Friday 14 April 2023

കാലം


Time (kaalam) changes, and it changes constantly. Or so you've always been told. Time races so ahead of you that you can’t catch up with it and are left far behind. Or so you often thought. Though always in a rush, Time sometimes slows down, limps and lags, only to make haste and dash off again into infinity. Or so you have, at times, felt.

But this infinity called Time  which is just a presence, if such a thing can be, with no physicality whatsoever – how would it change and how would it move? Aren’t you actually marking your own transitions as different points in Time?

The poet, here, addresses Time and implores it to pause for a while amidst its journey, which has neither a beginning nor an end, and is never anchored, nor ever moored. He asks Time where it is headed – to which destination? And he invites it to stop by and take a short respite under the pandal that he has put up for it on the wayside. The poet, as usual, has his unique perspective and his own way of approaching and expressing things.

Being the artist of words that he is, he paints vivid imagery with rich metaphors and intense emotional hues. He enticingly refers to blushing, bashful twilights that linger, waiting for Time, around the corner of the horizon. Nights languish, lovelorn, in anticipation of Time, wine in hand. So too the afternoons hang around, anxious and eager to serve from their silver bowls of milk. And he exclaims that many an empire collapses, oceans dry up, lands cave in, creatures evolve, and ideologies die and sprout again under the heavy, pounding hooves of Time.

Yet, the poet wonders, haven’t there been sages who have reined in and held Time under their control? Alas! Time itself has stood still on the Kalindi, as its waves thrilled at the mesmerising sight of the Lord and the gopis dancing in divine love. Thus, as the poet too waits under the figurative pandal, musing on love's melodies, he realises the unreality of it all. Time, himself, the pandal, and the entire scheme of things - aren't they all but figments of his own imagination!

Sudarsana Kumar’s rendition exquisitely captures the poetic imagery.


SW · Kaalam | K. T. K. Variar | K. A. Sudarsana Kumar | Image Source Unknown


കാലം 


നിൽക്ക കാലമേ! ഭവാ-

   നൽപം, നിന്നനാദ്യന്ത-

ജൈത്രയാത്രയിലവി-

   ശ്രാന്തം നീ മുന്നേറുമ്പോൾ.


തീർത്തു ഞാൻ തണ്ണീർപ്പന്ത-

   ലങ്ങയെ ശുശ്രൂഷിക്കാൻ;

കാത്തുനിൽക്കുന്നു പാദ്യാർ-

   ഘ്യങ്ങളോടെതിരേൽക്കാൻ.


എങ്ങുനിന്നാരംഭിച്ചു 

   നിൻ നിരങ്കുശയാത്ര;

എങ്ങു ചെന്നെത്തീടുവാൻ 

   വെമ്പലാർന്നോടുന്നു നീ?


ലജ്ജയാൽത്തുടുപ്പേറും

   കവിളേന്തുമസ്സന്ധ്യാ-

ലക്ഷ്മിമാർ കാത്തു നിന്നെ 

   ചക്രവാളത്തിൻ കോണിൽ;


മുന്തിരിച്ചഷകങ്ങ-

   ളേന്തുന്ന രജനിമാർ 

മന്മഥവ്യഥപൂണ്ടു 

   നിൻസമാഗമം തേടി;


വെള്ളിക്കിണ്ണത്തിൽ പൈമ്പാൽ 

   കാച്ചിയാ മധ്യാഹ്നങ്ങ-

ളല്ലലാർന്നതാ നിന്നെ-

   ക്കാത്തുനിൽക്കുന്നു ദൂരെ.


നിൽക്കാതെ നിൽക്കാതെങ്ങു 

   പോകുന്നു ഭവാനാരെ

വിശ്രമരഹിതമി-

   ങ്ങന്വേഷിച്ചലയുന്നു?


നിൻ കുളമ്പടിക്കീഴിൽ 

   നടുങ്ങിത്തെറിക്കുന്നി-

തിന്നലെ വെന്നിക്കൊടി-

   യേന്തിയ സാമ്രാജ്യങ്ങൾ.


വറ്റിപ്പോയ് സമുദ്രങ്ങൾ 

   വൻകരകളോ മഹാ-

ഗഹ്വരങ്ങളായ് മാറി 

   നിൻപാദവിന്യാസത്തിൽ 


മർക്കടൻ മനുഷ്യനായ് 

   ദേവനായുയർന്നു നീ-

ന്നുൽക്കടമഹാചണ്ഡ-

   പരിണാമവാതത്തിൽ.


സത്യമായിന്നോളവും 

   പാലൂട്ടിപ്പുലർത്തിയ 

തത്ത്വസംഹിതയൊക്കെ 

   ച്ചത്തു മണ്ണടിയുന്നു.


മൃതമാം വിശ്വാസത്തിൻ 

   ചുടുകാട്ടിലെ മണ്ണിൽ 

പുതുപുൽക്കൊടികൾതൻ 

   നാമ്പുകൾ വിരിയുന്നു.


തെല്ലു വിശ്രമിക്കുക 

   തോഴരേ! നിന്നോടല്പം

സല്ലപിക്കുവാൻ കാത്തു 

   നില്പൂ ഞാനുൽക്കണ്ഠിതൻ 


അഷ്ടാംഗയോഗജ്ഞരാം

   മഹർഷിപ്രവരന്മാ-

രുത്തമ! നിന്നെപ്പാട്ടിൽ 

   നിർത്തിയെന്നറിവൂ ഞാൻ.


ഗോപികാരമണൻതൻ 

   രാസലീലകൾ കണ്ടു 

കാളിന്ദീപുളിനത്തിൽ 

   നിശ്ചലം നിന്നീലേ നീ?


തുച്ഛമാം കലാകാഷ്ഠാ-

   രൂപത്തിൽ പിറന്ന നീ-

യിദ്ധരിത്രിയിൽ മാനവ-

   ന്തരങ്ങളായിത്തീർന്നു,


വളർന്നു വികസിച്ചു 

   നിൽക്കുമ്പോളറിവൂ ഞാൻ 

ഭഗവൽപ്രഭാവത്തിൻ 

   മൂർത്തിമദ്ഭാവം നീ താൻ!


ഇന്നു ഞാനൊരു തണ്ണീർ-

   പ്പന്തലിലനുരാഗ-

ബന്ധുരഗാനങ്ങൾ തീർ-

   ത്തങ്ങയെ പ്രതീക്ഷിക്കേ,


ഞെട്ടുന്നു ഭവാനുമീ 

   ഞാനുമിത്തണ്ണീർപ്പന്ത-

ലൊക്കെയും മമ മിഥ്യാ-

   സങ്കല്പശില്പങ്ങളോ?


© 1972 KTK


No comments:

Post a Comment

സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...