In this poem, Bermuda Thrikonam, one sees that the fabled
Triangle has caught the imagination of the poet too in his own unique,
reflective, philosophical way. Man embarks on the journey of his life, crossing
the ocean of time, leaving the very roots of his essential being, in search of
the paradisiacal abode of his dreams. Though swirling, sinking and drowning in
the eddy of his own desires, he continues to yearn for the imagined greener
pastures on the far-away shores. Caught in the whirlpool of his aspirations and
greed, he seeks, in vain, the gates to his heaven. Was it, after all, a mirage?
Where is the promised land of his dreams?
'ബെർമുഡാ ത്രികോണം'
എങ്ങു നാം കിനാക്കണ്ട
വാഗ്ദത്തതീരം? ദൂരെ
മഞ്ഞുമൂടലിൽ പാർത്ത
നാകഗോപുരദ്വാരം?
ഒക്കെയും കാനൽജ്ജല-
മായിരുന്നുവോ? കൂരി-
രുട്ടിലിക്കര കാണാ-
ക്കടലിൽ കേഴുന്നോർ നാം,
'ബെർമുഡാ' ത്രികോണത്തിൻ
ചുഴിയിൽ കറങ്ങിയും
വൻകയങ്ങളിൽ താണു
മുങ്ങിയും വലയുന്നു.
ഉള്ളതൊക്കെയുംവെടി-
ഞ്ഞുറ്റോരെപ്പിരിഞ്ഞു നാം
വന്നതിപ്പെരും കടൽ
ച്ചുടലക്കളത്തിലോ?
അക്കരെ,ക്കടലുകൾ-
ക്കക്കരെ മരതക-
പ്പച്ചയാം മണിദ്വീപം
പിന്നെയും വിളിക്കുന്നോ?
എങ്ങു നാം കിനാക്കണ്ട
വാഗ്ദത്തതീരം? ദൂരെ
മങ്ങിയും തെളിഞ്ഞുമാ-
നാകഗോപുരവാടം!
© 1990 KTK
ബെർമുഡാ ത്രികോണം അറ്റ്ലാന്‍റിക് സമുദ്രത്തിലെ അത്യപകടകരമായ ഒരു മേഖലയാണ്. 'ടൈറ്റാനിക്' തുടങ്ങിയ കപ്പലുകളും പല വിമാനങ്ങളും ഇവിടെ അപ്രത്യക്ഷമായിട്ടുണ്ട്.
No comments:
Post a Comment