Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Shraddham rituals were conducted at Chovvara, Ernakulam, the family proceeded to hand over the award, K. T. Krishna Variar Smrtipuraskaram, which was instituted in memory of Achhan (the poet), to the noted poet and literary critic N. K. Desam at the awardee's residence in the presence of a few friends and family of the poet.
Here are a few excerpts from the press coverage.
എറണാകുളം: പ്രശസ്ത കവി എൻ കെ ദേശത്തിന് കെ ടി കൃഷ്ണ വാര്യർ പുരസ്കാരം സമ്മാനിച്ചു. കവിയുടെ അങ്കമാലി കോതകുളങ്ങരയുള്ള വസതിയിലെത്തിയാണ് കെ ടി കൃഷ്ണവാര്യരുടെ കുടുംബാംഗങ്ങൾ പുരസ്‍കാര സമർപ്പണം നടത്തിയത്. എൻ കെ ദേശത്തിന്റെ “ദേശികം” എന്ന കവിതാ ബൃഹദ് സമാഹാരമാണ് ഈ പുരസ്‍കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മുപ്പതിനായിരം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‍കാരം. കവിയും വിവർത്തകനും സാങ്കേതിക വിദ്യാ വിദഗ്ധനുമായിരുന്ന കെ ടി കൃഷ്ണവാരിയരുടെ സ്മരണക്കായി ഏർപ്പെടുത്തപ്പെട്ടതാണ് പുരസ്‌കാരം...
പന്ത്രണ്ടാമത്തെ വയസ്സിൽ കാവ്യരചന തുടങ്ങിയ എൻ.കെ. ദേശം 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ.
ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്രയ്‌ക്കു 2007ൽ ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.കെ. ദേശം 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ആശാൻ പുരസ്കാരത്തിന് അർഹനായി.ഇദ്ദേഹത്തിന്റെ ഗീതാഞ്ജലിക്കു 2017ൽ പരിഭാഷയ്‌ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.30 വയസ്സു വരെ പ്രണയ കവിതകൽ എഴുതിയ എൻ കെ ദേശം പിന്നീടു സാമൂഹിക, രാഷ്‌ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു തന്റെ രചനാരീതി മാറ്റുകയായിരുന്നു.
കവി നാളിതുവരെ രചിച്ച തെരഞ്ഞെടുത്ത കവിതകൾ ചേർത്ത് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച് നാഷനൽ ബുക് സ്‌റ്റാൾ വിതരണം ചെയ്യുന്ന “ദേശികം” എന്ന സമ്പൂർണ്ണ കവിതാ സമാഹാരം വ്യാപകമായ അനുവാചക പ്രശംസ ഏറ്റുവാങ്ങിയ കൃതിയാണ്.......Read more at: https://janamtv.com/80781283/