Sunday, 31 October 2021

കുരുക്ഷേത്രം

When Mahakavi Akkitham called the poet’s self-confidence in containing the entire internal conflicts of the epic Mahabharatham in a 26-line poem appalling, he surely must have said that in all seriousness (ref: previous blog). However, this seriousness underscores his appreciation when he unreservedly, and indeed wholeheartedly, concedes that the poet has undeniably succeeded in this feat.

While ‘Kurukshetram’ refers to the context of the Mahabharatham, the poem also reflects the times in which it was written, in the poet’s eyes. Most unfortunately, the poem still reflects just as much, if not more, the times we are now living in. The wars waged are many, and so are the weapons wielded. The rulers are paralyzed in the face of adversities. The virtuous warriors fall senseless, overpowered by their vicious adversaries. Innocence is trapped in the fires of treachery. Womanhood is forever stripped of all dignity. The heroes, so called, stand helpless, drained of all tenacity.

Arjuna, here, is you and I. Kurekshetram is the world we live in. Mahabharatham happens around us every day. Alas! Where is the Divine Charioteer who will lead us out of this mess - this absolute mess - this utter chaos?

There is palpable pathos in the rendition of this poem by Naveen Kambram.

SW · Kurukshetram | K. T. K. Variar | Naveen Kambram


കുരുക്ഷേത്രം


എങ്ങുപോയി നീ പാർത്ഥ-

     സാരഥേ! തേർച്ചക്രങ്ങൾ 

മണ്ണിൽത്താണനങ്ങുവാ-

     നാകാതെ നിൽപേൻ പാർത്ഥൻ.


മന്നിതിലജയ്യമെ-

    ന്നോർത്ത ഗാണ്ഡീവംപോലെ 

ഛിന്നഭിന്നമായ്‌ നിലം 

     പൊത്തിയെന്നഭിമാനം.


അഗ്ര്യനാം ദ്രോണാചാര്യ-

     നഭ്യസിപ്പിച്ചോരസ്ത്ര-

വിദ്യ വിസ്മൃതിയുടെ 

     മുകിലാൽ മറഞ്ഞല്ലോ.


മൽപിതാമഹൻ ഭീഷ്മ,-

     നഗ്രജൻ കർണ്ണൻപോലു-

മൊപ്പമിങ്ങാഗ്നേയനാ- 

     ഗാസ്ത്രങ്ങളയക്കുമ്പോൾ 


അമ്പരക്കുന്നു രഥാ-

     ശ്വങ്ങൾ, ഞാൻ തേടീടുന്നു 

സംഭ്രമത്തൊടുകൂടി-

     ത്തുരുമ്പിൽപ്പോലും നിന്നെ 


കേമനാം ദുര്യോധനൻ 

     തൻ ഗദാപ്രഹരത്താൽ 

ഭീമസേനനുമസ്ത-

     പ്രജ്ഞനായ് പതിച്ചല്ലോ!


കർത്തവ്യമൗഢ്യം പൂണ്ടു 

     നിൽക്കുന്നു യുധിഷ്ഠിരൻ 

അത്തലിന്നനശ്വര-

     മൂർത്തിമദ്ഭാവം പോലെ 


അപ്പൊഴെയ്ക്കയ്യോ പദ്മ-

     വ്യൂഹത്തിലകപ്പെട്ടെ-

ന്നർഭകൻ വീരോചിത-

     മൃത്യുവെപ്പുണരുന്നു.


സ്വർഗ്ഗദൂതികളുമ്മ 

     വെയ്ക്കുമ്പോൾ ചിരിക്കുന്ന 

സ്വപ്നജീവികളെപ്പി-

     ഞ്ചോമനപ്പൈതങ്ങളെ,


അഗ്നികുണ്ഡത്തിൽ തള്ളി,

     യബ്ഭസ്‌മം പൂശി,ക്കൃത-

കൃത്യതകോലും വിപ്രാ-

     ധമനെക്കണ്ടീലല്ലീ!


കണ്ടുവോ കൺഠീരവൻ 

     തൻമുന്നിലകപ്പെട്ട 

കമ്പിതാംഗിയാമൊരു 

     പേടമാനിനെപ്പോലെ,


നിസ്സഹായയായ്കേഴും

     പാഞ്ചാലി...ദുശ്ശാസന-

ഹസ്തത്തിൽ കുരുങ്ങുന്നി-

     തവൾതന്നുടുവസ്ത്രം!


എങ്ങുപോയ് ഭഗവാനേ?

     വരൂ നീ; കുരുക്ഷേത്ര-

ത്തിങ്കലിക്ഷണം! നിൻ്റെ 

     വിജയൻ പരാജിതൻ!


© 1969 KTK


Thursday, 21 October 2021

"യജ്ഞം പൊർപ്പട്ടു"

Long ago, when the poet was in his intermediate year in college, he was desirous of publishing his first collection of poems. With much hope and expectations, he gathered some of his poems and all of his courage to meet the great poet Akkitham. However, the Mahakavi discouraged him, saying he ought to wait a while more and create some more poetry. Needless to say, this was too disheartening for the poet at that vulnerable age of 16 or so. He returned home and with a heavy heart, drowned all of his poems in the river that flowed by his home.

Years later, he again met the Mahakavi and this time, the latter was only too happy to read his poems and write a foreword for his book, "Kurukshetram." However, from the Mahakavi's own words, he had been very fond of the poet's style of writing and had missed his poems during the long hiatus. Had he known that, the poet wouldn't have let his adolescent musings flow down the river into the Arabian Sea. 

Here's an excerpt from Mahakavi Akkitham's foreword written in the year 1980 in the great poet's own inimitable style.



"യജ്ഞം പൊർപ്പട്ടു"

കഷ്ടി കാൽ നൂറ്റാണ്ടായെന്നു തോന്നുന്നു."മാതൃഭൂമി"യിൽ ഒരു പുതിയ കവി പ്രത്യക്ഷപ്പെട്ടു. അകവും പുറവും ഒരുപോലെ അരോഗസുന്ദരമായിരുന്നു അദ്ദേഹത്തിൻ്റെ കവിതകൾ. അപ്പോൾ ഞാനോർത്തത് കുംഭം മീനം കാലത്ത് കേരളത്തിലെ വൃക്ഷശിഖരങ്ങളിൽ നിന്നു കേൾക്കാറുള്ള "യജ്ഞം പൊർപ്പട്ടു" എന്നു പാടുന്ന പക്ഷിയെയാണ്. അത്രയ്‌ക്ക്‌ ആകസ്മികത്വമുണ്ടായിരുന്നു, ആ കവിയുടെ  കടന്നുവരലിന്ന്. അദ്ദേഹം പ്രത്യക്ഷപ്പെട്ടതാകട്ടെ, അന്ന് മലയാള വാരികകളിൽ ഏറ്റവും സമുന്നതം എന്നു കരുതപ്പെട്ടിരുന്ന "മാതൃഭൂമി"യിലുമാണ്. എങ്ങനെ ഒരാൾ ആദ്യംതന്നെ ഇത്ര നല്ല കവിതകളെഴുതുന്നു എന്ന് ഞാനാശ്ചര്യപ്പെട്ടു. എന്നാൽ "യജ്ഞം പോർപ്പട്ടു" എന്ന് പാടുന്ന കിളിയെപ്പോലെ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ കവിയും നിശ്ശബ്ദനായി. എവിടെപ്പോയി ആ കവി എന്ന് ഞാൻ വ്യസനിച്ചു. അങ്ങനെയിരിയ്ക്കുമ്പോളാണ് ഒരു ദിവസം കോഴിക്കോട്ടുവെച്ച് കക്കാട് എന്നോടു ചോദിച്ചത്, "കെ. ടി. കൃഷ്ണനെ അറിയില്ലേ?" എന്തു കെ. ടി. കൃഷ്ണൻ, ഏത് കെ. ടി. കൃഷ്ണൻ? കക്കാടിൻ്റെ അടുത്തു തുറന്ന പഞ്ചിരി പൊഴിച്ചുകൊണ്ടു നിൽക്കുന്ന തുടുത്തു കൊഴുത്ത യുവാവിനെ ഞാൻ നോക്കി. എത്ര സുന്ദരമായ ശരീരം! അപ്പോഴാണ് കക്കാടു പറഞ്ഞത് കെ. ടി. കൃഷ്ണനെന്നു പറഞ്ഞാൽ കെ. ടി. കൃഷ്ണവാരിയരാണെന്ന്. എൻ്റെ മനസ്സിൽനിന്ന് പെട്ടെന്നാരോ ചാടി എണീറ്റു. എൻ്റെ  പ്രിയപ്പെട്ട കവി കെ. ടി. കൃഷ്ണവാരിയർ  ഈ യുവാവോ? ചാടി എണീറ്റ ആൾ കെ. ടി. കൃഷ്ണവാരിയരെ കെട്ടിപ്പിടിച്ചു. ഞാനതു കണ്ടുകൊണ്ടു നിന്നു.

ആ കെ. ടി. കൃഷ്ണവാരിയരാണ് ഇപ്പോൾ കെ. കെ. വാരിയരായി വീണ്ടും എൻ്റെ മുമ്പിൽ വന്നു നിൽക്കുന്നത്. പതിനാറ് കവിതകളുടെ സമാഹാരമായ ഈ "കുരുക്ഷേത്ര"ത്തിലുടനീളം അന്നു പരിചയപ്പെട്ട പദസമ്പത്തും അനായാസവാഹിതയും സങ്കല്പമാധുരിയും ഓളം വെട്ടി നിൽക്കുന്നു. പക്ഷെ ഇന്ന് ഞാൻ നിൽക്കുന്നത് 1980 -ലാണ്. ഇന്നത്തെ മലയാള കവിതയുടെ അനുഗ്രഹവും ശാപവുമാകാറുള്ള ആത്യന്തിക സംഗ്രഹണപ്രവണത ഇതിൽ കണ്ടു എന്നു വരികയില്ല. സാധാരണക്കാരായ വായനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹം തന്നെയാണെന്നുവരെ പറയാം. വള്ളത്തോളിൻ്റെയും ചങ്ങമ്പുഴയുടെയും യുഗത്തിലൂടെ വീണ്ടും ഒന്നു സഞ്ചരിക്കാനാഗ്രഹിക്കുന്ന അനുവാചകന് തീർച്ചയായും ഈ കുരുക്ഷേത്രം ഉന്മേഷകരമായി അനുഭവപ്പെടും. പക്ഷെ, ആ രണ്ടുപേരിൽനിന്നും വളരെ ഭിന്നനുമാണ് ഈ കവി. കവിത ഇന്നമാതിരിയിലെഴുതണമെന്ന് ഓരോ കാലഘട്ടത്തിലും അന്നന്നത്തെ ഉന്നതശീർഷന്മാർ അഭിപ്രായം പുറപ്പെടുവിക്കാറുണ്ട്. പക്ഷെ, അതൊക്കെ കവി അനുസരിച്ചുകൊള്ളണമെന്ന് ആരും വിചാരിയ്ക്കാറില്ല. അനുസരിയ്ക്കാൻ യഥർത്ഥ കവിയ്ക്ക് സാധ്യമാണെന്നുതന്നെ തോന്നിയിട്ടില്ല.

പ്രകൃതത്തിൽ ശ്രീ കെ. കെ. വാരിയരുടെ "കുരുക്ഷേത്ര"മെന്ന കവിതാസമാഹാരമാണ് ഞാൻ വായിച്ചു നോക്കിയത്. വായിച്ചു തീർന്നപ്പോൾ രചയിതാവിൻ്റെ മനസ്സിലെ ഭാവമൂർച്ച വലിയൊരളവോളം അനുവാചകനായ എൻ്റെ മനസ്സിലും ഉല്പന്നമായി എന്നു സമ്മതിയ്ക്കാതെ തരമില്ല.

"കണ്ടുവോ, കണ്ഠീരവൻ 

     തൻ മുന്നിലകപ്പെട്ട 

കമ്പിതാംഗിയാമൊരു 

     പേടമാനിനെപ്പോലെ 

നിസ്സഹായയായ് കേഴും 

     പാഞ്ചാലി...ദുശ്ശാസന-

ഹസ്തത്തിൽ കുരുങ്ങുന്നി-

     തവൾതന്നുടുവസ്ത്രം!

എങ്ങുപോയ് ഭഗവാനേ?

     വരൂ നീ! കുരുക്ഷേത്ര-

ത്തിങ്കലിക്ഷണം! നിൻ്റെ 

     വിജയൻ പരാജയൻ!"

എന്ന ചടുലാർത്ഥമായ വരികൾ വായിച്ചവസാനിപ്പിയ്ക്കുമ്പോൾ നമുക്ക് തോന്നുന്നു: "ഇത് കുറെ വാക്കുകളല്ല. ഇതെല്ലാം പറയുന്ന അർജ്ജുനൻ കെ. കെ. വാരിയരല്ല, ഞാനാണ്, ഞാനാണ്!" വാക്കുകളുടെ തൂശിത്തുളകളിലൂടെ വാക്കുകൾക്കപ്പുറത്തെ അഗാധവികാരം ആവിഷ്‌കൃതമായിത്തീരുമ്പോൾ വാക്കുകളെ  നാം മറന്നുപോവുക എന്നതാണ് ഉത്തമകവിതയുടെ ദൃഷ്ടാന്തങ്ങളിലൊന്ന് എന്ന് ലിയോ ടോൾസ്റ്റോയിയെപ്പോലെയുള്ള മഹാന്മാർ വിശ്വസിച്ചിരുന്നതിൻ്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ "കുരുക്ഷേത്രം" ഒരു കുറി വായിച്ചാൽ മതി. എന്നുവെച്ച് ഇതിലുപയോഗിച്ച വാക്കുകളത്രയും അത്യന്തലളിതമാണെന്ന് ഞാൻ സൂചിപ്പിയ്ക്കുന്നതായി ധരിയ്ക്കേണ്ടതില്ല. ലളിതമായ ഭാവത്തിന്നു മാത്രമേ ലളിതമായ വാക്കുളളിലൂടെ ആവിഷ്കൃതമാകാൻ കഴിയുകയുള്ളു. ഇവിടെ ഭാവം അധികഠോരവും അതിസങ്കീർണ്ണവും അതിദുസ്സഹവുമെല്ലാമാണ്. മഹാഭാരതകഥയുടെ മുഴുവൻ അന്തസ്സംഘർഷവും 26 വരിക്കേകയിൽ ഒതുക്കിക്കളയാമെന്നു വിചാരിച്ച കെ. കെ. വാരിയരിലെ കവിയുടെ ആത്മവിശ്വാസം ഭയാനകം തന്നെ. പക്ഷേ, ആ 26 വരിക്കവിതയിലൂടെ അദ്ദേഹം ഉദ്ദേശിച്ച ഫലം ഉണ്ടാവുകതന്നെ ചെയ്തു എന്ന എൻ്റെ അനുഭവം ഞാൻ മറച്ചുവെയ്ക്കുകയില്ല. 

അക്കിത്തം

©1980


Monday, 11 October 2021

സൗന്ദര്യലഹരി

 


Today I am veering a little from the usual poetry and poetic ruminations of the poet. Characteristic of the poet is the underlining spirituality in all his writings. Of his several religious works, the translation of Soundaryalahari to Malayalam has garnered much appreciation and readership. Perhaps this is the right time to share this work here as we celebrate Navaratri, the festival that worships the Goddess, the divine Mother, the all-pervading Shakti, in all her manifestations.

Kottakkal Madhu, the much acclaimed sopana singer who is known for his soul-stirring renditions of Kathakali music, has composed and rendered the first part of Soundaryalahari, which includes 41 verses and is known as Anandalahari. While Anandalahari is a wave of spiritual bliss, the latter section of Soundaryalahari is an exaltation of the divine beauty of the Goddess.

I have given a link to the rendition here. I hope the poet’s readers will enjoy it.


Friday, 1 October 2021

രാഷ്ട്രപിതാക്കളെ വിൽക്കുക

It was in the early 1990s that a report on the Soviet Union’s desperate efforts to sell the entombed, embalmed body of Vladimir I. Lenin in order to raise foreign currency had created a furore. The report, which was quoted by several leading news organisations around the world, later turned out to be a hoax and perhaps a prank, a very serious one at that.

The event, however, triggered several thoughts in the poet’s mind which led to the creation of this poem, “Rashtrapithaakkale Vilkkuka”. The poem, which obviously is a satire, indirectly dwells on the poet's own country and countrymen. We are quick at capitalising on the greatness of the Founding Fathers of our Nation while not giving a straw for their visions, struggles, or sacrifices. The poet further sarcastically points to the opportunity for making some quick cash that had turned to ashes in their funeral pyres. Alas! Even these traditions are a mere waste in an already impoverished economy, he laments.

The poem has been rendered by Jayasree T., who is a teacher of Malayalam. She writes poetry under the pen name Jayasree Peringode.


രാഷ്ട്രപിതാക്കളെ വിൽക്കുക


മുപ്പതു ദശലക്ഷം 

     ഡോളറാണല്ലോ റഷ്യ 


നിശ്ചയിച്ചതു രാഷ്ട്ര-

     ശില്പി തൻ ജഡത്തിന്നു 


മൂല്യമായ് സമ്പന്നന്മാർ 

     പറന്നെത്തുന്നു റൊക്ക-


മേകുവാൻ ലിങ്കൺ വാണ 

     പുണ്യഭൂമിയിൽ നിന്നും.


ഇന്ത്യയ്‌ക്കോ ലേലം ചെയ്തു 

     വിൽക്കുവാനില്ലാ രാഷ്ട്രം


നിർമ്മിച്ച നേതാക്കൾ തൻ 

     പാഞ്ചഭൗതികോച്ഛിഷ്ടം


ചന്ദനച്ചിത കൂട്ടി 

     കൊളുത്തീലെങ്കിൽ നമു-


ക്കിന്നഹോ! ദശലക്ഷം 

     വെറുതേ കിടച്ചേനേ!


നമ്മുടെ പിതാക്കൾക്കോ,

     അക്കരെ പ്രദർശന-


മന്ദിരങ്ങളിൽ സ്ഥിര-

     പദവും ലഭിച്ചേനേ!


വന്ദ്യരാം നേതാക്കളെ-

    ക്കയറ്റുമതി  ചെയ്യാ-


നുള്ള സൗഭാഗ്യം കൂടി 

     നഷ്ടപ്പെട്ടവർ നമ്മൾ!


നിശ്ചയിക്കുക വില 

     ഡോളറിൽ; വെറുതേ നാ-


മഗ്നിയിലെരിക്കുവ-

     തൊരു പാഴ്‌ചെലവത്രേ.


[ലെനിൻ്റെ മൃതദേഹം അമേരിക്കൻ മ്യൂസിയങ്ങൾക്ക് വിൽക്കാനുദ്ദേശിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടുണ്ടായിരുന്നു.] 


© 1992 KTK


സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...