Monday, 15 May 2023

മുത്തുകൾ തേടി


Like many of his other poems, Muthukal Thedi (In Search of Pearls) is also a poem where the poet is on his relentless search of his own self. Again, like in all his other poems, he approaches the theme in a manner that is as beautiful as it is unique.

The poet here reminds his mother of the precious gem that she had said was in there – within him – a jewel that would shine like the Sun and fill his heart with light – the possession of which was enough for him to take care of his entire lifetime. Of course, mothers have a way of their own. Especially when it comes to bringing their children around. And the son ventures to discover and acquire this stone that is so priceless that there couldn’t be anything worthier on this earth.

With much effort, he plunges into the pool of his own mind and begins a search for the invaluable gemstone. In the process, he rebuilds the broken steps leading to his own depths, and clears the mosses and water weeds on his way. He shovels away the dirt and silt, which had settled over the years, leaving the waters as clear as a mirror, reflecting the scenic views of the earth and the moon and the sparkling stars in the sky.

The poet, as usual, conveys his meanings in layers. He tells you what it takes to clear all the undesirable encroachers that have invaded one’s mind. He tells you of the need to restore oneself from their harmful impacts to reveal one’s own soul wherein lies the jewel that is one's quintessential self. And to seek it one has to dive deep, very deep, and with one’s five apertures closed and five vital breaths held within the body, or rather, with total control over one’s senses and one’s state of being.

And still the poet would reach the rock bottom to grab nothing but a handful of gravel or, at best, a few shining white pebbles. The jewel continues to be evasive. However, his mother surely couldn’t be wrong! And so he resolves to go back and try again and again until he finds the gem. And he beseeches his mother, the Mother Almighty, to bless him and help him persevere to find the jewel which is his own quintessence.

Smitha Keeran Warrier has put her heart and soul into her rendition, plunging into the lines and surfacing with the jewel within the poem.



മുത്തുകൾ തേടി

അമ്മയന്നോതീലേ വാർമണിമുത്തിതി-
ന്നുള്ളിൻ്റെയുള്ളിലിരിപ്പുണ്ടെന്നായ്?

ആദിത്യബിംബംപോൽ ചിൽപ്രകാശം ചോരി-
ഞ്ഞാഴത്തിലേറെ നിഗൂഢമായി 

അത്രയ്ക്കമൂല്യമാ മുത്തിന്നതീതമായ്‌ 
മറ്റൊന്നുമില്ലിദ്ധരയിലെന്നായ്.

അന്നു തൊട്ടേറെപ്പണിപ്പെട്ടു ഞാനുള്ളിൽ 
മിന്നുമാ രത്നം കരസ്ഥമാക്കാൻ.

ആഴത്തിലാഴത്തിലൂളിയിട്ടൂളിയി-
ട്ടേവം തിരച്ചിൽ തുടർന്നിടുന്നേൻ.

കാടും പടലും പരന്നൊരിപ്പൊയ്ക തൻ 
തീരങ്ങൾ തൂത്തേറെശ്ശുദ്ധമാക്കി,

പൊട്ടിപ്പൊളിഞ്ഞ കരിങ്കൽപ്പടവുകൾ 
കെട്ടിച്ചിറങ്ങുവാൻ ഭദ്രമാക്കി 

പായലും പച്ചയും നീക്കിസ്സരസ്സിതു 
മാനസപ്പൊയ്കപോൽ ശുദ്ധമാക്കി.

ആയിരമായിരം വർഷങ്ങളായിതി-
ന്നാഴത്തിലുള്ള ചളിയും ചേറും 

വാരിക്കളഞ്ഞപ്പോൾ വാരൊളിച്ചില്ലാർന്നു 
വാപി പ്രകൃതിതൻ ദർപ്പണമായ്.

ചെന്താർനിരകളും കൈരവപ്പൂക്കളും 
ഭംഗിയിൽ പൂത്തു സുഗന്ധമേകി.

വാരണിപ്പൂന്തിങ്കൾ താരങ്ങൾ ബിംബിച്ചു 
വാനംപോലെൻ പൊയ്ക ലാലസിച്ചു.

അത്യന്തശുദ്ധമിപ്പൊയ്കയ്ക്കടിത്തട്ടിൽ 
രത്നത്തെത്തേടി ഞാനാണ്ടിറങ്ങി.

അഞ്ചു സുഷിരങ്ങൾ ബന്ധിച്ചെൻ പ്രാണങ്ങൾ 
നെഞ്ചിന്നകമേ നിലയ്ക്കു നിർത്തി.

ആഴത്തിലാഴത്തിലൂളിയിട്ടെത്തി ഞാൻ 
വാർമണിമുത്തൊന്നു കൈക്കലാക്കാൻ.

കിട്ടിയതില്ല ഞാൻ വാരിയെടുത്തതു 
മുറ്റും ചരൽ മാത്രമായിരുന്നു .

വെള്ളിത്തിളക്കമാർന്നുള്ളിൽ മരുവുന്ന 
വെള്ളാരങ്കല്ലുകളായിരുന്നു.

വിശ്വസിക്കുന്നിതനർഘമാ രത്നമു-
ണ്ടുൾത്തട്ടിനുള്ളിലെഗ്ഗഹ്വരത്തിൽ.

നിത്യം ശ്രമിക്കും ഞാനങ്ങിറങ്ങിച്ചെന്ന-
ശ്ശുദ്ധമാം രത്നം കരസ്ഥമാക്കാൻ.

ഒന്നു കൈവന്നീടിൽ സമ്പത്തതു പോരു-
മില്ല മറ്റൊന്നുമഭിലഷിക്കാൻ 

അമ്മേ! കനിഞ്ഞു നിന്നാശിസ്സരുളുകാ-
നന്മുത്തു കണ്ടെത്താൻ കെൽപ്പുമേകൂ! 

© 1991 KTK

സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...