിലെ ബാഹ്യസത്യങ്ങളും സ്വപ്നത്തിലെ ആന്തരസത്യങ്ങളും ഇതിൽ വിലയിക്കുന്നു. നാഗരികനും സർഗശക്തിധനനുമായ മനുഷ്യൻ ചേതസ്സിൻ്റെ ചിറകുകൾ നിവർത്തുന്ന ധന്യമുഹൂർത്തങ്ങളിലൊന്നാണിത്. കാലിന്ന്, ചുവട്ടിനിൽക്കുന്ന മണ്ണിനോടുള്ള ബന്ധം വിടർത്താതെതന്നെ, ചിറകിന്ന് സ്വയം വിടർത്താൻ കഴിയുക എന്നതാണ് ജാഗ്രത്സ്വപ്നങ്ങൾ തുരീയത്തോടു ചേരുന്നതിലെ സർഗക്രിയാത്ഭുതം.

ചത്വരത്തിലെ കിളികളിൽ, ഭൗതികാസ്തിത്വത്തിൻ്റെ പരിമിതികളും സങ്കല്പപത്രങ്ങളുടെ ഉഡ്ഡയനത്വരയും സമന്വയിക്കുന്ന സ്വചേതസ്സിനെ തിരിച്ചറിയുന്നതിനാൽ, ഇത് ഒരൊറ്റ കവിതയല്ല. എല്ലാ കവിതകളുടെയും നിർഗമഭൂമിയാണ്, സംഗമരംഗമാണ്. എല്ലാറ്റിന്നും പ്രാതിനിധ്യം വഹിക്കുന്ന പ്രതീകാത്മകതകൊണ്ട് ഇതിന്ന് ശീർഷകസ്ഥാനം ഉചിതം തന്നെ.

ധാന്യം കൊത്തിത്തിന്നുന്ന കിളിയെ പണ്ടു നാം ഒരേവൃക്ഷത്തിലിരിക്കുന്ന രണ്ടു കിളികളിലൊന്നായിക്കണ്ടിട്ടുണ്ട്. അത് കൊത്തിത്തിന്നുകൊണ്ടിരിക്കുന്നത് പഴം. അനശ്നനായി ഇരുന്ന കിളിയുടെ നിഴലായി അതിനെ പ്രാചീനർകണ്ടു. തിന്നുന്ന കിളി മനുഷ്യൻ്റെ ഐന്ദ്രിയ കാമനകൾക്കും തിന്നാത്ത കിളി നിർലിപ്തവും നിർമലവുമായ സർഗചൈതന്യത്തിനും ചേരുമെന്ന് പൗരസ്ത്യർ പറഞ്ഞാൽ നമുക്കു തികച്ചുമങ്ങ് ബോധ്യമാവില്ല. കവിത 'എസ്കേയ്പ് ഫ്രം പേഴ്‌സണാലിറ്റി'യാണെന്ന് പാശ്ചാത്യർ പറഞ്ഞാൽ നമുക്ക് സമ്മതമാവും. അതുപോലെ കവിതാരസം അലൗകിക കേവല ഭാവമാണെന്നോ, സാധാരണീകൃതമാണെന്നോ പറയുമ്പോൾ നെറ്റി ചുളിക്കും; 'ഇംപേഴ്‌സണൽ ഫീലിംങ്ങ്' എന്നായാലോ, തലകുലുക്കും.

ഭൗതികാസ്തിത്വത്തിൻ്റെ നിതാന്ത കാമനകളിൽ മൂക്കോളം മുങ്ങിയ വെറും മനുഷ്യൻ്റെയും ചത്വരത്തിൽ ധാന്യമണി കൊത്തിപ്പെറുക്കുന്ന പറവയുടെയും മൃൺമയകോശകഞ്ചുകത്തിൽ വർത്തിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകളെ അതിവർത്തിക്കുന്ന സ്വത്വസീമകളെ ഉല്ലംഘിക്കുന്ന, നഷ്ടസ്വർഗസ്‌മൃതി തുളുമ്പുന്ന, സമൂഹഗൃഹാതുരത ആവിഷ്കരിക്കുന്നതിലാണ് ഈ കവിത സമാനഹൃദയർക്കെല്ലാം ഹൃദ്യമായനുഭവപ്പെടുന്നത്.

 (തുടരും)

ഡോ. എം. ലീലാവതി

© 







ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം രണ്ട്)

Embed from Getty Images   (Part 2 – Wings that soar the sky…) [Contd from Part 1 ] Dr. Leelavathy continues to delve deep into the soul of ...