Friday 2 July 2021

മൊയ്തീൻ്റെ വാഗ്ദാനം [എൻ്റെ കവിത - ഭാഗം രണ്ട്]

 
https://www.vecteezy.com/free-photos

There’s something about growing up listening to stories. You believe you belong in those stories. The dividing line between fact and fiction is but faint. Then one day you have a rude awakening. You realise that the stories were not yours after all. But you are still fascinated by them. They go with you wherever you go. Here’s a narration about such an awakening. One of the earliest encounters of the poet’s young mind with reality.

മൊയ്തീൻ്റെ വാഗ്ദാനം

ചെറിയേടത്തിക്ക് ഗുണകോഷ്ട്ഠം ഹൃദിസ്‌ഥമായിരുന്നു. പത്തുവൃത്തം, നാരായണീയം, ശ്രീകൃഷ്ണചരിതം മണിപ്രവാളം എന്നീ കാവ്യങ്ങളിലെ ശ്ലോകങ്ങൾ കാണാതെ ചൊല്ലാൻ കഴിഞ്ഞിരുന്നു. ചെറിയേടത്തി ആയിരുന്നു എൻ്റെ ആദ്യത്തെ ഗുരുനാഥ. അവർക്കറിയാവുന്ന ശ്ലോകങ്ങളും, കണക്കുകളും, 27 നക്ഷത്രങ്ങളും, 15 തിഥികളും മറ്റും ഞാനും പഠിച്ചു. അമ്മക്ക് ഉച്ചക്ക് ഊണ് കഴിഞ്ഞാൽ വായന കേൾക്കണമെന്ന് നിർബന്ധമായിരുന്നു. വൈശാഖമാഹാത്മ്യം, തിങ്കളാഴ്ചമാഹാത്മ്യം, ശിവപുരാണം, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, പുറയന്നൂരിൻ്റെ ഭാഗവതം ദശമസ്കന്ധം, എഴുത്തച്ഛൻ്റെ രാമായണം കിളിപ്പാട്ട് ഇവയൊക്കെ ആയിരുന്നു അമ്മ വായിച്ചുകേൾക്കുന്ന പുരാണഗ്രന്ഥങ്ങൾ.

കൂട്ടിവായിക്കാറായപ്പോഴേക്കും ഈ പുരാണങ്ങൾ വായിച്ചു കേൾപ്പിക്കേണ്ട ചുമതല എനിക്കായി. അമ്മക്ക് എല്ലാ പുരാണകഥകളും കാവ്യാർത്ഥങ്ങളും വിശദമായി അറിയാമായിരുന്നു. അങ്ങനെ അമ്മയെ വായിച്ചുകേൾപ്പിച്ചും, അമ്മ പറഞ്ഞുതരുന്ന സാരാർത്ഥങ്ങൾ ഗ്രഹിച്ചും എനിക്ക് പുരാണകഥകളിൽ ഒരുപാട് തഴക്കം വന്നു. ജീവിച്ചിരിക്കുന്നവരേക്കാൾ പ്രിയപ്പെട്ടവർ പുരാണകഥാപാത്രങ്ങളായി. ആകാശത്തു കാണുന്ന സൂര്യചന്ദ്രന്മാരും, ഭൂമിയും, അടുക്കളയിൽ കത്തുന്ന അഗ്നിയും എല്ലാം കഥാപാത്രങ്ങളായി. ഓരോ മരത്തിലും നളകൂബരമണിഗ്രീവന്മാർ ഒളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. അച്ഛൻ നന്ദഗോപരും അമ്മ യശോദയും ചെറിയേടത്തി ഗോപകന്യകയും ആയി. ഈ പുരാണസ്വാധീനം എന്നിൽ എല്ലാ കാലത്തും നിലനിന്നു.

തൊഴുത്തിലെ പശുക്കളും പശുക്കുട്ടികളും എനിക്ക് വലിയ ഹരമായിരുന്നു. സ്നേഹത്തോടുകൂടി താടയിൽ ചൊറിഞ്ഞുകൊടുത്താൽ അവ നക്കിത്തോർത്തുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. പശുക്കുട്ടികളെ പുല്ലുമേയാൻ കൊണ്ടുപോയി കെട്ടുന്നതും വൈകുന്നേരം ആലയിൽ കൊണ്ടുവന്നു കെട്ടുന്നതും ഞാൻ തന്നെ.

കാലിത്തൊഴുത്തിൽ എല്ലാ പശുക്കളുടേയും അമ്മയായി വെളുത്തുതടിച്ച സുന്ദരിയായ ലക്ഷ്മി എന്ന അമ്മപ്പശു ഉണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഈ തള്ളപ്പശുവിന് പ്രസവശേഷി ഇല്ലാതെയായി. അച്ഛൻ ഈ വെളുത്ത പയ്യിനെ 15 ക.ക്ക് വിൽക്കാൻ തീരുമാനിച്ചു. പശുവിനെ മൊയ്തീൻ വാങ്ങിക്കൊണ്ടുപോയി കൊന്ന് ഇറച്ചിവിൽക്കുമെന്ന് ആരോ എന്നോടു പറഞ്ഞു. പയ്യിനെ വിൽക്കരുതെന്ന് ഞാൻ അച്ഛനോട് താണുകേണപേക്ഷിച്ചു. കൊല്ലാനല്ലെന്ന്  മൊയ്‌തീൻ തന്ന വാഗ്ദാനത്തിൻമേൽ പശുവിനെ കൊണ്ടുപോവുകതന്നെ ചെയ്തു.

അന്ന് ഞാൻ അനുഭവിച്ച ദുഃഖവും സങ്കടവും പറയാനാവില്ല. പിന്നീട് എൻ്റെ അമ്മ വാഹനാപകടത്തിൽപ്പെട്ടു മരിച്ചുപോയപ്പോൾ ഒരിക്കൽക്കൂടി ആ ദുഃഖം ഞാൻ അനുഭവിച്ചു. മൊയ്തീനെ ഹിരണ്യകശിപുവായും രാവണൻ എന്ന ദുഷ്ടരാക്ഷസനായും കണ്ടു. ആ രാക്ഷസൻ ലക്ഷ്മിപ്പശുവെ വെട്ടാൻ ഓങ്ങുന്നതും അവൾ എന്നെ വിളിച്ചു കരയുന്നതും സ്വപ്നത്തിൽ കണ്ടു ഞാൻ ഞെട്ടിയുണർന്നു. 15 കയ്ക്കു ആ പശുവിനെ കൊടുത്തത് അച്ഛൻ ചെയ്ത അക്ഷന്തവ്യമായ ഒരു ക്രൂരകൃത്യമായി എനിക്ക് തോന്നി.

©KTK

(തുടരും)


2 comments:

  1. Your endorsement and work on your father’s stories are just an alignment of two different minds but one-in-the-other. Oliver Sacks the neurologist says on memories – “Memory is dialogic and arises not only from direct experience but from the intercourse of many minds.”

    Truly, the gift that you are handing over to your father is of immense value to me as a reader; as I plunge into the scales of time that passed by me …
    The story of the sale of LAKSHMI, also represents probably of the STHREEDHANAM our society still holds.

    Please convey my regards to your father, an accomplished persona who I admire.

    Best wishes Sujatha.

    ReplyDelete
    Replies
    1. Thank you, Sir. I have read out your message to him. He thanks you immensely.

      Delete

സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...