Tuesday 21 December 2021

വെറ്റിലക്കൊടി

Vettilakkodi is a poem with a dash of romance and a hint of irony. The betel vine, with her cheerful and coquettish ways, wraps herself around the moringa tree. She tries to lure the tree out of its stoic existence to revel in the misty night of the athira.

The protagonist in the poem compares himself with the moringa tree. His mundane life gets spent in the humdrum of pushing files in his government office. Nevertheless, his woman continues to cling to him like the betel vine. The reader is amazed by the strange alliance of the twosome. The one who is dependent on the other for her sheer existence celebrates her life. Power hangs heavily on the other, like his rotundity.

The rendition of the poem by Das M. D. also presents an interesting contrast. The gentle romance of the poem is carried and conveyed most effectively by his full-throated baritone.


വെറ്റിലക്കൊടി


വെറ്റിലക്കൊടി! നീയാ

     മുരിങ്ങത്തയ്യിൻകാലിൽ

പറ്റിനിൽപതുകാൺകെ-

     യവളെക്കുറിച്ചോർത്തേൻ.

 

ഇത്തിരിക്കുളിർനീര-

     ങ്ങൊഴിച്ചേൻ; തളിരുക-

ളിക്കിളിക്കൊള്ളും മട്ടി-

     ലിളകിച്ചൊടിച്ചു നീ.

 

അടിവെച്ചടിവെച്ചു

    മന്ദമാമുരിങ്ങത-

ന്നുടലിൽപ്പുണർന്നള്ളി-

     പ്പിടിച്ചു മേലോട്ടേറി.

 

ചെണ്ടക്കോലുകൾ നീട്ടി-

     ത്തെന്നലിൽ തലയാട്ടി

മണ്ടനാം മരം ചീർത്തു

     പന്തലിച്ചമരുമ്പോൾ,

 

തളിർവെറ്റില കാട്ടി

    മുറുക്കാൻ ക്ഷണിച്ചു നീ;

തിരുവാതിരരാവിൽ

     കൈകൊട്ടിക്കളിക്കാനും.

 

അപ്പോഴുമോർത്തേൻ സർക്കാ-

     രാപ്പീസിൽ ഫയലുന്തി

നിത്യവും മുരടിച്ചു

     മണ്ടനായ് ചീർത്തോരെന്നെ

 

നിർദയം പിടികൂടി

     വിടാതെ മെയ്യിൽചുറ്റി-

പ്പറ്റിക്കേറിയ തയ്യൽ-

     ക്കൊടിയാമൊരുവളെ!

 

© 1979 KTK

2 comments:

  1. Beautiful 💕💕💕
    ചെണ്ടക്കോലുകൾ നീട്ടി
    തെന്നലിൽ തലയാട്ടി


    ... സുന്ദരമായ കവിത

    ReplyDelete
    Replies
    1. Thank you! The poet expresses his gratitude for your constant feedback.

      Delete

സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...