The
protagonist in the poem compares himself with the moringa tree. His mundane life
gets spent in the humdrum of pushing files in his government office.
Nevertheless, his woman continues to cling to him like the betel vine. The
reader is amazed by the strange alliance of the twosome. The one who is
dependent on the other for her sheer existence celebrates her life. Power hangs
heavily on the other, like his rotundity.
The
rendition of the poem by Das M. D. also
presents an interesting contrast. The gentle romance of the poem is carried and
conveyed most effectively by his full-throated baritone.
വെറ്റിലക്കൊടി!
നീയാ
മുരിങ്ങത്തയ്യിൻകാലിൽ
പറ്റിനിൽപതുകാൺകെ-
യവളെക്കുറിച്ചോർത്തേൻ.
ഇത്തിരിക്കുളിർനീര-
ങ്ങൊഴിച്ചേൻ; തളിരുക-
ളിക്കിളിക്കൊള്ളും
മട്ടി-
ലിളകിച്ചൊടിച്ചു നീ.
അടിവെച്ചടിവെച്ചു
മന്ദമാമുരിങ്ങത-
ന്നുടലിൽപ്പുണർന്നള്ളി-
പ്പിടിച്ചു മേലോട്ടേറി.
ചെണ്ടക്കോലുകൾ
നീട്ടി-
ത്തെന്നലിൽ തലയാട്ടി
മണ്ടനാം
മരം ചീർത്തു
പന്തലിച്ചമരുമ്പോൾ,
തളിർവെറ്റില
കാട്ടി
മുറുക്കാൻ ക്ഷണിച്ചു നീ;
തിരുവാതിരരാവിൽ
കൈകൊട്ടിക്കളിക്കാനും.
അപ്പോഴുമോർത്തേൻ
സർക്കാ-
രാപ്പീസിൽ ഫയലുന്തി
നിത്യവും
മുരടിച്ചു
മണ്ടനായ് ചീർത്തോരെന്നെ
നിർദയം
പിടികൂടി
വിടാതെ മെയ്യിൽചുറ്റി-
പ്പറ്റിക്കേറിയ
തയ്യൽ-
ക്കൊടിയാമൊരുവളെ!