‘Muthalali’ is a biographical poem in that it reflects the life of certain people the poet has come across in his life. The protagonist is a combination of those people who left the villages they grew up in, chasing their dreams and aspirations, to build their fortunes in the cities. It is also about those who never left their hometown, but while remaining on their own native land, realised it was no more the place that it used to be.
The poem
brings out the pure simplicities of a rustic life and its modesties as against
the corrupt complexities of urban life and its excesses. The protagonist recalls
the joy of eating gruel out of his mother’s hand and reminisces the coy
demeanour of his first ever love. He wonders, with a rueful sigh, how much he
has changed since those days and so too his village. He regretfully accepts
that some changes cannot be reversed. And he loses hope that the sandy barrens of his life will ever turn green again.
Perhaps this poem will find an echo in the mind of every one of
its readers. As for me, I am hooked on these four lines - “Where have gone the
grassy patches / I passed by in this desert of mine / where are the shoots of
poetry / that erewhile sprouted in my mind?). They run in a continuous loop
inside my head.
Das M. D.’s rendition carries the soul and conveys the very
essence of the poem.
മുതലാളി
ഇന്നു ഞാനെ'ന്നിമ്പാല'യിൽ
വമ്പെഴുന്ന നഗരത്തി-
ലീമഹാരാജവീഥിയിൽ
സഞ്ചരിക്കുമ്പോൾ,
ഓർത്തിടിന്നു ഞാനിന്നെത്ര
മാറിപ്പോയി? പൈമ്പാലൂട്ടി-
പ്പോറ്റിയൊരിപ്പട്ടണവു-
മെത്ര മാറിപ്പോയ്?
അന്നു ഞാനുമൊരു കൊച്ചു
മൺകുടിലിൽ പിറന്നിതെ-
ന്നുന്നതാഭിലാഷം മാത്രം
മൂലധനമായ്
അന്നു ഞാനെൻ കുറിപ്പാസ്സു-
പുസ്തകങ്ങൾ കയ്യിലേന്തി-
സ്സഞ്ചരിച്ചു നിത്യം കൂലി-
സ്സൈക്കിളിലേറി;
പുത്തനാമിപ്പാതയന്നു
ച്ചെത്തുവഴിയായിരുന്നു;
വിദ്യുത്പ്രഭയില്ല നാടൻ-
വിളക്കു മാത്രം.
ഉത്തുംഗമായ് രണ്ടുപാടു-
മുയർന്നൊരിപ്പരിഷ്കൃത-
പത്തനങ്ങളില്ല; കുടിൽ-
നിരകൾ മാത്രം
കൊച്ചു പഞ്ചായത്തിന്നൊരു
'കോർപ്പറേഷ'നായി; ചായ-
മക്കാനിയോ 'പഞ്ചതാര'-
ഹോട്ടലു*മായി.
പട്ടണത്തിൽ പത്തുലക്ഷം
മതിക്കുന്ന കെട്ടിടങ്ങ-
ളൊട്ടധിക,മിന്നെൻപേരി-
ലുയർന്നുനില്പൂ.
പത്നിമാരീ നഗരത്തി-
ലെനിക്കുണ്ടു മൂന്നുപേരി-
ന്നഭ്രനക്ഷത്രങ്ങളെൻ്റെ
നിത്യസഖിമാർ.
പുത്തനാമെൻ കാറു കണ്ടു
വഴികളിൽ പാവങ്ങളാം
മർത്ത്യലക്ഷമാദരാലേ
വാങ്ങിമാറുന്നു
പട്ടണിക്കുഷ്യനിൽ ശീമ-
മദ്യം മോന്തിക്കമ്പനിതൻ
നഷ്ടലാഭക്കണക്കു ഞാൻ
പരിശോധിപ്പൂ.
എങ്കിലുമെൻ ദുർല്ലഭമാം
ഇളവേൽക്കും വേളകളിൽ
കണ്ടിടുന്നു പണ്ടെത്തെയാ
ഗ്രാമബാലനെ
മൺകുടിലിലിമ്പമോട-
ന്നമ്മയേകും പഴഞ്ചോറി-
ന്നെന്തുമാത്രം സ്വാദാണെന്നു
നെടുവീർക്കും ഞാൻ.
അന്നു ഞാനെന്നനുരാഗ-
ഭാജനമായ് കണ്ട ഗ്രാമ-
പ്പെണ്ണിൻ വ്രീളാനമ്രാനന-
മിന്നുമോർക്കുന്നു.
എങ്ങുപോയെൻ മരുഭൂവിൽ
പിന്നിട്ടൊരശ്ശാദ്വലങ്ങൾ;
എങ്ങുപോയെൻമനസ്സിലെ-
ക്കാവ്യാങ്കുരങ്ങൾ?
ഉത്തുംഗമാമഭിലാഷ-
സഞ്ചയത്തിൻ വിമാനത്തി-
ലിത്രകാലം പിന്തിരിയാ-
തൊട്ടു നിർത്താതെ,
ചരിക്കുമ്പോളറിവു ഞാൻ
പിന്നിട്ടൊരപ്പച്ചപ്പുക-
ളൊരിക്കലും തിരിച്ചെത്തി-
ല്ലെൻ മണൽക്കാട്ടിൽ.
© 1970 KTK
*ഫൈവ് സ്റ്റാർ ഹോട്ടൽ
'ഓർത്തിടുന്നു ഞാനിന്നെത്ര മാറിപ്പോയി' - This reflects poets idea on sudden changes.
ReplyDeleteനാടൻ വിളക്കും, ചായ മക്കാനിയും മാറി മറഞ്ഞു പഞ്ചതാര ഹോട്ടലുകളായത് സുന്ദരമായൊരു കാഴ്ചപ്പാടല്ലേ?
മൺകുടിലും പഴങ്കഞ്ഞിയും - അറിയാവുന്നവർക്ക് ഇന്നുമത് പഞ്ചാമൃതം..
അതൊന്നും തിരുച്ചെത്തില്ല...
1970 ഇൽ കുറിച്ച ഈ കവിത അന്നത്തേക്കാൾ ഇന്നു പ്രസക്തി കൂട്ടുന്നു
ഭംഗിയായി..
Thank you for reading... Yes. We have changed and our surroundings too.
Delete