Saturday, 11 December 2021

നാരായണക്കിളി

The poet was in a flush of happiness, having built a new house. While basking in the lingering aroma of fresh paint, he notices a swallow’s nest – also brand new – inside his house. When he’s about to chase the bird away, he sees the eggs within the nest and, overcome by compassion, stops short.

The poem draws the reader’s attention to the stark contrast between the simplicity of the nest, which the bird so lovingly built with carefully chosen spindles, and the extravagance of the house, which the poet built with great pride and ‘green’ currency notes. At the end of the day, both the little nest and the palatial house meet the same needs and are equally dear to the dwellers. The poet realises the bird has as much right to her nest as the poet has to his home. Indeed, the poet wonders whether his home is more hers than his!

Here’s a simple rendition of the poem by Nirmala Gangadharan.


നാരായണക്കിളി

പച്ചനോട്ടുകൾ ലക്ഷം 

     നിരത്തിവെച്ചാലെൻ്റെ

പത്തനമാവി;ല്ലതിൻ 

     ശില്പലാവണ്യം കാൺകേ,


അദ്‌ഭുതസ്തിമിതരായ് 

     മാലോകർ; അവരുടെ 

ദൃഷ്ടിദോഷത്തെത്തീർത്തു 

     'കൂശ്മാണ്ഡൻ' കാവൽക്കാരൻ.


അഭിമാനാഹ്ളാദങ്ങ-

     ളാർന്നു ഞാൻ ചരിതാർത്ഥ-

നണഞ്ഞേൻ പുതുചായ-

     മുണങ്ങാത്തൊരെൻ വീട്ടിൽ.


സ്വന്തമാം സമ്പാദ്യമീ 

     മണിമാളികയെന്ന 

ചിന്തയാലഹങ്കരി-

     ച്ചങ്ങു ഞാൻ മയങ്ങുമ്പോൾ,


കണ്ടു ഞാൻ; നാരായണ-

    ക്കിളിയൊന്നതാ തീർത്തു 

ഭംഗിയിൽ ചെറുനീഡ-

     മെൻ മണിയറക്കുള്ളിൽ.


ലോലനെല്ലോലക്കതി-

     രോരോന്നായ് കൊക്കിൽച്ചുമ-

ന്നോമലാൾ കിടാങ്ങൾക്കു 

     പാർക്കുവാൻ നീഡം തീർത്തു 


ചിക്കനെചെന്നക്കുടിൻ 

     നേർക്ക് കയ്യോങ്ങുന്നെര-

മുൽക്കരസ്വരം എന്തോ 

     ചിലച്ചു പാറീ കിളി


വിരിയാൻ തുടങ്ങുന്ന 

     മുട്ടകൾ കാൺകേ സ്വയ-

മുരുകിസ്സന്ദേഹിച്ചേൻ:

     'നിന്റേതോ വീടെന്റേതോ?'


© 1977  KTK

No comments:

Post a Comment

സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...