And, finally, we come to the actual poem, Chathwarathile Paravakal (The Birds of
the Plaza) – the title poem of the collection of the same name by the poet.
Here is the poem Dr. M. Leelavathy has interpreted in detail (as published in
the last two posts), delving into the depths of the poem, reading into the
meaning within (and in between) the lines of the poem. Leelavathy Teacher has threaded her
way through the warp and weft of the poet’s thoughts that interwove to form the
poem.
Here, the poet implicitly suggests that the life of
the birds of Trafalgar Square is not very different from the life of the
immigrants the world over. Incidentally, the poet also had spent a few years of
his life in London. His identification with the birds, hence, is not
surprising.
The birds have left their nests in the far-away deep forests and green meadows – the snow-covered Siberian landscapes, the Indian terrains, the dark forests of Africa, the Asian plains – to build their homes in these urban spaces to make an easy living. They have left the daily rigors of putting together their nests and finding their feed, and the constant risk of falling prey to the occasional hunter’s arrow, to be content with the seeds and grains thrown at them by the passing residents and travellers who frequent the square – the birds’ only effort being striking poses for the cameras trained at them.
The birds have traded the
freedom of their wings, the infinite skies, the endless horizon and the
slideshow of the passing seasons for a life on the concrete pavements, where they
now hop about, and around the intimidating towers of the square which mark the
boundaries of their flight. Here they live, love, and have young ones; here they grow up, grow old, and die.
Their past lives spent in
free abandon, along with their kith and kin, have far receded from their
memories, especially as going back to their native lands has become an
impossibility. Why take the effort to earn something that they can get almost
free? And what’s more, isn’t life getting tougher back home too?
Isn’t it wiser to settle for
an easy life? Isn’t it wiser to forget the green, rolling mountains, the misty
hilltops, and those free flights in the vast blues? Isn’t it wiser to give in
to the comfort of their present life, nibbling the goodies that come their way?
So what if they have to shut
out their memories of a verdant past and make do with the twilights of the urban
skies? So what, then, if they have to swallow the lump of nostalgia and deny
the wings their flight?
Well, some questions imply
their own answers. Reality always chooses its own rationale. And fulfilment
often comes with a sense of loss. Smitha’s rendition carries it all with ease.
ചത്വരത്തിലെ പറവകൾ
ട്രഫാൽഗർ ചത്വര
മതിൽ പറന്നെത്തും
പറവകൾ ചോളം,
തിനയും കോതമ്പു
മണികൾ ധാന്യങ്ങൾ
കനിഞ്ഞു നിങ്ങളി-
ന്നെറിഞ്ഞിടുന്നതും
കൊറിച്ചു കോൺക്രീറ്റു
തറയിലും സ്തംഭ-
ച്ചുവട്ടിലങ്ങിങ്ങും
ചിറകുകൾ താഴ്ത്തി-
പ്പറക്കുന്നോർ ഞങ്ങൾ.
മരതകക്കാടും
ഋതുസൗഭാഗ്യവും
അവിടെപ്പുൽക്കൂട്ടിൽ
മദിച്ചു നാൾ നീക്കും
പഴയ കാലവും
സ്വതന്ത്രരായ് പാറി-
പ്പറന്നു വാണൊര-
പ്പിതാക്കളുമെല്ലാം
മറക്കുമോർമ്മയായ്
തിരിച്ചവിടത്തിൽ
പറന്നുചെല്ലുവാൻ
കഴിയാത്തോർ ഞങ്ങൾ.
വെറുതെ നേടുമീ-
ത്തിനയാൽ പ്രാണങ്ങൾ
പൊറുപ്പിക്കാമെങ്കിൽ
വിഹായസ്സിൽ നീളെ
പറന്നലഞ്ഞിടു-
ന്നതുമങ്ങോരോരോ
മരത്തിലായ് നീഡം
ചമച്ചിടുന്നതും
തണലിലങ്ങിങ്ങായ്
പറന്നിടുന്നേരം
നിഷാദബാണത്താ-
ലടിഞ്ഞു പോവതും
കഠിനമല്ലയോ?
നഗരചത്വര-
മിതിൽ കഴിപ്പതേ
വിവേകമായ് കാൺമൂ
അകലെയായ് ഹിമ-
മയ സൈബീരിയാ
തടങ്ങ, ളിന്ത്യതൻ
വിവിധപ്രാന്തങ്ങൾ,
കറുത്തൊരാഫ്രിക്കൻ
വനങ്ങ, ളേഷ്യതൻ
സമതലങ്ങൾ പെ-
റ്റുണർന്ന നാടുകൾ,
അവിടെ വാഴാനും
കുടുംബം പോറ്റാനും
വകയില്ലാഞ്ഞിങ്ങു
പറന്നണഞ്ഞവർ.
തിനയും ചോളവും
ലഭിക്കാതങ്ങേറെ
പ്പറവകളിന്നും
പറന്നലയുവ-
തറിയുന്നു ഞങ്ങൾ;
ആവർക്കിദ്ധാന്യത്തി-
ലൊരിത്തിരി നൽകാ-
നകത്തു ദാഹിപ്പൂ.
ഇവിടെയെത്തുന്നു
വിദേശികൾ, കൂറ്റൻ
പണക്കാർ, വർത്തക-
പ്രവരർ, സഞ്ചാര-
പ്രിയന്മാർ ഹൃത്തിലായ്
കനിവേറുന്നവർ,
അവരേകും ധാന്യം
കൊറിച്ചു 'കാമറ'
തുറക്കെ വർണത്തിൽ
പടങ്ങൾ തീർക്കുവാൻ
ഇവിടെച്ചാഞ്ഞൊട്ടു
ചരിഞ്ഞു നോക്കിയാ
പ്രിയമുള്ളോർക്കേറെ
ഹരം പകരുന്നു.
ദിനങ്ങൾ നീക്കുന്നി
തിവിടെ; ക്കുഞ്ഞുങ്ങൾ
പിറക്കുന്നു; ചിലർ
മരിക്കുന്നു; പശി-
യകറ്റുവാൻ പാടു-
പെടാതെ ജീവിതം
മധുരമായ് ഞങ്ങൾ
നുണച്ചിറക്കുന്നു.
അകലെസ്സുന്ദര-
മരതകവന
നിരകൾ, മഞ്ഞണി-
മലകൾ, സ്വച്ഛന്ദം
പറന്നൊരാ നീല-
ഗഗനത്തിൻ മായാ-
വിലാസങ്ങളെല്ലാം
മറക്കുന്നു ഞങ്ങൾ.
ഇവിടെയും സന്ധ്യ
പിറക്കുമ്പോൾ വാനം
തുടുക്കുമ്പോൾ ഉള്ളിൽ
പിടയും വേദന
അടക്കിയും ചിറ-
കൊതുക്കിയും ധാന്യം
കൊറിച്ചു നാളുകൾ
കഴിക്കുന്നു ഞങ്ങൾ!
1. ലണ്ടൻ നഗരത്തിൻ്റെ ഹൃദയഭാഗത്തിലുള്ള ചത്വരം
© 1992 KTK
No comments:
Post a Comment