Tuesday, 29 April 2025

സൗന്ദര്യലഹരി (അവതരണം)



Chinmaya Mission, Chicago, had organised a saptah (discourse of seven days) on Sri Adi Shankaracharya's Soundaryalahari, in April 2025, in connection with which a dance recital of a few translated verses of the literary work in Malayalam (by the poet) was presented by a group of dancers led by Lakshmi Warrier. The recited verses are excerpts from the celebrated Kathakali singer Kottakkal Madhu's full rendition of the poet's translated work. 

Here’s a solo performance of the same presentation by Lakshmi Warrier – her submission in bhakti to Maa Shakti.

The original text in Sanskrit along with the translated verses in Malayalam and their meaning in English has been included below the video.



शिवः शक्त्या युक्तो यदि भवति शक्तः प्रभवितुं

चेदेवं देवो खलु कुशलः स्पन्दितुमपि

अतस्त्वामाराध्यां हरिहरविरिञ्चादिभिरपि

प्रणन्तुं स्तोतुं वा कथमकृतपुण्यः प्रभवति

 

ശക്തിയൊത്തേ ശിവൻ ശക്തനാകൂ

     സൃഷ്ടിതൊട്ട ക്രിയാത്രയത്തിനും

അപ്രകാരമിണങ്ങാത്ത ദേവ-

     നൊട്ടനങ്ങുവാൻപോലുമശക്തൻ

ബ്രഹ്മവിഷ്ണുമഹേശ്വരന്മാരാ-

     ലെന്നുമാരാധ്യയാകിയ നിന്നെ

ഒന്നു കുമ്പിടാൻ കീർത്തിച്ചുപാടാൻ

     പുണ്യമറ്റവർക്കെങ്ങനെയാകും?

 

Only when united with Sakthi (Goddess) does Lord Siva have the power to create, sustain, and/or destroy. If not united thus, He does not have the power even to move. Who else but those who have accrued virtues from their past are blessed enough to salute and praise Thee, Who are always worshipped by the Trinity  - Brahma, Vishnu and Maheshwara?

 

सुधासिन्धोर्मध्ये सुरविटपिवाटीपरिवृते

मणिद्वीपे नीपोपवनवति चिन्तामणिगृहे

शिवाकारे मञ्चे परमशिवपर्यङ्कनिलयां

भजन्ति त्वां धन्याः कतिचन चिदानन्दलहरीम्

 

കല്പവാടീസമാവൃതമാമാ-

     രത്നദ്വീപിൽ, സുധാബ്ധിമധ്യത്തിൽ,

പൊൽക്കദംബവനാവലി ചൂഴും

     ഭദ്രചിന്താമണിഗൃഹം തന്നിൽ,

ശൈവമഞ്ചത്തിലപ്പരമേശ-

     പര്യങ്കത്തിലിരുന്നെഴുന്നള്ളും

സച്ചിദാനന്ദധാരയാം നിന്നെ

     സത്തമന്മാർ ചിലരുപാസിപ്പൂ.

 

Fortunate indeed are a few who are able to worship Thee, Mother – the Torrential Flow of Blissful Consciousness – abiding on the seat that is the supreme philosophy of Lord Siva, residing in the chamber of the wish-fulfilling jewel, Chintamani, at the centre of a garden of Kadamba trees, on Manidvipa – the isle of gems, surrounded by the celestial Kalpaka trees, in the midst of the Ocean of Nectar.

 

तनुच्छायाभिस्ते तरुणतरणिश्रीसरणिभिः

दिवं सर्वामुर्वीमरुणिमनि मग्नां स्मरति यः

भवन्त्यस्य त्रस्यद्वनहरिणशालीननयनाः

सहोर्वश्या वश्याः कति कति गीर्वाणगणिकाः

 

ബാലഭാസ്കരസൗവർണരാഗം

താവും നിൻ തനുകാന്തിയാലത്രേ,

ദ്യോവും ഭൂവുമരുണിമയേന്തി

ലാലസിപ്പതെന്നോർത്തു ഭജിപ്പോൻ

ഭീതവന്യഹരിണശാലീന-

നീലനേത്രിമാരുർവശീമുഖ്യർ

അപ്സരാംഗനമാരവന്നെത്ര

വശ്യമാരായ് ഭവിച്ചിടുന്നീല?

 

How many celestial courtesans, including Urvasi, with dark eyes resembling those of the startled does of the forest, will not be attracted to a person who meditates on Thy form, the radiance of which bathes the heaven and earth with the crimson-like hues of the rising sun?

 

त्रयाणां देवानां त्रिगुणजनितानां तव शिवे

भवेत् पूजा पूजा तव चरणयोर्या विरचिता

तथा हि त्वत्पादोद्वहनमणिपीठस्य निकटे

स्थिता ह्येते शश्वन्मुकुलितकरोत्तंसमकुटाः

 

മംഗളാത്മികേ! നിൻ്റെ തൃപ്പാദ-

     പങ്കജങ്ങളെപ്പൂജിച്ചിടുന്നോർ,

സാത്വികാദിഗുണത്രയജാതർ

     മൂർത്തി മൂവരെ പൂജിപ്പതല്ലോ.

തൃപ്പാദങ്ങൾ വഹിച്ചിടുന്നോരോ

     രത്നപീഠനികടമതിങ്കൽ,

പൊൽക്കിരീടങ്ങളഞ്ജലീപത്മ-

     കുഡ്മളങ്ങളാൽ ഭൂഷിതമാക്കി,

എന്നുമെന്നുമാമൂർത്തികൾ മൂന്നും

     വന്നുനിൽക്കുന്നു നിൻസവിധത്തിൽ.

 

O Sivaa! The worship done at Thy feet, is equivalent to worshipping the Trinity – Brahma, Vishnu and Siva – who are born of Thy three qualities – Sattva, Raja and Tama – for, They stand in attendance, with their folded palms held above their crowned heads, near the bejewelled pedestal that bear Thy feet.

 


സൗന്ദര്യലഹരി (അവതരണം)

Chinmaya Mission, Chicago, had organised a  saptah  (discourse of seven days) on Sri Adi Shankaracharya's  Soundaryalahari , in April ...