Wednesday, 15 January 2025

ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം രണ്ട്)

Embed from Getty Images

 

(Part 2 – Wings that soar the sky…)

[Contd from Part 1]

Dr. Leelavathy continues to delve deep into the soul of the poem and the poet.

 The poet who leads a mechanical urban life reminisces man’s beautiful, rustic existence of the past, rife with adventure along with its inherent risks, dangers and anxieties. These ruminations manifest in the birds’ nostalgic flight into their past. The utter freedom with which the birds used to frolic in the meadows and the forests had its own pitfalls. It came with a lot of fears and challenges. The birds had to find the right bough to build their nest on, and the right materials to build them with. That a hunter’s arrow could pierce them any moment and put an end to their bold and beautiful life was but a constantly foreseen possibility.

However, life at the city square is exactly the opposite. The food is aplenty and risk inexistent. One just needs to strike poses with the sightseeing tourists.  So should one really trade one’s security for the perils that came along with freedom? Here, the poet finds a parallel between the choice of the migratory birds at the square and the migrant human’s rationale, which always found it wise to place one’s guaranteed security above everything else.

These birds which had flown over from the far Asian regions and the deep forests of Africa are depictive of humans who have left their own native lands in search of a living. But there’s a difference. The birds wished their own kind would fly down to the square where they could find their feed with hardly any effort. However, while they randomly posed for the cameras, their minds would flutter in memory of the infinite freedom of the blue skies where they could have drifted at will.

Anyone, regardless of their species, who has tasted this spirit of freedom at least once would surely experience this fluttering and longing in their subconscious. It is the experience of this truth that prompts the transmigration of the poet’s soul into the birds. Dr. Leelavathy states that in such a moment, one’s external realities in the wake state merge with the truths of one’s dream state. Teacher points out that this is one of those blessed moments when the poet, who is highly creative by nature and urban in his lifestyle, slowly shakes out and spreads his wings of consciousness. Though he spreads his wings, he still remains strongly connected to the ground underneath his feet – an incredibly creative moment when imagination merges with the fourth state of consciousness, the pure consciousness, or the self.

The poet, by watching the birds at the square, is aware of his own consciousness wherein merge the limitations of his material being and his desire for flight. Hence this is not a single poem, this is a confluence of all poems -- a poem that represents all poems and hence deserves the title of the entire collection. Dr. Leelavathy is a bit satirical when she states that the general (rational?) reader may find it difficult to accept the poetic approach of the seers of the past, which is beyond the material, but they may be acceptable to the western thought that calls poetry an ‘escape from personality’. They may be willing to accept that poetic emotion is an ‘impersonal feeling’.

Staying within the body of the ordinary, worldly man, who is neck-deep in desires, the poet empathises with the earthly existence of the grain-picking birds. His poem presents a state of nostalgia wherein the inherent limits of freedom have been crossed and the internal barriers that inhibit the self have been broken – a state of social nostalgia that’s soaked in the memories of a lost paradisiacal past – which makes the poem alluring to the like-minded reader.


ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം രണ്ട്)

[ഭാഗം ഒന്നിൽ നിന്ന് തുടർച്ച]

മരതകക്കാടുകളും ഋതുസൗഭാഗ്യങ്ങളും പു!ൽപ്പരപ്പുകളും അവരുടെ ഓർമകളിലുണ്ടെന്നയാൾ കണ്ടെത്തുന്നത് വർഗപ്രഭാതാസ്തിത്വം മുതൽക്ക് ഇങ്ങോട്ടുള്ള മാനവ ജീവിതപ്രയാണത്തിൽ ഉണ്ടായിട്ടുള്ള അനുഭൂതി പരമ്പരകളുടെ സ്‌മൃതികൾ അയാളുടെ അബോധചേതസ്സിൽ ഉള്ളതുകൊണ്ടാണ്. യാന്ത്രികനാഗരികതയുടെ മധ്യത്തിൽത്തന്നെ കഴിയാൻ വിധിക്കപ്പെട്ട ആധുനികൻ, പ്രകൃതിയുടെ അനുഗ്രഹശക്തികൾക്കും നിഗ്രഹശക്തികൾക്കും നടുവിൽ കഴിഞ്ഞുകൂടിയ പുരാതനമാനവൻ്റെ ഹരിതസുന്ദരാനുഭൂതികളും ഭീതികളും സാഹസികതകളും നിറഞ്ഞ സ്‌മൃതികളെ അയവിറക്കുന്നു. അതാണ്, കിളികളുടെ ഭൂതകാലത്തേയ്ക്കുള്ള പറന്നുപോക്കായി കവിതയിൽ അവതരിക്കുന്നത്. മരതകക്കാട്ടിലും പുൽപ്പരപ്പിലും മദിച്ചുകളിച്ചു പാറിനടന്ന പ്രപിതാമഹരുടെ കാലത്തേക്ക് അവരുടെ സ്മരണപറക്കുന്നു.

പക്ഷെ, അന്ന് ക്ലേശങ്ങളും ഭീതികളും സാഹസികോദ്യമങ്ങളും വളരെയേറെയുണ്ടായിരുന്നു. പറന്നലഞ്ഞ് പറ്റിയ മരം കണ്ടുവെച്ച് സാമഗ്രികൾ ശേഖരിച്ചു കൂടുകെട്ടണം. അതിന്നിടയ്ക്ക് വെടൻ്റെ അമ്പ് ഉടലിൽകൊണ്ടുപോയാൽ എല്ലാം തീർന്നു. ഇവിടെ നഗരചത്വരത്തിലോ? ക്ലേശങ്ങളില്ല. സ്വച്ഛന്ദ വിഹാരം നഷ്ടപ്പെട്ടതിൻ്റെ പരിഹാരമായി നിറഞ്ഞ ആഹാരം! സ്വാതന്ത്ര്യം വിപജ്ജടിലമാണ്. അതുവേണോ? നിരുപാധിക സ്വാതന്ത്ര്യമില്ലാത്ത സുരക്ഷിതത്വം വേണോ? അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്നു തത്ത്വം പറഞ്ഞാലും വിവേകം ഒന്നാമതായി തിരഞ്ഞെടുക്കുന്നത് വിശപ്പാറ്റുന്ന അപ്പത്തെത്തന്നെ. കിളികളുടെ സംതൃപ്തിയിൽ കവി മനുഷ്യരുടെ വിവേകം പ്രതിഫലിച്ചുകാണുന്നു. ഈ കിളികൾ അപ്പംതേടി ദേശാന്തരം പ്രാപിച്ച മനുഷ്യർ തന്നെ.

സൈബീരിയയിൽ നിന്നും ഏഷ്യയിലെ വിദൂരതകളിൽനിന്നും ആഫ്രിക്കൻ വനങ്ങളിൽനിന്നും നഗരചത്വരത്തിലെ അന്നം തേടിവന്നവരാണ് കിളികൾ. കുടുംബം പോറ്റാൻ വേണ്ടി തൻ നാടുവിട്ടു പൊൻ നാടുതേടുന്ന മനുഷ്യരുടെ പ്രതിരൂപങ്ങൾ. എന്നാൽ ഒരു വ്യതിരേകം - ഇവരുടെ സ്വപ്നങ്ങളിൽ സ്വവംശീയർ എല്ലാം ഇങ്ങോട്ടു പറന്നണഞ്ഞെങ്കിൽ എന്ന തേങ്ങൽ കൂടി ഉണ്ട്. കിളികൾക്ക് വെള്ളപ്പണമായി ഡ്രാഫ്ടോ, കള്ളപ്പണമായി കുഴൽപ്പണമോ അയക്കാൻ തരമില്ലല്ലോ. ഇവിടെ ചാഞ്ഞും ചെരിഞ്ഞും ക്യാമറയ്ക്കു മുന്നിൽ പോസുചെയ്ത് സഞ്ചാരികളെ ഉല്ലസിപ്പിക്കുന്ന പണി ചെയ്തും കൊണ്ട് അല്ലലില്ലാതെ നാൾപോക്കുമ്പോഴും ഇവരുടെ ഉള്ളിന്നുള്ളിൽ ഒരു തേങ്ങൽ പൊങ്ങാതിരിക്കുന്നില്ല. സ്വച്ഛന്ദം പറന്നൊരാ "നീലഗഗനത്തിൻ മായാവിലാസങ്ങൾ" - അതോർക്കുമ്പോൾ ഉള്ളിലൊരു പിടച്ചൽ.

ചേതനയുടെ സ്വാതന്ത്ര്യം ഒരിക്കൽ നുണഞ്ഞവരുടെ പരമ്പരയിൽ പിറക്കുന്ന ആർക്കും അബോധാന്തരാളത്തിൽ ഈ പിടച്ചലും തേങ്ങലും നുരയിടാതിരിക്കില്ല. അനുഭൂതി സത്യത്തിൽ നിന്നുയരുന്ന ഈ ഉറപ്പാണ്, കിളികളിലേക്കു കൂടുവിട്ടുകൂടുമാറാൻ പ്രേരണയായി നിറയുന്നത്. ഈ കൂടുമാറ്റം, ആത്മാവിൻ്റെ നാലാംപാദ(തുരീയ)ത്തിൻ്റെ അവസ്ഥാവിശേഷത്തോടു സദൃശമാണ് അദ്വൈതാവസ്ഥ പ്രപഞ്ചോപശമവും ശാന്തവും ശിവവുമായ ഏകാത്മപ്രത്യയസാരം . ജാഗ്രത്തിലെ ബാഹ്യസത്യങ്ങളും സ്വപ്നത്തിലെ ആന്തരസത്യങ്ങളും ഇതിൽ വിലയിക്കുന്നു. നാഗരികനും സർഗശക്തിധനനുമായ മനുഷ്യൻ ചേതസ്സിൻ്റെ ചിറകുകൾ നിവർത്തുന്ന ധന്യമുഹൂർത്തങ്ങളിലൊന്നാണിത്. കാലിന്ന്, ചുവട്ടിനിൽക്കുന്ന മണ്ണിനോടുള്ള ബന്ധം വിടർത്താതെതന്നെ, ചിറകിന്ന് സ്വയം വിടർത്താൻ കഴിയുക എന്നതാണ് ജാഗ്രത്സ്വപ്നങ്ങൾ തുരീയത്തോടു ചേരുന്നതിലെ സർഗക്രിയാത്ഭുതം.

ചത്വരത്തിലെ കിളികളിൽ, ഭൗതികാസ്തിത്വത്തിൻ്റെ പരിമിതികളും സങ്കല്പപത്രങ്ങളുടെ ഉഡ്ഡയനത്വരയും സമന്വയിക്കുന്ന സ്വചേതസ്സിനെ തിരിച്ചറിയുന്നതിനാൽ, ഇത് ഒരൊറ്റ കവിതയല്ല. എല്ലാ കവിതകളുടെയും നിർഗമഭൂമിയാണ്, സംഗമരംഗമാണ്. എല്ലാറ്റിന്നും പ്രാതിനിധ്യം വഹിക്കുന്ന പ്രതീകാത്മകതകൊണ്ട് ഇതിന്ന് ശീർഷകസ്ഥാനം ഉചിതം തന്നെ.

ധാന്യം കൊത്തിത്തിന്നുന്ന കിളിയെ പണ്ടു നാം ഒരേവൃക്ഷത്തിലിരിക്കുന്ന രണ്ടു കിളികളിലൊന്നായിക്കണ്ടിട്ടുണ്ട്. അത് കൊത്തിത്തിന്നുകൊണ്ടിരിക്കുന്നത് പഴം. അനശ്നനായി ഇരുന്ന കിളിയുടെ നിഴലായി അതിനെ പ്രാചീനർകണ്ടു. തിന്നുന്ന കിളി മനുഷ്യൻ്റെ ഐന്ദ്രിയ കാമനകൾക്കും തിന്നാത്ത കിളി നിർലിപ്തവും നിർമലവുമായ സർഗചൈതന്യത്തിനും ചേരുമെന്ന് പൗരസ്ത്യർ പറഞ്ഞാൽ നമുക്കു തികച്ചുമങ്ങ് ബോധ്യമാവില്ല. കവിത 'എസ്കേയ്പ് ഫ്രം പേഴ്‌സണാലിറ്റി'യാണെന്ന് പാശ്ചാത്യർ പറഞ്ഞാൽ നമുക്ക് സമ്മതമാവും. അതുപോലെ കവിതാരസം അലൗകിക കേവല ഭാവമാണെന്നോ, സാധാരണീകൃതമാണെന്നോ പറയുമ്പോൾ നെറ്റി ചുളിക്കും; 'ഇംപേഴ്‌സണൽ ഫീലിംങ്ങ്' എന്നായാലോ, തലകുലുക്കും.

ഭൗതികാസ്തിത്വത്തിൻ്റെ നിതാന്ത കാമനകളിൽ മൂക്കോളം മുങ്ങിയ വെറും മനുഷ്യൻ്റെയും ചത്വരത്തിൽ ധാന്യമണി കൊത്തിപ്പെറുക്കുന്ന പറവയുടെയും മൃൺമയകോശകഞ്ചുകത്തിൽ വർത്തിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകളെ അതിവർത്തിക്കുന്ന സ്വത്വസീമകളെ ഉല്ലംഘിക്കുന്ന, നഷ്ടസ്വർഗസ്‌മൃതി തുളുമ്പുന്ന, സമൂഹഗൃഹാതുരത ആവിഷ്കരിക്കുന്നതിലാണ് ഈ കവിത സമാനഹൃദയർക്കെല്ലാം ഹൃദ്യമായനുഭവപ്പെടുന്നത്.

 (തുടരും)

ഡോ. എം. ലീലാവതി

© 







Tuesday, 31 December 2024

ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം ഒന്ന്)

Embed from Getty Images

(Part 1 - Wings that Soar the Sky...)

As most of the readers of this blog are aware already, the award, “K. T. Krishna Variar Smrtipuraskaram”, instituted in memory of the poet, was presented to Dr. M. Leelavathy, writer, literary critic, poet and educationist, on December 3, 2024, at her residence. Many years back – in 1994 to be precise – Leelavathy Teacher had written a foreword to the poet’s collection of poems, Chathwarathile Paravakal. This would be the right time, one feels, to share with the poet’s readers Leelavathy Teacher’s thoughts on the poet and his poetry, written so sincerely, honestly, elaborately and eruditely, as perhaps only she can.

[To skip intro and go straight to the article, click here.]

As an aside, interestingly, the title given to the collection initially was Trafalgar Squarile Paravakal (The Birds of Trafalgar Square). However, the poet himself changed the title to Chathwarathile Paravakal (The Birds of the Plaza), perhaps because the new title rolled off the tongue more easily than the older one. Whatever the reason might have been, the current title undoubtedly sounds more alluringly poetic or, rather, more charmingly lyrical.

Dr. M. Leelavathy, in her foreword, says that some humans have not only limbs, but wings too. The wings of imagination. They can choose to spread their wings at will and fly away into the free, infinite blue. Or they can choose to ignore the call of the skies.  They may choose to curl up in the warmth of their nests, or to perch here or there, slanting this way or that, nibbling on the grains doled out by others, existing only to please 'these others'. But is that what their life is for, she asks. Now here’s a person who has built his life on the ground with his knowledge of the machines. He also flies occasionally into the horizon on the wings of his poesy. If you had asked him the same question, what would have been his reply? The last of the poems of the said collection carries his answer, Teacher writes.

Out of sheer curiosity, intrigued by the title of the book, Dr. Leelavathy went on to read the last poem of the collection first. The poem carries the same title as the collection, Chathwarathile Paravakal. She discovers that the poet encounters with his own soul in the birds prancing about the world-famous Trafalgar Square. The hues of those winged beings identify with the hues of his poetry. What’s more, his readers too would find their souls merging with the vibes of the square and the spirit of the birds fluttering around in it, she says. The poet, like the birds, could exclude from his life neither his obligations that pull him to the ground nor his aspirations of flying into the skies. If at all he became habituated to the former and gave up on the latter, then his wings would be weighed down, burdened with his own nostalgic memories and lost dreams. 

It’s interesting to observe how one intuitive poet reads another, who is a natural. It’s intriguing to note how one brilliant mind delves into the creative mind of another. It’s fascinating to see how she weaves through the warp and weft of the thoughts of the poet to appreciate the fabric of his poetry. Indeed, it’s a spellbinding experience how one explores, discovers, appreciates and identifies with the journey of self-exploration, self-discovery and self-realisation of the other.

The entire foreword (“ദ്യോവിൽ പറക്കുന്ന ചിറകുകളും ഭൂവിൽ ഉറച്ചുനില്ക്കുന്ന കാലുകളും”, roughly translated as “Wings that Soar the Sky and Feet that Hold the Ground”), written by Dr. M. Leelavathy, will be published in four parts, of which the first is as follows. The links to the sequels will be included here as and when they are published. Dear readers, please read on.



ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം ഒന്ന്)

എല്ലാ മനുഷ്യരും ഇരുകാലികളല്ല. ചിലർക്ക് ചിറകുകളുണ്ട്. സങ്കല്പശക്തിയുടെ ചിറകുകൾ. അവയുള്ളവർക്ക്സ്വച്ഛന്ദമായി അവ വിടർത്തി സ്വാതന്ത്ര്യപ്പരപ്പായ അനന്തനീലിമയിലേയ്ക്കു പറന്നുയരാം; അല്ലെങ്കിൽ നഭസ്സിൻ്റെ വിളിമറന്ന് , ചിറകുകൾ കൂട്ടി, നീഡത്തിൻ്റെ ഇളം ചൂടിലൊതുങ്ങിക്കൂടുകയോ, ആരുടെയോ ഉദാരത വിതറിക്കൊടുക്കുന്ന ധാന്യമണികൾ കൊറിച്ച് അവരുടെ ഇഷ്ട്ടത്തിന്ന് ചാഞ്ഞും ചരിഞ്ഞും ഇരുന്നു കൊടുക്കുകയോ ചെയ്യാം. ചിറകുകളോടു കൂടിപ്പിറന്നവർക്ക് ഒതുങ്ങിക്കൂടലും ഇരുന്നുകൊടുക്കലുമാണോ ജീവിതം? അതോ ഇടയ്ക്കൊക്കെ ചിറകുകൾ നീർത്തി സ്വാച്ഛന്ദ്യ വിരിപ്പിലേക്ക് പറന്നുപൊങ്ങലോ? മന്ത്രശക്തി(കവിത്വം)യാലനുഗൃഹീതനായി പറക്കുകയും യന്ത്രശക്തി വിദ്യ(എഞ്ചിനീയറിങ്ങ്)യുടെ പ്രയോക്താവായി ജീവിക്കുകയും ചെയ്യുന്നതിന്നു വിധിക്കപ്പെട്ട ഒരു വ്യക്തിയോട് മുൻ ചോദ്യങ്ങൾ ചോദിച്ചാൽ നമുക്കു കിട്ടുവാനിടയുള്ള ഉത്തരം എന്തായിരിക്കാം? അത് സമാഹാരത്തിലെ ഒടുക്കത്തെ കവിതയായ 'ചത്വരത്തിലെ പറവകൾ' വായിച്ച് മനസ്സിലാക്കാം.

ഒരു കവിതാസമാഹാരത്തിന്ന് ഇത്തരം സവിശേഷമായ പേരിടാനൊരു കവി മുതിരുമെന്ന് ഇതു കാണും മുമ്പെ സങ്കല്പിക്കാനാവുമായിരുന്നില്ല. അതിനു പ്രേരകമായ നിഗൂഢ രഹസ്യമെന്തെന്നറിയുന്നതിന്നുവേണ്ടി കവിത തന്നെ ഞാൻ ആദ്യം വായിച്ചു. എനിക്കു പിടിക്കിട്ടിയ രഹസ്യമിതാണ് - വിശ്വവിധിതമായ ചത്വരത്തിൽ തത്തിക്കളിക്കുന്ന പതത്രികളിൽ കവി സ്വന്തം ചേതനയെത്തന്നെ കണ്ടുമുട്ടി. ആത്മീയമായ ഏകീഭാവം മൂലം കവിക്ക് അവയുടെ ചിറകുകളുടെ വർണഭംഗികളും സ്വന്തം ജീവരക്തമായ കവിതയുടെ വർണഭംഗികളും വേറെവേറെയല്ലാതായി. ചത്വരത്തിൻ്റെ പേരിലെ വർണങ്ങൾ വർണ്ണലയത്തോട് അലിഞ്ഞുചേർന്നൊന്നായി. കവിത വായിച്ചുതീരുന്നതോടെ ചത്വരത്തോടും ചത്വരത്തിൽ വിഹരിക്കുന്ന ചൈതന്യങ്ങളോടും അന്യതാഭാവം പുലർത്താൻ കഴിയാതാവുക എന്നത് നമ്മുടെയും അനുഭവമായിമാറുന്നു

യന്ത്രയുഗത്തിൽ, യന്ത്ര സംസ്കാരനീതമായ നാഗരികതയുടെ ഭാഗമായി ചലിക്കാൻ വിധിക്കപ്പെട്ട ഒരു വ്യക്തിയ്ക്കുള്ള അസ്വാതന്ത്ര്യം ഏറെക്കുറെ ഒരു വലിയ എഞ്ചിൻ്റെ ഓരോ ചെറിയ ചെറിയ ഭാഗത്തിന്നുള്ള  അസ്വാതന്ത്ര്യത്തിന്നു തുല്യമാണ്. ഒരു ചക്രത്തിൽ പൂട്ടപ്പെട്ട ആരക്കാലിന്നോ അച്ചുതണ്ടിന്നോ നിയന്ത്രിത ചലനമല്ലാതെ അനിയന്ത്രിത ചലനമെന്നൊന്നില്ല. അനിയന്ത്രിത ചലനമുണ്ടായാൽ ഒന്നുകിൽ ചക്രം തകരുന്നു.; അല്ലെങ്കിൽ വ്യതിചലിച്ച് അംഗം തെറിയ്ക്കുന്നു. എഞ്ചിനിൽ ഘടിപ്പിച്ച നട്ടും ബോൾട്ടും ബാറും ചക്രങ്ങളും കമ്പികളും കുഴലുകളും എല്ലാം 'വിധിയ്ക്കപ്പെട്ട' നിയന്ത്രിത ചലനമര്യാദകൾ ലംഘിക്കാതെ പ്രവർത്തിക്കുന്നു. വ്യവസായയുഗത്തിൽ നാഗരികജീവിതം നയിക്കുകയും ഇതര പൗരന്മാർക്ക് നാഗരികജീവിത പ്രയാണത്തിന്നുവേണ്ട സംവിധാനങ്ങളുടെ സംരക്ഷണത്തിൽ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയും ഇതുപോലെ സാമാന്യേന പരാധീനനാണ്. എന്നാൽ, മനുഷ്യൻ നട്ടും ബോൾട്ടും പോലെ കേവലമൊരു വസ്തുവല്ല, ഒരു കേവല ചേതനകൂടിയാണ് എന്നതിനാൽ ഒരേ സമയത്ത് അവന്ന് നട്ടും ബോൾട്ടുമായി യാന്ത്രികകർത്തവ്യങ്ങളനുഷ്ഠിക്കാനും മനസ്സിൻ്റെ ചിറകുകൾ വിരുത്തി സ്വപ്നവിഹായസ്സിൽ വിഹരിക്കാനും കഴിയും എങ്കിലും ചിറകുകൾ നീർത്തുന്നശീലം കുറഞ്ഞുകുറഞ്ഞ്, ഭൂതലത്തോടൊട്ടിക്കഴിയുന്ന ശീലം ഉറച്ചുപോയാൽ 'സുരസിദ്ധസ്ഥാന'മായ വിഹായസ്സിലെ സ്വച്ഛന്ദവിഹാരം ചിറകുകൾക്കു ഭാരമേറ്റുന്ന ഓർമയായും ഗൃഹാതുരതയായും മാറുന്നു.

കവിതയുടെ വക്താവായ വ്യക്തിയുടെ സ്വത്വത്തിന്നുള്ള അനുഭൂതിയാണ് ചത്വരത്തിലെ പറവകൾക്കു മുന്നിൽ നിൽക്കുമ്പോൾ, അവയുമായി ഏകീഭാവം ഉളവാക്കുന്നത്. കവിത്വശക്തിയുടെ ചിറകുകളോടെ പിറന്ന സ്വത്വത്തിന്ന് ഭൗതിക നാഗരികാസ്തിത്വത്തിൻ്റെ യോഗങ്ങളും ഭോഗങ്ങളും വെടിഞ്ഞ്, ചിറകുകൾക്കെത്തിക്കാവുന്ന അപരലോകത്തിൻ്റെ ആത്മീയസ്വാതന്ത്ര്യം മാത്രം ലക്ഷ്യമാക്കുക സാധ്യമല്ല. അതേസമയം സ്വാതന്ത്യം ചിറകുകളുടെ ഓരോ കോശത്തിലും തുടിക്കുന്ന ഊർജ്ജസ്പുരണവുമാണ് - ഐന്ദ്രിയാസ്തിസ്ത്വതിൻ്റെ സീമിതമായ അവസ്ഥാവിശേഷങ്ങളും മാനസികാസ്തിത്വത്തിൻ്റെ സീമാതീതമായ സങ്കല്പവിശേഷങ്ങളും തുല്യതീവ്രങ്ങളായ ഉണ്മകളത്രേ  - ചത്വരത്തിലെ പറവകൾക്ക്, മുന്നിൽ വിതറിക്കിട്ടുന്ന ധാന്യങ്ങളും ചിറകിൽ തുടിക്കുന്ന ഓർമകളും തുല്യതീവ്രങ്ങളായ ഉണ്മകളായിരിക്കും പോലെട്രാഫൽഗർ സ്ക്വയറിൽ തറയിലും സ്തംഭത്തിൻ്റെ ചുവട്ടിലും  മനുഷ്യരോട് അത്ഭുതകരമായ ഇണക്കത്തോടെ ധാന്യം കൊത്തിത്തിന്നു നടക്കുന്ന കിളികളുടെ ദൃശ്യം സാധാരണക്കാർക്ക് വിനോദവും മാനസോല്ലാസവും നല്കുമ്പോൾ നീറുന്ന ആത്മാവുള്ള കവിയായ നാഗരികൻ മറ്റു മനുഷ്യരുടേതുപോലുള്ള ഭൗതികാസ്തിത്വം അഴിച്ചുവെച്ച്, ചേതനാമാത്രനായി, കാരണശരീരിയായി അവയുടെ ഉള്ളിലേയ്ക്കു  കടന്നുകൂടുന്നു . അവയുടെ നിനവുകളും കിനാവുകളുമായി അയാൾ തിരിച്ചറിയുന്നത് സ്വന്തം നിനവുകളും കിനാവുകളും തന്നെ

(തുടരും)

ഡോ . എം. ലീലാവതി

© 1994

Wednesday, 4 December 2024

സ്‌മൃതിപുരസ്കാരം 2024


It is two years since the poet left this world. However, his presence has been with us in spirit and through his poetry. 

It is a matter of great blessing to us, the poet's family, that the second edition of the K. T. Krishna Variar Smrtipuraskaram was accepted by one of the writers of the highest stature in Malayalam literature. The award was presented to Dr. M. Leelavathy by the late poet's wife Jayasree Variar at a quiet function at the former's residence, in the presence of the members of both families, on December 3, 2024. The first edition of the Smrtipuraskaram was graciously received by the renowned poet and critic N. K. Desam, known for his precise and metrical poetry, in 2023.

The award, which includes a plaque and a cash prize of Rs. 30,000, honours Dr. Leelavathy’s lifetime work and contribution to Malayalam literature.

A writer, literary critic, poet and educationist, Dr. Leelavathy, who has won many prestigious literature awards, has also been honoured with the Padma Shri in 2008. Sahitya Akademi Fellowship, the country’s highest literary honour, was bestowed on her in 2020. She is one of the six writers in Malayalam to have received this great recognition, the others on the list being Vaikom Muhammad Basheer (1970), Thakazhi Sivasankara Pillai (1989), Balamani Amma (1994), Kovilan (2004) and M. T. Vasudevan Nair (2013).

The Odakkuzhal Award, Vallathol Award, Basheer Award, Vayalar Award, Ezhuthachan Puraskaram, O. N. V. Literary Award and Thakazhi Memorial Award are some of the other prominent awards that have come Dr. Leelavathy's way. She has numerous works to her credit covering a wide range of genres including essays, literary criticisms and in-depth reviews of poetry, biographies and an autobiography, and poetry. Akkithathinte Kavitha, O. N. V. Kavithapatanangal, Vailoppilli Kavithapatanam, Kavithayude Vishnulokam, and Balamani Ammayude Kavithalokangal are some of her in-depth studies of the works of the respective titular poets. Appuvinte Anweshanam, Varnaraji, Kavitharathi, and Navatharangam are some of her other renowned works. 

Leelavathy Teacher, as she's fondly referred to, had written a foreword to K. T. Krishna Variar's collection of poems, Chathwarathile Parvakal (1994)which she was quick to recall on this occasion. A few other works by the late poet include Sindooracheppu, a collection of his selected poems, Soundaryalahari (translation) and Bhashabhagavadgita (translation).

We are thankful to the media for their timely support and wide coverage. 











 



-




Friday, 15 November 2024

ഇരുളിൻ്റെ വെളിച്ചം



Irulinte Velicham
(Light of Darkness) veers away from the usual in its perspective of the state of darkness. Here, the poet shows “darkness” in a uniquely different “light”.

”Hey, darkness of the night! May you triumph!” says the poet. “You bear the divine radiance of the sun. In your caring lap, the entire world sinks in blissful slumber. When you put the world to sleep in your delicately soft quilt of golden weaves, all disparities – the moonlight and the shadow, the woods and the backwaters – they all disappear to merge as one.

You are consciousness embodied. In your darkness is the light of non-dualism, the primordial sound – the Omkara – the essence of existence. You are Parvathi, and Kali as well. You are the eternal blissful consciousness. You are the sense and expression in song. You are the temple that preserves the Truth in its sanctum sanctorum.

Indeed, aren’t you the black woman who is great grandmother to a lineage of western white arrogance?

In your silence is heard eternal music. In your darkness is the eternal shine of the day. You give form to balance, equality and truth. I salute you, Mother of the Universe, the Soul of Wellbeing!

You even out the highs and lows, and erase ignorance, to soothe us into the trance of knowledge. O Pure One! May you triumph!”

The poet, here, is profuse in his glorification of darkness. He sees in it divinity that’s pure and sublime. He calls it the social balancer that eradicates discriminations and ensures equality. It’s the origin of all – the Mother who selflessly nurtures. It is the epitome of the Truth of Oneness. In this poem, darkness exudes nothing but light.

Sreedevi Unni’s rendition is soul-stirring, leaving the poem with you even as her voice fades away. 


SW · Irulinte Velicham | K. T. Krishna Variar | Sreedevi Unni

ഇരുളിൻ്റെ വെളിച്ചം 


നീ ജയിച്ചാലും രാവി-

     ന്നന്ധകാരമേ! ദിവ്യ-

ജ്യോതിസ്സിൻ മാതാ,വർക്ക-

     ഗർഭയാം നീ താനല്ലോ.


വത്സലാംബികേ! നിൻ്റെ 

     വാർമടിത്തട്ടിൽ സുഖ-

നിദ്ര പൂണ്ടമരുന്നി-

     തിച്ചരാചാരമാകേ.


പേലവമൃദുലമാം 

     നീരാളനിചോളത്താൽ 

പാരിനെപ്പുതപ്പിച്ചു 

     മൂടി നീയുറക്കുമ്പോൾ,

ഭേദഭാവനകളാം 

     നിഴലും നിലാവുമ-

ക്കാടും കായലുമില്ലാ-

     തൊക്കെയുമൊന്നാകുന്നു.


ചിദ്രൂപേ! ഭവതിത-

     ന്നിരുളിൽ ദർശിക്കുന്ന-

തദ്വൈതപ്രകാശത്തി-

     ന്നോംകാരപ്പൊരുളല്ലോ.


നീയല്ലോ ത്വരിതയാം 

     പാർവതി; നീയേ ഭദ്ര-

കാളി; നീ സനാതന-

     ചിത്സുഖസ്വരൂപിണി.


അർത്ഥപുഷ്ടമാം ഭാവ-

    ഗാനം നീ; സത്യത്തെത്തൻ 

ഗർഭഗേഹത്തിൽ കാക്കും 

     ക്ഷേത്രഗോപുരമത്രേ,

കാപ്പിരിപ്പെണ്ണാം നീയോ 

     മുത്തശ്ശി പാശ്ചാത്യമാം 

ധാർഷ്ട്യമാർന്നമരുമാ 

     വെള്ളക്കാരനു പണ്ടേ.


നിൻ്റെ മൗനത്തിൽ സനാ-

     തനസംഗീതം കേൾപ്പൂ;

നിന്നിരുളനശ്വര

     ഭാസ്വരതേജസ്സല്ലോ.


സമഭാവനേ! സത്യ-

     സമത്വ സ്വരൂപിണി!

സുഖദാത്മികേ! ജഗ-

     ദംബികേ! നമോവാകം.


ഉച്ചനീചത്വങ്ങളാ-

     മവിദ്യ നീക്കി ജ്ഞാന-

നിദ്രയേകിടുമദ്വൈ-

     താമലേ ജയിച്ചാലും.


© 1977 KTK

Sunday, 13 October 2024

വജ്രം


The poem winds around the story of Lord Indra’s weapon, Vajram, which was powerful enough to kill one of the fiercest of Asuras, Vritra, who was born to take revenge upon Indra himself. Shaking up the entire universe, the fearsome Asura had risen from the sacrificial fires of Sage Twashta as he offered oblations seeking the boon of a son capable enough to avenge the death of his elder son, Vishwaroopa, at the hands of Indra.

Scared for his throne as well as his life, Lord Indra, sought protection from Lord Vishnu Who informed him that only Sage Dadhichi’s bones had the power to destroy the Asura. Upon Indra’s request, Sage Dadhichi willingly gave up his life so the Gods could use his bones to save the world from the Asura. And with these bones, which had the strength and power of the Sage’s penance, the divine artisan, Viswakarma, crafted the mighty weapon, Vajram. Eventually, Lord Indra wielded the Vajram to annihilate Vritra and the rest of the Asuras.

The literal meanings of the word vajram include ‘diamond’ and ‘thunderbolt’, both being the symbols of strength and power. The poet here says, “I am vajram” – the vajram that chopped down to pieces the Asuras as it would a grove of plantain trees. And he concludes, “I await Indra (or Shatakratu, the one who has done a hundred Aswamedha sacrifices thus qualifying himself for the title of Indra) who has the power to bear me”.

As you unravel the meaning of the poem, you realise that by 'vajram', the poet refers to the the 'word’ and the craft of using the 'word’. Here, the 'word', forged in the fires of fortitude, is the indestructible weapon. 

Word is thought. It's knowledge. It's wisdom. It's penance. Word is expression as well as manifestation. Word is will, and worship as well. Word is a statement, while it’s music too. It’s noise and also voice. Word is war, and, at the same time, it’s peace. It’s a moment in eternity. Word is the beginning. And it’s forever.

Indeed, who then is powerful enough to wield the most invincible of all weapons – the word? And who is strong enough to shield themselves from its impact?

M. S. Ajayan’s thoughtfully stoic style of presentation steers the narration steadily forward through the tongue-twisting lines.

SW · Vajram | K. T. Krishna Variar | M. S. Ajayan   PC: Vicki Hamilton - Pixabay

വജ്രം 

വജ്രമാകുന്നു 

     ശതക്രതു തൻ തീക്ഷ്ണ-

വജ്രമജയ്യം;

     ഋഷിയാം ദധീചിത-

ന്നസ്ഥിയാൽ തീർത്തൊരു 

    വിധ്വംസകമഹാ-

വജ്രം; തപോധനൻ 

     ത്വഷ്ടാവു തൻപുത്ര-

നിർദയനിഗ്രഹം ചെയ്ത 

     മഹേന്ദ്രൻ്റെ 

ശത്രുവുയിർത്തെഴു-

     ന്നേൽക്കുവാനുദ്ദീപ്ത-

യജ്ഞാഗ്നികുണ്ഡത്തി-

     ലാജ്യമർപ്പിക്കവേ,

ദിക്കുകളെട്ടും 

     വിറപ്പിച്ചു കൊണ്ടുണർ-

ന്നുദ്ധരിച്ചെത്തിയ 

     വൃത്രനാം ദൈത്യനെ,

നിഗ്രഹിച്ചോരുഗ്ര-

     വജ്രം; അസുരരെ 

ക്ഷുദ്രകദളീ-

     പ്രകാണ്ഡങ്ങൾ പോലവേ 

വെട്ടിനുറുക്കിയ 

     വജ്രം - അതാണു ഞാൻ!

വജ്രമാമെന്നെ-

     ദ്ധരിക്കുവാൻ കെല്പുള്ള 

വൃത്രാരിയെ പ്രതീ-

     ക്ഷിക്കുകയാണു ഞാൻ!


© 1969 KTK


Saturday, 14 September 2024

ദർശനം



In Sanskrit, a poet or a kavi is a seer. A poet-seer is one who sees that which is beyond what the eyes can palpably see and then interprets for the world what he has seen in his own words. In this poem, Darshanam (Vision), the poet is neither his romantic, nor his technocratic self. Here he turns into a seer who sees within himself, with his inner eye, the entire world. And the outer world does not charm him anymore.

The poet compares the external world with the newly discovered world within himself. The reader in him wonders what could be the use of any book when there is an inexhaustible treasury of knowledge within him. Why would he listen to songs when there is an ocean of music heaving inside him? Can the art that he sees outside compare with the inexplicable world of colours that fills his mind’s eye?

Why would there be poesy when his mind is an overflowing pool of poetic nectar, the poet asks? What is a flickering lamp as opposed to the light within his soul which equals that of a thousand suns? The akshayapatra with its unending supply of food; the Lord of Medicine with his divine elixir of life, Sanjeevani; the Vrindavan wherein resides the Lord of Vaikuntha; the wealth-creating gem, Syamantaka; the grantor of desires, Nandini, the celestial cow; and the wish-fulfilling Kalpaka tree – he finds them all in the world within him. Now what more would he wish for when the divine light fills his soul? And, no, there’s no room for sorrow when the Lord reigns within him, filling him with ecstasy.

The message of the poem is the same as what the sages and the seers have been teaching us from the days of yore – to turn our eyes inward to discover the Ultimate Truth. The poet interprets in his own words, in his own way. No beauty in this world is as ravishing, no pleasure as delightful, and no knowledge as absolute as the Truth once you are aware of It.

True to his poem, the poet hardly wrote any poetry during his last years. Nothing in this world inspired him anymore, he said. Yet, poetry still remained closest to his heart. Perhaps it sufficed for him to revel in “the overflowing pool of poetic nectar” within his soul. That was his muse. That, also, was his poetry. Eventually, the poet himself merged with his poetry.

Krishnakumar Varma’s soft, lilting rendition of the poem carries the beauty of the lines in all their simplicity and sublimity.



SW · Darshanam | K. T. Krishna Variar | Krishnakumar Varma | PC: Gerd Altmann - Pixabay


ദർശനം 


പുസ്തകശേഖരമെന്തിന്നറിവിൻ്റെ 

അക്ഷയഭണ്ഡാരമുള്ളിലില്ലേ?


ഗാനമെന്തിന്നു മധുരസപ്‌തസ്വര-

സാഗരമുള്ളിൽ തിരയടിക്കേ? 


എന്തിനു ചിത്രങ്ങൾ വാചാമഗോചര-

വർണ്ണസാമ്രാജ്യമകത്തിരിയ്‌ക്കേ?


കാവ്യമെന്തിന്നു കവിതാമൃതത്തിൻ്റെ 

മാനസപ്പൊയ്ക കവിഞ്ഞൊലിയ്‌ക്കേ?


അമ്പലമെന്തിന്നു വൈകുണ്ഠനാഥനീ 

വൃന്ദാവനത്തിൽ വിളങ്ങിടുമ്പോൾ?


വിത്തമിന്നെന്തിനായ് രത്നങ്ങൾ കായ്ക്കുന്ന 

കല്പകപാദപമിങ്ങുള്ളപ്പോൾ?


ഔഷധമെന്തിനു സഞ്ജീവനിയേകു-

മോഷധീനാഥനുമുള്ളിലില്ലേ?


ആയിരമർക്കന്മാരുള്ളിൽ പ്രകാശിക്കേ 

ദീപനാളങ്ങളിന്നെന്തിനായി?


അന്നമെനിക്കെന്തിനക്ഷയപാത്രമീ

നെഞ്ചിലിരിപ്പുണ്ടനശ്വരമായ് 


മന്ദാരത്തോപ്പും സ്യമന്തകരത്നവും 

നന്ദിനിപ്പയ്യുമകത്തുണ്ടല്ലോ.


ഒന്നും വേണ്ടൊന്നും വേണ്ടുള്ളിലീസ്വർഗ്ഗീയ-

ദിവ്യചൈതന്യം പരിലസിക്കേ 


എന്തിനു ദുഃഖമെൻ നെഞ്ചിൽ വിരാജിക്കും 

തമ്പുരാനാനന്ദമേകിടുമ്പോൾ?


©1990 KTK


Sunday, 14 January 2024

ദ്യോവിൽ പറക്കുന്ന ചിറകുകളും... (ഭാഗം രണ്ട്)

Embed from Getty Images   (Part 2 – Wings that soar the sky…) [Contd from Part 1 ] Dr. Leelavathy continues to delve deep into the soul of ...