Tuesday, 19 April 2022

ചെർണോബിൽ

Man’s scientific pursuits have led him to make amazing discoveries that could better his life on earth. But he always ended up using them to fulfil his own greed. This poem is based on the nuclear explosion that occurred in the Chernobyl Nuclear Power Plant years ago. The reasons cited for the disaster were design flaws along with negligence of the operators. The destruction that ensued, including loss of human life and damage to property, was humungous and irreparable.

In this poem, Chernobyl, the poet asks Devi, the epitome of Shakti or Power – Did I misspell your mantra while invoking you? Did I mispronounce it? Where did I go wrong that you have now turned into Kaali, with a fierce, dark form that masks your grace, with fangs that hide your smile?  – And the poet regretfully recognises a reflection of his own human race in this poison-spewing, death-sowing avatar of the Goddess.

Today, decades later, Chernobyl is again afire with war cries. What unleashed the war was, again, the greed for power, or rather, the fear of losing it.

Here's a powerful rendition of the poem by Smitha Keeran Warrier.


ചെർണോബിൽ 


ദുഷ്ടനാം മഹിഷത്തെ 

ഹനിക്കാൻ നിന്നെ സ്വർഗ്ഗ-

ശക്തികൾ സമാഹരി-

ച്ചാവാഹിച്ചല്ലോ മുന്നം 

വർഷിക്കും ശാകംഭരി 

രക്ഷിക്കും വരദയായ് 

ശക്തിയെയുണർത്തേണ്ട 

മന്ത്രം നീ ഞങ്ങൾക്കേകി.


വിദ്യുത്തിൻ വരദാത്രി 

ദുർഗ്ഗയായ് നിന്നെ ദ്വാദ-

ശാക്ഷരബീജങ്ങളാ-

ലിന്നു ഞാനാവാഹിക്കേ,

മൃത്യുവിൻ വിഷവർഷം 

വമിക്കും ഭയാനക-

ഭദ്രകാളിയായ് ഭാവം 

മാറ്റുവാനെന്തേ ബന്ധം?


തെറ്റായിജ്ജപിച്ചുവോ 

മൂലമന്ത്രത്തെ?ശ്ശക്തി-

ചക്രത്തിനന്തർബിന്ദു

പങ്കിലമാക്കിത്തീർത്തോ?


സുന്ദരം മുഖബിംബ-

മൊളിക്കും കരാളത 

പുഞ്ചിരി മറയ്ക്കുമ-

ദ്ദംഷ്ട്രതൻ ബീഭത്സത 

ഇന്ന് കാണുമ്പോളമ്മേ!

ഞങ്ങൾതൻ തനിച്ഛായ-

യല്ലി നിൻ സ്വരൂപത്തിൽ 

ബിംബിച്ചു കാണ്മൂ ഞങ്ങൾ?


© 1990 KTK


Tuesday, 5 April 2022

കരയുന്ന ഉണ്ണി

In 1992, the United Nations Conference on Environment and Development (UNCED), also known as the Earth Summit, was held at Rio de Janeiro where more than 100 leaders from around the world met to address the ‘urgent’ problems of environmental protection and socio-economic development. How ‘urgent’ an environmental problem is continues to be debatable though. For, we are still debating without having found any feasible solutions whatsoever, creating more and more serious environmental issues in the meantime. The poet here ponders over the sheer futility of such summits hosted by those in power – of money and position – who turn a deaf ear and a blind eye to the continued human atrocities on the planet. All for more money and more power.

The subject of the poem ‘Karayunna Unni’, or ‘The Crying Baby’, represents our future generations – our children and grandchildren. As our glaciers melt and drain away, rivers go dry, forests turn into deserts, and air weighs down with toxicity, ‘the baby’ gasps for a breath of fresh air and thirsts for a drop of clean water. Alas, if only someone heard its pitiful cries! Unfortunately, they continue to fall on deaf ears.

PS: The picture below, which was famously captured by Pablo Bartholomew at the time of the Bhopal gas tragedy and which tore the Indian conscience to shreds at that time, was awarded the World Press Photo of the Year (1985). The tragedy, however, lives on.

Please listen to a heart-rending recital of the poem by Arundhathy Varma.



കരയുന്ന ഉണ്ണി


ദീനദീനമൊരുണ്ണി കേഴുന്നു!

     വരളുന്ന ഗംഗതൻ കരയിൽ,


മരുഭൂമിയായൊരു  

     മരതകക്കാടിൻ്റെ മടിയിൽ,


അങ്ങു ഹിമാനികൾ കുത്തിയൊലിച്ചൊരു 

     മഞ്ഞുമാമലതൻ ചുവട്ടിൽ,


ഒരു തുള്ളി നീരും പൊഴിക്കാത്ത വന്ധ്യമാം 

     ധവളമേഘത്തിൻ്റെ നിഴലിൽ,


വിഷവായുവേറ്റു വിറങ്ങലിച്ചടിയുന്ന 

     പശുപക്ഷിമാനവർക്കിടയിൽ,


ഒരു വീർപ്പു കിട്ടാതെ കുടിനീരുമില്ലാതെ 

     ലവലേശമാർദ്രതയെന്യേ 


ദയനീയനാമൊരു പൊന്നുണ്ണി കരയുന്നു 

     വരളുന്ന ഗംഗതൻ കരയിൽ 


ഉഗ്രമാംവേനലിൻ നാളങ്ങൾ കത്തുന്ന 

     തപ്തമാം താഴ്വര തന്നിൽ,


കുന്നു കൂടീടും കടലാസ്സുനോട്ടിൻ്റെ

    ശൃംഗത്തിലവകളാൽ മൂടി,


അതിദീനമതിദീനമുണ്ണി കരയുന്നു 

     തളർവാതമാർന്നു, കൈകാലുകൾ മരവിച്ചു 


വിഷവാതകങ്ങളാൽ ഹൃദയവും സ്തംഭിച്ചു 

     എരിപൊരിക്കൊണ്ടു വശംകെട്ടു വാടിയാ-


ഗളനാളമാകെ വരണ്ടും വിത്തപ്രതാപത്തിൻ 

     'ഭൗമോച്ചവേദി'യിൽ ഉച്ചത്തിൽ കേഴുന്നിതുണ്ണി! 


© 1992 KTK


സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...