Kumbhakarnan.
He sleeps and he sleeps, never wanting to wake up. In spite of the loud war
cries from the battlefront. Regardless of the pushing and prodding and dousing
in gallons of water by the tuskers appointed by his brother, the Ten-Headed. He
is reluctant to wake up even as he watches his Lanka Lakshmi disappearing like
a dream, unfettered and free.
As you read
the poem, you realise that Kumbhakarnan is none else, but you and me. Drugged
and doped by delusions, we sleep, not rousing to the loud wake-up calls by the
times we live in, or rather, we sleep in. Amidst the power-mongers and the
terror-wielders, we continue to doze even as we watch the world that we know
slip away from us. We refuse to wake up, as we continue to feign slumber.
Here’s a poignant rendition of the poem by the highly-acclaimed and much-awarded writer Sandhya E.
കുംഭകർണൻ
ശക്തമാമധികാര-
മദ്യമാവോളം മോന്തി
മത്തനായ് നികുംഭില
വാഴുന്നു ദശഗ്രീവൻ.
ഭക്തിയെ മധുവാക്കി
സാകേതമകുടത്തിൻ
ഭൃത്യനായ് പരചാര-
വൃത്തിയിലനുജാതൻ.
നിദ്രതൻ 'ചരസ്സാ'ലീ-
യന്യോന്യവൈരുധ്യങ്ങൾ
വിട്ടു ഞാൻ സമാധിതൻ
നിർവൃതി നുകരുമ്പോൾ,
എന്തിനു കുംഭീന്ദ്രന്മാർ
കുലുക്കിജ്ജലാധാര
ചിന്തുന്നു സുഷുപ്തിതൻ
ശാന്തിയെ നിഹനിക്കാൻ?
ഇല്ല ഞാനുണരില്ല;
പഞ്ജരവിമുക്തയാ-
യെൻ പ്രിയലങ്കാലക്ഷ്മി
മായുന്നു കിനാവുപോൽ.
ലക്ഷ്മണബാണങ്ങളാ-
ലിന്ദ്രജിത്തടിയുന്നു;
കത്തുന്നു ത്രികുടാദ്രി-
ശൃംഗങ്ങളൊന്നൊന്നായി.
ഇല്ല ഞാനുണരില്ല;
മോഹത്തിൻ നിദ്രാവത്ത്വ-
ത്തിങ്കലെന്നസ്തിത്വമുൾ-
ചേർന്നലിഞ്ഞഴിയട്ടെ!
© 1990 KTK
തത്വജ്ഞാനം അലിഞ കവിത,
ReplyDeleteഅന്നത്തെ കഥ, അതിൽ
ജ്ഞാനം കുടിയിരിക്കുന്നു
അലിഞ്ചില്ലാതാകാൻ കാത്തിരിപ്പുമായി
Thank you for reading the blog.
Delete