If a
lifetime were to be seen as a collection of poems, then one’s friendships would
be some of them. The poet had a very close and special friendship with the
eminent poet, philosopher and scholar, Vishnunarayanan Namboothiri. Poetic
inclinations on both sides and their appreciation of each other’s literary
works only enhanced this friendship. The poet held Namboothiri in high regard
for his simple and sattvic way of
life, and was in great awe of his unique
and inimitable writing style.
The poet’s friendship, however, remained unrequited when his
friend’s brilliant mind began slipping into oblivion in his latter years.
Finally he left this world for his eternal abode leaving a lasting void in the
poet’s life.
The following is an excerpt from Poet Vishnunarayanan
Namboothiri’s foreword to the poet’s collection of poems, “Kocharippookkal”.
One can read between the lines the beginnings of their friendship and its
progression into a poetic camaraderie.
ചലാപാംഗവും ചഞ്ചരീകവും
തൻ്റെ കാഴ്ചവട്ടത്തിലേക്ക് ഒരു നക്ഷത്രം ഒഴുകിവരുന്നതിൻ്റെ നവ്യാനുഭൂതിയെപ്പറ്റി വിശ്വകവിയായ കീറ്റ്സ് പാടിയുട്ടുണ്ടല്ലോ. അത്തരം ഒരനുഭവമാണ് പതിറ്റാണ്ടുകൾക്കുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ താളിൽ "കൃഷ്ണപ്പരുന്ത്" എന്ന ചിന്താബന്ധുരമായ ചെറുകവിത വായിച്ചപ്പോൾ എനിക്കുണ്ടായത്. ക്രൂരവും അതേസമയം പ്രഭാപൂരിതവുമായ ഏതോ നിയതിക്ക് അനിവാര്യമായി ഇരയാകുന്ന ജീവചൈതന്യത്തെപ്പറ്റി, ക്ഷണികം എന്നതുകൊണ്ടുതന്നെ വിലയുറ്റതാകുന്ന അതിൻ്റെ രമ്യതയെപ്പറ്റി, ആഴമേറിയ ഉൾക്കാഴ്ച സമ്മാനിച്ച ആ കവിയുടെ പേരും ഞാൻ അന്നേ ഉള്ളിൽ കുറിച്ചിട്ടു. കെ. ടി. കൃഷ്ണവാരിയർ എന്ന ചെറുപ്പക്കാരനായ ആ എഞ്ചിനീയർ പിന്നീട് തിരക്കിട്ട തൻ്റെ കർമ്മരഥ്യയിലൂടെ ഉഴറിപ്പായുമ്പോഴും കവിതയുടെ അമൃതകണം ഓർമ്മയുടെ അടരുകളിൽ വറ്റാതെ കാത്തുപോന്നു. അനുഭവങ്ങളും അറിവുകളും കൊണ്ട് കൂടുകെട്ടി അതിന്നുള്ളിൽ കെ. കെ. വാരിയരായി ഏറെക്കാലം അടയിരുന്നു. സൗന്ദര്യലഹരിതൊട്ട് ഈശാവാസ്യംവരെ ആത്മികപര്യടനം സാധിച്ചു. പുരാണപീയൂഷംകൊണ്ട് തൻ്റെ നിനവുകളെ നിറവുകളാക്കുന്ന വിദ്യ ശീലിച്ചു. വീണ്ടും ഇതാ, മാധ്യന്ദിനത്തിൻ്റെ പരിപക്വമായ പശ്ചാത്തലത്തിൽ, അർത്ഥവത്തായ തൻ്റെ ആന്തരാനുസന്ധാനത്തെ, വിശിഷ്ടതരമായ ഗൗരവബോധത്തോടെ, രചനാതപസ്യയായി, അന്വേഷണമായി, സാക്ഷാത്കാരമായി ഏറ്റെടുത്തിരിക്കുന്നു.