Thursday, 10 February 2022

മഞ്ഞുതുള്ളി

The little drop of dew has been an inspiration to many a poet. The dewdrop, in poetic musings, has often become a flawless mirror to the spiritual soul, at times an obvious manifestation of fleeting beauty, sometimes a graceful veneer of intense sorrow, and almost always, a poignant symbol of life's fragility.

In this poem, Manjuthulli, the dewdrop becomes all of this and more to the poet. He identifies himself with the dewdrop, as he feels his own existence is equally momentary. The entire universe with its infinite skies reflects in him too. When the sun shines on him, he blooms in all seven hues. And, even in the darkest of hours, he flashes a smile, albeit for a short while. Like the ephemeral dewdrop, he too will vanish only to return and fall as a drop of tear on a poet’s cheek!

Here, the poet identifies with the dewdrop, and the reader with the poet.

The following rendition in Arundhathy Varma’s rich and resonant voice adds to the experience of the poem.




മഞ്ഞുതുള്ളി 

ക്ഷുദ്രമാമൊരു മഞ്ഞു-
     തുള്ളി ഞാനൊരു മാത്ര 
മാത്രമാണെൻ ജീവിത-
     ദൈർഘ്യമേന്നാകിൽപ്പോലും,

ബിംബിച്ചു കാണുന്നില്ലേ 
     നിങ്ങളെന്നുള്ളിൽ വ്യോമ-
മണ്ഡലമനാദ്യന്തം;
     അംബതൻ മണിഹർമ്മ്യം?

ഇച്ചരാചരങ്ങളീ 
     ബ്രഹ്മാണ്ഡസഹസ്രങ്ങ- 
ളൊക്കെയും സൂക്ഷിച്ചൊന്നു 
     നോക്കിയാൽ  കാണാമെന്നിൽ.

ആദിത്യൻ കരുണയാർ-
     ന്നെൻ മെയ്യിൽ തലോടുമ്പോ-
ളായിരം മഴവില്ലു 
     പൂത്തുനില്പതും കാണാം.

കട്ട കേട്ടുമിക്കാടി-
     ന്നിരുട്ടിലൊരു ചെറു-
മുഗ്ധഹാസമായ് വന്നു 
     തെല്ലിട വിരാജിച്ചു.

ഇക്കാണും വനമുല്ല-
     യ്ക്കണിയാൻ മനോജ്ഞമാം 
മുത്തുമാലകൾ തീർത്തു 
     സാമോദം സമ്മാനിച്ചു.

ചരിതാർത്ഥതയാർന്നു 
     നാളെ ഞാൻ തിരിച്ചെത്തും 
കവി! നിൻ കവിൾത്തട്ടിൽ 
     കണ്ണുനീർക്കണമായി!

© 1972 KTK


2 comments:

  1. ക്ഷ ഇഷ്ടായി - കവിത യിലെ അക്ഷരങ്ങൾക്ക് സ്പുടതയും വ്യാപ്തിയും കൂടി ചേർന്നപ്പോൾ പണ്ട് കവികളുടെ അരെങ്കിൽ ഇരുന്നു ആലാപനങ്ങൾ കേട്ടതോർത്തു. ഇനി ഇതെല്ലാം ചേർത്ത് ഒരു യു ട്യൂബ് സൃങ്ങല കൂടെ ആയാൽ അതൊരു അലങ്കാരം ആയി മാറും.. ഭാവുകങ്ങൾ

    ReplyDelete
    Replies
    1. Thank you, Sir. I am thinking of creating a YouTube presence too.

      Delete

സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...