In
this poem, “Pattunoolpuzhu” (Silkworm), the poet identifies with the silkworm. Dwelling
in contemplation, like the silkworm in its cocoon, the poet weaves his songs, like
silken yarns in vivid hues. Eventually,
when the spirit within would cease fluttering, the poet muses, “I” would become
one with “my” cocoon, the soul would then turn into a star on the farthest
corner of the horizon, or a white orchid flower on the highest peak of the
Sahyadri, or the fragrant breath of an intoxicating night queen. “I” would view
the charming twilights, the days and the nights, the seasons, and the passing eras.
“I” would watch the gardens in bloom and the flush of asoka*. And “I” would revel in the beauty of them all draped in
“my” silken yarns.
Listen
to Sreedevi Unni render the poem in her silky timbre.
*asoka flowers, asoka also means ‘without sorrow’.
പട്ടുനൂൽപ്പുഴു
പട്ടുനൂൽപ്പുഴു ഞാനെ-
ന്നന്തരാത്മാവിൽ തീർത്ത
പാട്ടിൻ്റെ നൂലാലൊരു
വലയം നിർമ്മിക്കുന്നു.
ഞാനതിൽ സമാധിസ്ഥൻ
ഗാനങ്ങൾ നെയ്യുന്നേരം
ഹാരിയാം പുതുയുഗ-
സന്ധ്യകൾ വിടരുന്നു.
പട്ടുനൂലുകളിതു-
നാളെത്തെ പ്രഭാതത്തിൻ
ചിത്രവർണ്ണാലംകൃത-
നീരാളവൈവിധ്യങ്ങൾ.
ഈ മഹാചൈതന്യത്തിൻ
സ്പന്ദനം നിലച്ചിങ്ങു
ഞാനെൻ്റെ വല്മീകത്തിൽ
വിലയിച്ചടിയുമ്പോൾ,
യുഗസംക്രമങ്ങളും
ഋതുകന്യകമാരും
ദിനയാമിനികളും
സന്ധ്യാസുന്ദരിമാരും
ഇപ്പട്ടാടകൾ ചാർത്തി
യെത്തുമ്പോൾ പുളകിതം
നിൽക്കുമങ്ങശോകങ്ങൾ,
പുഷ്പിതമുദ്യാനങ്ങൾ.
ചക്രവാളത്തിൻ കോണി-
ലൊരു താരകയായ് ഞാൻ
സഹ്യസാനുവിലൊരു
മന്ദാരമലരായി,
മാദകനിശാഗന്ധി
തൻ മൃദുനിശ്വാസമായ്
ആ മനോഹരരംഗം
കണ്ടു നിർവൃതികൊള്ളും!
No comments:
Post a Comment