Tuesday 21 September 2021

ഉണ്ണികൃഷ്ണൻ

The poet, like many of his generation, grew up listening to the stories of ‘Krishna’. His young mind was so captivated by the divine little flautist’ that sometimes he found in Him the playmate he never had and sometimes even identified with him. Kalindi and Vrindavan were but the orchard and the river that he grew up with. Nanda was his father, Yashoda was his mother, and his sister was a cowherd girl.

‘Krishna’ stayed with the poet throughout his growing years, and the poet found Him reflected in the entire universe. Somewhere along the way, the poet grew out of his childhood reveries, but his mind still refuses to give up listening for the music that would flow like nectar from the ‘divine flute’.

Listen to a soothing rendition of the poem by Smitha Keeran Warrier.


 ഉണ്ണികൃഷ്ണൻ


കോടക്കാർവർണ്ണൻ തൻ്റെ 

     കോമളകഥ കേട്ടു 

കോൾമയിർക്കൊണ്ടു ഞാനെൻ 

     ശൈശവകാലങ്ങളിൽ.


ചാലിയാർ പുഴയൊരു 

     കാളിന്ദിയായി; കണ്ടു 

കാളിയഫണങ്ങളി-

     ലാടുമഗ്ഗോപാലനെ.


സുന്ദരവൃന്ദാവന-

      മായിതെൻ മാന്തോപ്പങ്ങൊ-

രങ്കണവൃക്ഷം കണ്ടു 

     നളകൂബരന്മാരായ്.

നന്ദഗോപനായച്ഛൻ 

     യശോദയായെന്നമ്മ 

സുന്ദരിയനുജത്തി 

     ഗോപകന്യകയായി. 


നട്ടുച്ചപ്പൊരിവെയിലിൽ,

     സായംസന്ധ്യയിൽ, രാവിൻ 

നിശ്ശബ്ദയാമങ്ങളിൽ,

     രാഗാർദ്രപ്രഭാതത്തിൽ,

ആ മനോഹരഗാനം 

     കേൾക്കുവാൻ ചെവിയോർത്തു 

ആ മൃദുപാദന്യാസം 

     വെമ്പലാർന്നന്വേഷിച്ചു.


നിത്യവും നീലാകാശ-

     പ്പൊയ്കതൻ ഹ്രദങ്ങളി-

ലൊക്കെയും തേടീ ഞാനാ 

      ശ്യാമമോഹനരൂപം.


ആയിരം ഫണങ്ങൾ തൻ 

     വെൺകൊറ്റക്കുടക്കീഴിൽ

ആദിശേഷൻ തൻ സുന്ദ-

     രോദാരപര്യങ്കത്തിൽ 

കണ്ടു ഞാൻ ഘനശ്യാമ-

     വിഗ്രഹം ചേതോഹരം 

കൺകുളിർത്താഹാ! മേനി

     രോമഹർഷത്താൽ മൂടി.


നിത്യവും സായാഹ്നത്തിൽ 

     പശ്ചിമാംബരത്തിങ്ക-

ലെത്തിയാ വസുന്ധര 

     പാദോപധാനം തീർത്തു.


ലക്ഷ്മിയാമുഷസ്സന്ധ്യ 

     വന്നെത്തിപ്പുരുഹൂത 

ചക്രവാളത്തിൽ പട്ടു 

     പൂംതലയിണ തീർത്തു.


പാഞ്ചജന്യമോ പുല്ലാ-

     ങ്കുഴലോ കേൾപ്പൂ ഞാനാ 

മാന്തോപ്പിലുലാത്തുന്ന 

     നീർമണിത്തെക്കൻകാറ്റിൽ?


കണ്ടു ഞാനുണ്ണിദ്ദിവാ-

     കരനിൽ സുദർശനം;

കണ്ടു കൗസ്തുഭരത്‌നം 

     താരകനികരത്തിൽ,

സാന്ധ്യരാഗമോ പീതാം-

     ബരമോ കാണ്മൂ? വർണ്ണ-

ബന്ധുരവലാഹകം 

     വാർമയിൽപ്പീലിക്കെട്ടോ?


ഇക്കാണും ചരാചര-

     പ്രപഞ്ചംതാനോ നാഭി-

ചക്രത്തിൽ മുളപൊട്ടി 

     വിടർന്നോരരവിന്ദം?


ഇന്നും ഞാൻ ചെവിയോർക്കും 

     ബാല്യകാലത്തിൽ കേട്ട 

പൊന്നോടക്കുഴലിൻ്റെ 

     രാഗപീയൂഷത്തിന്നായ്.


ഉണ്ണിയാമന്നത്തെ ഞാൻ 

     മരിച്ചോ? കളിത്തോഴ-

നെന്നപോൽ കണ്ടോരുണ്ണി-

     ക്കൃഷ്ണനും മരിച്ചുവോ? 

© 1978 KTK


No comments:

Post a Comment

സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...