Tuesday, 21 September 2021

ഉണ്ണികൃഷ്ണൻ

The poet, like many of his generation, grew up listening to the stories of ‘Krishna’. His young mind was so captivated by the divine little flautist’ that sometimes he found in Him the playmate he never had and sometimes even identified with him. Kalindi and Vrindavan were but the orchard and the river that he grew up with. Nanda was his father, Yashoda was his mother, and his sister was a cowherd girl.

‘Krishna’ stayed with the poet throughout his growing years, and the poet found Him reflected in the entire universe. Somewhere along the way, the poet grew out of his childhood reveries, but his mind still refuses to give up listening for the music that would flow like nectar from the ‘divine flute’.

Listen to a soothing rendition of the poem by Smitha Keeran Warrier.


 ഉണ്ണികൃഷ്ണൻ


കോടക്കാർവർണ്ണൻ തൻ്റെ 

     കോമളകഥ കേട്ടു 

കോൾമയിർക്കൊണ്ടു ഞാനെൻ 

     ശൈശവകാലങ്ങളിൽ.


ചാലിയാർ പുഴയൊരു 

     കാളിന്ദിയായി; കണ്ടു 

കാളിയഫണങ്ങളി-

     ലാടുമഗ്ഗോപാലനെ.


സുന്ദരവൃന്ദാവന-

      മായിതെൻ മാന്തോപ്പങ്ങൊ-

രങ്കണവൃക്ഷം കണ്ടു 

     നളകൂബരന്മാരായ്.

നന്ദഗോപനായച്ഛൻ 

     യശോദയായെന്നമ്മ 

സുന്ദരിയനുജത്തി 

     ഗോപകന്യകയായി. 


നട്ടുച്ചപ്പൊരിവെയിലിൽ,

     സായംസന്ധ്യയിൽ, രാവിൻ 

നിശ്ശബ്ദയാമങ്ങളിൽ,

     രാഗാർദ്രപ്രഭാതത്തിൽ,

ആ മനോഹരഗാനം 

     കേൾക്കുവാൻ ചെവിയോർത്തു 

ആ മൃദുപാദന്യാസം 

     വെമ്പലാർന്നന്വേഷിച്ചു.


നിത്യവും നീലാകാശ-

     പ്പൊയ്കതൻ ഹ്രദങ്ങളി-

ലൊക്കെയും തേടീ ഞാനാ 

      ശ്യാമമോഹനരൂപം.


ആയിരം ഫണങ്ങൾ തൻ 

     വെൺകൊറ്റക്കുടക്കീഴിൽ

ആദിശേഷൻ തൻ സുന്ദ-

     രോദാരപര്യങ്കത്തിൽ 

കണ്ടു ഞാൻ ഘനശ്യാമ-

     വിഗ്രഹം ചേതോഹരം 

കൺകുളിർത്താഹാ! മേനി

     രോമഹർഷത്താൽ മൂടി.


നിത്യവും സായാഹ്നത്തിൽ 

     പശ്ചിമാംബരത്തിങ്ക-

ലെത്തിയാ വസുന്ധര 

     പാദോപധാനം തീർത്തു.


ലക്ഷ്മിയാമുഷസ്സന്ധ്യ 

     വന്നെത്തിപ്പുരുഹൂത 

ചക്രവാളത്തിൽ പട്ടു 

     പൂംതലയിണ തീർത്തു.


പാഞ്ചജന്യമോ പുല്ലാ-

     ങ്കുഴലോ കേൾപ്പൂ ഞാനാ 

മാന്തോപ്പിലുലാത്തുന്ന 

     നീർമണിത്തെക്കൻകാറ്റിൽ?


കണ്ടു ഞാനുണ്ണിദ്ദിവാ-

     കരനിൽ സുദർശനം;

കണ്ടു കൗസ്തുഭരത്‌നം 

     താരകനികരത്തിൽ,

സാന്ധ്യരാഗമോ പീതാം-

     ബരമോ കാണ്മൂ? വർണ്ണ-

ബന്ധുരവലാഹകം 

     വാർമയിൽപ്പീലിക്കെട്ടോ?


ഇക്കാണും ചരാചര-

     പ്രപഞ്ചംതാനോ നാഭി-

ചക്രത്തിൽ മുളപൊട്ടി 

     വിടർന്നോരരവിന്ദം?


ഇന്നും ഞാൻ ചെവിയോർക്കും 

     ബാല്യകാലത്തിൽ കേട്ട 

പൊന്നോടക്കുഴലിൻ്റെ 

     രാഗപീയൂഷത്തിന്നായ്.


ഉണ്ണിയാമന്നത്തെ ഞാൻ 

     മരിച്ചോ? കളിത്തോഴ-

നെന്നപോൽ കണ്ടോരുണ്ണി-

     ക്കൃഷ്ണനും മരിച്ചുവോ? 

© 1978 KTK


Saturday, 11 September 2021

നേരും നുണയും

A poet is a seeker – a seeker of truth. Poetry is his journey – a journey in search of truth. Poems are thoughts – the thoughts that keep him company on this journey. However, the paths of truth and myth lie so close to each other that they sometimes cross, sometimes overlap and sometimes lie so entwined that the seeker may miss one for the other.

On his journey, the poet here finds truth and myth in their varied manifestations, which are but way stations where he stops over before he continues in search of the ultimate reality. ‘Naerum Nunayum’ is such a poem, or a thought, that tries to disentangle truth and myth, to know them for what they are.

Listen to a stirring rendition of the poem by Dhanya Pappan. Dhanya works as a writer and editor. Poetry is her passion.


 നേരും നുണയും 


സത്യമാണിരുൾ; അർക്ക-

     വെളിച്ചം കറുപ്പോലും

സത്യത്തിന്നുടൽമൂടും

     തൂവെള്ള വസ്ത്രം മാത്രം.


സത്യമാണല്ലോ മൗനം 

     മിഥ്യാജല്പനങ്ങൾ തൻ 

ചിറ്റോളങ്ങളാലതി-

     ന്നാഴമാരറിയുന്നു?


സത്യമോ ശുദ്ധശൂന്യ-

     മാകാശം; ജ്യോതിർഗ്ഗോള-

ലക്ഷങ്ങളസ്സത്യത്തിൻ

     മുത്തുമാലകൾ മാത്രം.


സത്യമാണല്ലോ മൃതി;

    ജീവിതം പരമാർത്ഥ-

സത്യത്തെക്കെട്ടിപ്പൂട്ടും

    കൽത്തുറുങ്കറ മാത്രം.


സ്വപ്നവും ജാഗ്രത്തുമീ

     സത്യമാം സുഷുപ്തിക്കു

ചിത്രവർണ്ണാലംകൃത-

     ജാലവിസ്മൃതി മാത്രം.


മർത്ത്യനാണല്ലോ സത്യം;

     ഈശ്വരൻ സർഗ്ഗാത്മക-

കല്പനാവിശേഷത്തിൻ

     മായാ വിഗ്രഹമത്രേ.


അജ്ഞതയല്ലോ സത്യം;

     അറിവജ്ഞതയുടെ

വക്ത്രത്തിൻ പരിഹാസ-

    ച്ചിരിതന്നൊളി മാത്രം.

© 1978 KTK

Wednesday, 1 September 2021

അരക്കില്ലം

This poem, Arakkillam, was written in 1991. The poet reflects on the world around him and sees nothing but a recreation of Kurukshetra. Sons are at war with each other. The pillars of virtue are breaking down. The mighty are drunken on power. Truth is stripped of all its worth, and the abuse continues in all its versions. And that secret exit to safety that our forefathers had shown us - alas, we have forgotten all about it. Thirty years down the lane, we are still where we were. We are the same, if not worse. Were we ever equipped to put together for ourselves a better place? Is it really in us to turn things around? Do we even have the will?

Listen to a heartrending recital of the poem by Dr. K. V. Rajagopalan.

അരക്കില്ലം 


ഹസ്തിനപുരമിന്നൊ-

     രരക്കില്ലാമായതു 

കത്തിച്ചു കാശുണ്ടാക്കാൻ 

     മത്സരിക്കുന്നു ഞങ്ങൾ.

അപ്പിതാമഹൻ പണ്ടു 

     രക്ഷയ്‌ക്കായോതിത്തന്ന 

ഗഹ്വരമാർഗ്ഗം പോലും 

     ഞങ്ങളിന്നോർക്കുന്നില്ല 

ഒരു തീപ്പൊരി - ഒരു 

     കൈത്തിരി - കൊട്ടാരമി-

തൊരു ഖാണ്ഡവപ്രസ്ഥം;

     ഇത്തിരിച്ചാരം മാത്രം.

പണ്ടൊരു നൃപാലനു 

     മുക്കുവത്തിയിലുണ്ടായ് 

നമ്മുടെ പരമ്പര;

     കലഹം തുടരുമ്പോൾ,

അന്ധനായ് നൃപൻ, മദാ-

     ലന്ധരായ്സ്സുതർ; നേരി-

നില്ലുടുവസ്ത്രം; ബലാൽ-

     ക്കാരമേ തുടരുന്നു.

ധർമ്മത്തിൻ പാദം നാലു-

     മൊടിഞ്ഞു; കലിക്കിന്നു 

തങ്ങുവാനീ നാടാകെ-

     പ്പതിച്ചു നല്കീ രാജൻ.

ഇല്ലിനിദ്ധർമ്മക്ഷേത്രം;

    ഇല്ലിനിഗ്ഗീതാസൂക്തം;

ഇങ്ങൊരു നിഷാദാഗ്നി-

     നാളമേ പടരുന്നു.


© 1991 KTK



സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...