Sunday, 22 August 2021

ചിലന്തിവല

Chilanthivala was written by my father when he was pursuing his intermediate (later known as pre-degree and presently, higher secondary) education. A poem inspired by Jonathan Swift’s ‘Gulliver’s Travels’ in which an ingenious architect found a way of building houses by beginning at the roof and working downward to the foundation, this poem could have been a turning point in his journey as a poet.

Perhaps this was the first poem that moved him up from the Baalapankthi (Children’s Section) pages to the main section of Mathrubhumi. That the poem was approved by none other than the literary genius, poet, and scholar N. V. Krishna Warrier, who was the then editor of Mathrubhumi, makes the poem all the more special to the poet. To this day he cherishes the note of appreciation he received for the poem from the legendary poet himself. 

The poem has been rendered here by the poet's daughter and my sister Sreedevi Unni.

[Image: vecteezy.com]

ചിലന്തിവല 


സദ്രസം തൈത്തെന്നലിൽ 

     ചാഞ്ചാടി മേവുന്നൊരാ 

ക്ഷുദ്രമാം ചിലന്തിതൻ 

     വല കണ്ടിരുന്നു ഞാൻ,


മാമകഹൃദയത്തിൽ 

     വലകെട്ടുന്നു നാനാ-

മാദകവികാരങ്ങ-

     ളായിടും ചിലന്തികൾ.


പതുക്കെത്തലയാട്ടി-

     ച്ചിരിച്ചു വല - ഞാനോ 

പടുത്തു നൂറായിരം 

     ഹർമ്മ്യങ്ങളെന്നുള്ളത്തിൽ.


വെണ്ണക്കല്ലിനാൽ തീർത്ത 

     വെണ്മാടം ശരത്തിലെ 

വെണ്ണിലാവിനെപ്പോലും 

     ജയിച്ചു തെളിമയാൽ 


അമരാവതിപോലും 

     ലജ്ജിച്ചു മമ ഹർമ്മ്യ-

മഭിമാനോദ്വേഗത്താ-

     ലുന്മുഖം നോക്കുന്നേരം.


നീലവാനിൽ വന്നെത്തി 

     നോക്കുന്നു മാലാഖമാർ;

നീരജമിഴികളാം 

     കിന്നരകുമാരിമാർ.


അത്ഭുതസ്തിമിതരായ് 

     നിൽക്കുന്നു നാകസ്ഥന്മാർ 

നിസ്തുലപ്രഭാവമെൻ 

     രത്നപത്തനം കാൺകേ.


നീലമേഘത്തിൻ നാട്ടിൽ

     പാടുന്നു രാപ്പാടികൾ;

നീഹാരം പൊഴിക്കുന്നു

     നീരദം ഹർഷാവേശാൽ.


നാകവുമുലകവു-

     മത്ഭുതപരതന്ത്രം 

മാമകമനോഹര-

     പത്തനം സമീക്ഷിക്കേ,


അനവദ്യാനന്ദത്താൽ 

     സംഗീതം പെയ്തു ചിത്ത-

മമൃതം കവിഞ്ഞു മ-

     ന്മാനസതടാകത്തിൽ.


മാമകഹർമ്മ്യത്തിൻ്റെ

     ഭാരത്താലടിയിലെ 

മാറാല തകർന്നു പോ-

     മെന്നുഞാനോർത്തീലല്ലോ.


അലറീ തെക്കൻ കാറ്റൊ-

     ന്നയ്യയ്യോ! ചിലന്തിതൻ 

വല പോയ് ചിതറുന്നു

     നൂറു നൂറായിക്കാറ്റിൽ.


ഹന്ത! 'ഭൂമാതി'ൻ മാറിൽ 

     പതിച്ചു മമ സ്നിഗ്ദ്ധ-

ദന്തഗോപുരം, ദിവ്യ-

     സൗന്ദര്യസാക്ഷാൽക്കാരം.


ഓർക്കുകയാണിന്നു ഞാൻ*

     മോന്തായം കെട്ടാനാദ്യ-

മുദ്യമിച്ചൊരശ്ശാസ്ത്ര-

     കാരരെ, യഭിജ്ഞരെ.


വായുവിൽ കിനാവിൻ്റെ 

     താഴികക്കുടം തീർക്കും 

മാനവസഹജരെ,

     സങ്കല്പപാന്ഥന്മാരെ!


© 1958 KTK

*കുറെ ശാസ്ത്രകാരന്മാർ ഒന്നിച്ച്‌ ഒരു പുരപ്പണി തുടങ്ങിയതായി 'ഗളിവറുടെ സഞ്ചാരകഥകളി'ൽ സ്വിഫ്റ്റ് വിവരിക്കുന്നു. അവർ ആദ്യം കെട്ടിത്തുടങ്ങിയത് മോന്തായമാണ്.


2 comments:

  1. ചാരുകസാലയിൽ കിടന്നു മുകളിലേക്ക് അട്ടവും മോന്തായവും നോക്കുമ്പോൾ ആയിരിക്കും വായുവിൽ കിനാവിന്റെ താഴികക്കുടം തീർത്ത ശാസ്ത്രകാരന്മാരെ ഓർത്തതും;
    ചിലന്തി ഇഴകളായി തന്ടെ വല നെയ്തെടുത്തതും ഭാവനയുടെ താളങ്ങളിലൂടെ ഈ കവിത ജീവൻ വെക്കാൻ മനസ്സിൽ പ്രസവവേദന സഹിച്ചതും.

    നൂറുനൂറായി കാറ്റിൽ വിതറുന്ന ചിലന്തിവല എന്നെ ഓർമിപ്പിച്ചത് നഷ്ടപെടാവുന്ന സ്വപ്നങ്ങൾ തരിപ്പണമാകാൻ നേരിയൊരു കാറ്റു മതി എന്ന തോന്നലാണ്.

    കവിതയിൽ ഒരു പാട് കാതലുണ്ട്.

    നന്ദി, ഇന്നും ആ ശേഖരങ്ങൾ ഇന്നിവിടെ ഹൃദയ കോണുകളിൽ തരിശീല ഉയർത്തി കാണിച്ചു തരാൻ ..

    ReplyDelete
    Replies
    1. Thank you for reading and commenting. This is great encouragement for me to continue with the project. Thanks a lot.

      Delete

സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...