This poem, Arakkillam, was written in 1991. The poet reflects on the world around him and sees nothing but a recreation of Kurukshetra. Sons are at war with each other. The pillars of virtue are breaking down. The mighty are drunken on power. Truth is stripped of all its worth, and the abuse continues in all its versions. And that secret exit to safety that our forefathers had shown us - alas, we have forgotten all about it. Thirty years down the lane, we are still where we were. We are the same, if not worse. Were we ever equipped to put together for ourselves a better place? Is it really in us to turn things around? Do we even have the will?
Listen to a heartrending recital of the poem by Dr. K. V. Rajagopalan.
അരക്കില്ലം
ഹസ്തിനപുരമിന്നൊ-
രരക്കില്ലാമായതു
കത്തിച്ചു കാശുണ്ടാക്കാൻ
മത്സരിക്കുന്നു ഞങ്ങൾ.
അപ്പിതാമഹൻ പണ്ടു
രക്ഷയ്‌ക്കായോതിത്തന്ന
ഗഹ്വരമാർഗ്ഗം പോലും
ഞങ്ങളിന്നോർക്കുന്നില്ല
ഒരു തീപ്പൊരി - ഒരു
കൈത്തിരി - കൊട്ടാരമി-
തൊരു ഖാണ്ഡവപ്രസ്ഥം;
ഇത്തിരിച്ചാരം മാത്രം.
പണ്ടൊരു നൃപാലനു
മുക്കുവത്തിയിലുണ്ടായ്
നമ്മുടെ പരമ്പര;
കലഹം തുടരുമ്പോൾ,
അന്ധനായ് നൃപൻ, മദാ-
ലന്ധരായ്സ്സുതർ; നേരി-
നില്ലുടുവസ്ത്രം; ബലാൽ-
ക്കാരമേ തുടരുന്നു.
ധർമ്മത്തിൻ പാദം നാലു-
മൊടിഞ്ഞു; കലിക്കിന്നു
തങ്ങുവാനീ നാടാകെ-
പ്പതിച്ചു നല്കീ രാജൻ.
ഇല്ലിനിദ്ധർമ്മക്ഷേത്രം;
ഇല്ലിനിഗ്ഗീതാസൂക്തം;
ഇങ്ങൊരു നിഷാദാഗ്നി-
നാളമേ പടരുന്നു.
© 1991 KTK
അരക്കില്ലം ചതിയുടെ പര്യായം ആയി ഇന്നും നിലനിൽക്കുന്നു.
ReplyDeleteസത്യവും അസത്യവും തമ്മിലുള്ള ഒളിച്ചുകളിയിൽ ചതി ജയിക്കാറില്ല.
കവിതയിൽ ഉള്ള അർത്ഥങ്ങൾ അന്നും ഇന്നും ചൂണ്ടുന്നത് നല്ലകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനാണ്.
പ്രസക്തമായ പ്രതിപാദനം. പാടുന്ന സ്വരത്തിൽ കവിതയുടെ മയക്കവും
നന്ദി.
Thank you for your constant encouragement. Will convey your message to the poet.
Deleteആഹാ മനോഹരം തന്നെ
ReplyDeleteWill convey your message, Swamiji! 🙏🙏🙏
Delete